ജോസഫ് ചിന്തകൾ

പിശാചിനെ പരിഭ്രാന്തിയിലാക്കുന്ന യൗസേപ്പിതാവിൻ്റെ അത്ഭുതങ്ങൾ

ജോസഫ് ചിന്തകൾ 143

പിശാചിനെ പരിഭ്രാന്തിയിലാക്കുന്ന യൗസേപ്പിതാവിൻ്റെ അത്ഭുതങ്ങൾ

 
കത്താലിക്കാ സഭയിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ പെടുന്ന ഒരു ഇറ്റാലിയൻ അഭിഭാഷകൻ ആണ് ബർത്തോളോ ലോങ്ങോ (Bartolo Longo (1841 – 1926) .കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ബർത്തോളോ സർവ്വകലാശാല പഠനത്തിനിടെ സഭയിൽ നിന്നകലുകയും സത്താൻ സഭയിൽ അംഗമാവുകയും അവരുടെ ഒരു പുരോഹിതനാവുകയും ചെയ്തു. അധികം വൈകാതെ തന്നെ ബർത്തോളയുടെ ജീവിതം നിരാശയ്ക്കും വിഷാദത്തിനും സംശയരോഗത്തിനും അടിപ്പെട്ടു. സഹായത്തിനായി വിൻസെൻസോ പെപ്പേ എന്ന സുഹൃത്തിനെ സമീപിച്ചു. പെപ്പേ ബർത്തോളയെ സാത്താൻ സഭ ഉപക്ഷിക്കാൻ പ്രേരിപ്പിക്കുകയും ആൽബർട്ടോ റാഡേൻ്റോ എന്ന ഡോമിനിക്കൻ വൈദീകനെ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വൈദീകനാണ് ജപമാല പ്രാർത്ഥനയിലേക്കും അതുവഴി കത്തോലിക്കാ സഭയിലേക്കും ബർത്തോളയെ തിരികെ കൊണ്ടുവന്നത്. ഡോമിനിക്കൻ മൂന്നാം സഭയിൽ അംഗമായിരുന്ന ബർത്തോളോ യൗസേപ്പിതാവിൻ്റെയും വലിയ ഭക്തനായിരുന്നു.
 
പിശാചിനെ പരിഭ്രമിപ്പിക്കുന്ന യൗസേപ്പിതാവിൻ്റെ ചില അത്ഭുതങ്ങൾ ബർത്തോളയുടെ ജീവിതത്തെ ആസ്പദമാക്കി ഫാ. ഡോണാൾഡ് കല്ലോവേ, Consercration to St. Joseph : The Wonders of Our Spiritual Father എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്നവയാണ് പിശാചിനെ പരിഭ്രാന്തിയിലാക്കിയ യൗസേപ്പിതാവിൻ്റെ അത്ഭുതങ്ങൾ.
 
യൗസേപ്പിതാവിൻ്റെ പിതൃത്വം
യൗസേപ്പിതാവിൻ്റെ എളിമ
യൗസേപ്പിതാവിൻ്റെ സ്നേഹം
യൗസേപ്പിതാവിൻ്റെ ദാരിദ്യം
യൗസേപ്പിതാവിൻ്റെ പരിശുദ്ധി
യൗസേപ്പിതാവിൻ്റെ അനുസരണം
യൗസേപ്പിതാവിൻ്റെ നിശബ്ദത
യൗസേപ്പിതാവിൻ്റെ സഹനം
യൗസേപ്പിതാവിൻ്റെ പ്രാർത്ഥന
യൗസേപ്പിതാവിൻ്റെ നാമം
യൗസേപ്പിതാവിൻ്റെ ഉറക്കം
 
സാത്താൻ്റെ ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ വിശുദ്ധ യൗസേപ്പിതിൻ്റെ മദ്ധ്യസ്ഥം നമുക്കു തേടാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s