Rev. Fr Thomas Thulumpanmackal MCBS

Death Anniversary of Rev. Fr Thomas Thulumpanmackal

Advertisements

വേദനകൾക്കിടയിലും പുഞ്ചിരിച്ച പ്രേഷിതൻ

ഫാ. തോമസ് തുളുമ്പൻമാക്കൽ mcbs

പതിമൂന്നാം ചരമവാർഷികം

ജനനം : 28-12-1941

സഭാപ്രവേശനം: 10-06- 1960

പ്രഥമവ്രതവാഗ്ദാനം: 17-05- 1964

നിത്യവ്രതവാഗ്ദാനം: 17 – 05 – 1969

പൗരോഹിത്യസ്വീകരണം: 17 – 12- 1971

മരണം :16-05- 2009

വിളിപ്പേര്: മാമ്മച്ചൻ

ദിവ്യകാരുണ്യ മിഷനറി സഭയുടെ മിഷൻ മുന്നേറ്റത്തിൻ്റെ നാളുകളിൽ പൗരോഹിത്യം സ്വീകരിച്ച തോമസച്ചൻ്റെ ആദ്യത്തെ പ്രേഷിത ഭൂമി ഷില്ലോംഗ്‌ അതിരൂപതയിലെ സോജോങ്ങിലുള്ള ക്രിസ്തുരാജാ പള്ളിയിലായിരുന്നു. ഒരു വർഷം കഴിഞ്ഞ് അസ്സാമിലെ ചോക്കിഹോളായിലെ ” സ്വർഗ്ഗാരോപിത ദൈവാലയത്തിലേക്കു സ്ഥലം മാറ്റം അവിടെ 8 വർഷം ശുശ്രൂഷ ചെയ്തു.

1981 മുതൽ 1987 വരെ മലബാറിലെ നെല്ലിക്കുറ്റി പയസ് മൗണ്ട് ആശ്രമമായിരുന്നു പ്രവർത്തന മേഖല

1987 മുതൽ രണ്ടു വർഷത്തോളം ഷിമോഗയിലെ മസ്തിക്കട്ടയായിരുന്നു പ്രേഷിത വയൽ.

1989 ൽ സഭയുടെ പ്രവർത്തനം രാജസ്ഥാനിലേക്കു വ്യാപിച്ചപ്പോൾ തോമസച്ചൻ അവിടേക്കും പ്രവർത്തന മണ്ഡലം മാറ്റി.

1991 മുതൽ സിറോഹിയിൽ താമസിച്ചു മിഷൻ പ്രവർ‌ത്തനം ആരംഭിച്ചു.

ജലസ്രോതസ്സുകൾ കണ്ടെത്തുവാൻ തോമസച്ചനുണ്ടായിരുന്ന സിദ്ധി അദ്ദേഹത്തിനു ” പാനി മഹാരാജ്” എന്ന പേരു ലഭിക്കാൻ കാരണമാക്കി.

മാനുഷികതയുടെ നിറകുടമായിരുന്നു തോമസച്ചൻ, എവിടെയും നല്ല ബന്ധങ്ങൾ പുലർത്തി ആവശ്യത്തിലായിരിക്കുന്നവരെ വിവേചനം കൂടാതെ പരിഗണിക്കുകയും വാത്സല്യപൂർവ്വം സഹായിക്കുകയും ചെയ്യുക അച്ചൻ്റെ സ്വഭാവമായിന്നു.

രാജസ്ഥാനിൽ നിന്നു തിരികെ എത്തിയ തോമസച്ചൻ ഷിമോഗായിലെ മസ്തിക്കട്ടയിൽ ശുശ്രൂഷ തുടർന്നു.

ഈക്കാലഘട്ടത്തിൽ രോഗം നിമിത്തം വലതുകാൽ മുറിച്ചുകളയേണ്ടിവന്നു.

2004 മുതൽ മാനന്തവാടി തോണിച്ചാലിലേ കാരുണ്യ നിവാസിലായിരുന്നു താമാസം.

അംഗവൈകല്യമുണ്ടായപ്പോഴും ദൈവജനത്തിന് ഒരു ബലി നഷ്ടപ്പെടാതിരിക്കാൻ അച്ചൻ പ്രദർശിപ്പിച്ച അജപാലന താൽപര്യം അവസ്മരണീയമാണ്.

പൗരോഹിത്യ ജീവിതം ഒരു കാൽവരികയറ്റമാണെന്ന് അറിയാമായിരുന്നതുകൊണ്ട് വേദനകൾക്കിടയിലും പുഞ്ചിരിച്ചിരുന്ന തോമസച്ചൻ ഏവരെയും അതിശയിപ്പിച്ചിരുന്നു. കാരുണ്യ നിവാസിലെ 5 വർഷത്തെ വിശ്രമ ജീവിതത്തിനിടയിലും ഒരു വലിയ മിഷനറിയുടെ ജോലി ശാന്തമായി നിർവ്വഹിച്ചുകൊണ്ടിരുന്ന തോമാച്ചൻ 2009 മെയ് മാസം പതിനാറാം തീയതി സ്വർഗ്ഗ പിതാവിൻ്റെ ഭവനത്തിലേക്കു യാത്രയായി.

മെയ് മാസം പതിനെട്ടാം തീയതി പരിയാരത്തു നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ഭദ്രാവതി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് അരുമ ച്ചാടത്ത് മുഖ്യകാർമ്മികത്വം വഹിച്ചു.

ദിവ്യകാരുണ്യ ഭക്തി

പ്രേഷിത തീക്ഷ്ണത

കഠിനാദ്ധ്വാനം

നിസാർത്ഥ ശുശ്രൂഷ

താപസികത

പ്രാർത്ഥനാ ചൈതന്യം

വലിയ ദൈവാശ്രയത്വം എന്നിവ തോമസച്ചനിൽ വിളങ്ങിയിരുന്ന സുകൃതങ്ങളായിരുന്നു. ഈ ദിവ്യകാരുണ്യ പ്രേഷിതൻ്റെ സ്മരണയ്ക്കു മുമ്പിൽ നമുക്കു നന്ദിയുള്ളവരാകാം അദ്ദേഹത്തിൻ്റെ നല്ല മാതൃകൾ പിൻതുടരാം.

വിവരങ്ങൾക്ക് കടപ്പാട്: ദിവ്യകാരുണ്യ ആരാമത്തിലെ വാടാമലരുകൾ

MCBS Eucharistic Apostolate

Advertisements
Rev. Fr Thomas Thulumbanmackal MCBS
Advertisements

Fr Thomas Thulumpanmackal MCBS | Rev. Fr Thomas Thulumbanmackal MCBS | Fr Thomas Thulumpanmakkal MCBS | Fr Thomas Thulumbanmakkal MCBS

Advertisements
Advertisements

Leave a comment