ജോസഫ് ചിന്തകൾ

യൗസേപ്പിതാവേ എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ

ജോസഫ് ചിന്തകൾ 156

യൗസേപ്പിതാവേ നിൻ്റെ സന്നിധിയിലേക്കു വരുന്ന എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ.

 
ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിവസമാണ് ജർമ്മനയിൽ ഫാദേഴ്സ് ഡേ (Vatertag) ആഘോഷിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടു മുതലാണ് ജർമ്മനിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു തുടങ്ങിയത്.
 
ഈശോ തൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പക്കലേക്കു തിരികെ പോകുന്നതുമായി ബന്ധപ്പെടുത്തിയാണ് സ്വർഗ്ഗാരോഹണതിരുനാൾ ദിനത്തിൽ ഫാദേഴ്സ് ഡേ കൊണ്ടാടുന്നത്.
 
സ്വർഗ്ഗാരോഹണ തിരുനാൾ ദിവസം നടക്കുന്ന പ്രദിക്ഷണത്തിനു ശേഷം ചില ഗ്രാമങ്ങളിൽ കൂടുതൽ മക്കളുള്ള അപ്പന്മാർക്കു പ്രത്യേകം സമ്മാനം നൽകി ആദരിച്ചിരുന്നു.
 
നല്ല അപ്പനായ വിശുദ്ധ യൗസേപ്പിതാവ് അപ്പന്മാരുടെ മാതൃകയും പ്രചോദനവുമാണ്. അപ്പന്മാർക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിനോടുള്ള വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഒരു പ്രാർത്ഥനയും ഇന്നത്തെ ചിന്തയിൽ ഉൾപ്പെടുത്തുന്നു.
 
ഈശോയുടെ സംരക്ഷകനും മറിയത്തിൻ്റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പേ!
സ്നേഹപൂർവ്വം കടമകൾ നിർവ്വഹിച്ചു നിൻ്റെ ജീവിത ദൗത്യം നീ പൂർത്തിയാക്കി.
അധ്വാനത്താൽ നസറത്തിലെ തിരുകുടുംബത്തെ നീ സഹായിച്ചു.
നിൻ്റെ സന്നിധിയിലേക്കു ശരണത്തോടെ വരുന്ന എല്ലാ പിതാക്കന്മാരെയും ദയവായി നീ സംരക്ഷിക്കണമേ.
അവരുടെ അഭിലാഷങ്ങളും, കഷ്ടപ്പാടുകളും പ്രതീക്ഷകളും നീ അറിയുന്നുവല്ലോ!
നീ അവരെ മനസ്സിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു അറിയുന്നതിനാൽ അവർ
നിന്നിലേക്കു നോക്കുന്നു.
അവരുടെ പരീക്ഷണകളും കഠിനധ്വാനങ്ങളും ക്ഷീണവും നിനക്കറിയാമല്ലോ.
ഭൗതീക ജീവിതത്തിൻ്റെ ആകുലതകൾക്കിടയിലും നിന്നെയും മറിയത്തെയും ഭരമേല്പിച്ച ദൈവപുത്രൻ്റെയും സാമീപ്യത്താൽ നിൻ്റെ ആത്മാവ് സമാധാനം കണ്ടെത്തുകയും സന്തോഷ കീർത്തനം ആലപിക്കുകയും ചെയ്തുതുവല്ലോ.
അധ്വാനിക്കുന്നവർ തനിച്ചല്ല എന്ന ഉറപ്പു നീ അവർക്കു നൽകണമേ. അവരുടെ അരികിൽ ഈശോയെ കണ്ടത്തൊൻ അവരെ പഠിപ്പിക്കുകയും വിശ്വസ്തയോടെ ജീവിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യണമേ. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s