മെയ്‌മാസവണക്കം

മെയ്‌മാസവണക്കം

✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

കത്തോലിക്കരുടെ ഇടയില്‍ പൗരാണിക കാലം മുതൽ പ്രചാരണത്തിലിരുന്ന താണ് മെയ്‌ മാസ ഭക്തി. പണ്ട് കാലങ്ങളിൽ വീടുകളിൽ വണക്കമാസ പ്രാർത്ഥന നിർബന്ധമായും ചൊല്ലുമായിരുന്നു. മെയ് 31-ന് മാതാവിന്റെ #വണക്കമാസം കൂടൽ അഥവാ വണക്കമാസ സമാപനം ചെറിയ ആഘോഷത്തോടെയെങ്കിലും നടത്തുമായിരുന്നു.
അന്ന് വീട്ടിലുള്ള രൂപങ്ങൾ പ്രത്യേകം അലങ്കരിക്കും. ധാരാളം മെഴുകുതിരികൾ കത്തിക്കും. ആഘോഷമായി #വണക്കമാസം ചൊല്ലും. വീട്ടിൽ ചെറിയൊരു സദ്യ ഉണ്ടാകും. മിക്ക വീടുകളിലും പടക്കം പൊട്ടിക്കുമായിരുന്നു. ദൈവാലയങ്ങളിലും ഈ ഒരു മാസം ആഘോഷത്തിന്റെ മാസമായിരുന്നു.

ഈ മെയ്‌ മാസത്തില്‍ നമുക്ക് പരിശുദ്ധ അമ്മയുടെ സ്നേഹവും സംരക്ഷണവും ലഭിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാം. അതോടൊപ്പം തന്നെ നമ്മുടെ പ്രാര്‍ത്ഥനയും സഹായവും ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനും പരിശ്രമിക്കാം. ഈ മെയ്‌ മാസം നമുക്ക് പരിശുദ്ധ അമ്മയോടുള്ള വണക്കവും സ്നേഹവും പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഒരു അവസരം ആണ്. അതിനാല്‍ നമുക്ക് വണക്കമാസ പ്രാര്‍ത്ഥനയിലൂടെയും ജപമാലയിലൂടെയും അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ പരിശ്രമിക്കാം. തന്നെ വിളിച്ചപേക്ഷിക്കുന്ന മക്കള്‍ക്ക്‌ സ്നേഹവും സാന്ത്വനവുമായി തന്‍റെ മക്കള്‍ വിളിക്കുന്നതും കാതോര്‍ത്തു പരിശുദ്ധ അമ്മ കാത്തിരിക്കുന്നു. നമുക്ക് സഹായം ആവശ്യമുള്ളപോള്‍ അമ്മയെ വിളിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ജപമാല, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന മക്കളെ അമ്മ ഒരിക്കലും കൈവിടുകയില്ല. അതിനാല്‍ നമുക്കും ജപമാല ചൊല്ലിക്കൊണ്ടു അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ പരിശ്രമിക്കാം. ഫ്രാൻസിസ് മാർപാപ്പ നമുക്ക് നൽകിയ പ്രാർത്ഥനകൾ ഈ മാസത്തിൽ നമുക്ക് ഭക്തിയോടും വിശ്വാസത്തോടും കൂടെ പ്രാർത്ഥിക്കാം അമ്മയുടെ വിമല ഹൃദയത്തിൽ ശരണപെടാം.. മഹാമാരിക്കെതിരെ ജപമാല കൈകളിൽ എടുക്കാം.

Advertisements

Leave a comment