ഇസ്രായേലും ഹമാസും: യഥാര്‍ത്ഥ സത്യങ്ങള്‍ വ്യക്തമായി വിവരിച്ച് ‘ദീപിക’ ദിനപത്രം.
പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര സത്യങ്ങള്‍ വിവരിച്ച് ‘ദീപിക’ ദിനപത്രം. കാലങ്ങളായി മുഖ്യധാര മാധ്യമങ്ങള്‍ വിഷയത്തില്‍ സ്വീകരിച്ചിരിന്ന ഏകപക്ഷീയ നിലപാടിന് മുന്നറിയിപ്പുമായാണ് ഇന്നത്തെ ദീപിക ദിനപത്രത്തില്‍ ‘ഇസ്രായേലും ഹമാസും’ എന്ന പേരില്‍ ഈടുറ്റ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന യഹൂദര്‍ക്ക് അവരുടെ പിതൃദേശത്തു ജീവിക്കാനുള്ള അവകാശംപോലെ തന്നെ പവിത്രമാണു പലസ്തീനികളുടെ അവകാശമെന്നും എന്നാല്‍ ഗാസയിലെ മുന്നൂറിലധികം സ്‌കൂളുകളില്‍ പ്രധാന പാഠ്യവിഷയം ഇരവാദമാണെന്നും ഇസ്രയേലിനെയും യഹൂദരെയും തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമായി അവതരിപ്പിക്കുക, രക്തച്ചൊരിച്ചിലിലൂടെ ഇസ്രായേലിനെ തകര്‍ക്കണമെന്നു പഠിപ്പിക്കുക തുടങ്ങിയവയിലൂടെ രക്തസാക്ഷിത്വമാണ് ഏറ്റവും അഭികാമ്യം എന്ന മനോനിലയിലേക്ക് കുട്ടികളെ എത്തിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
ബലൂണുകളിലും പട്ടങ്ങളിലും സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഇസ്രയേലിലേക്കു പറത്തിവിട്ട് വീടുകളും വയലുകളും വളര്‍ത്തുമൃഗങ്ങളേയും നശിപ്പിക്കുക, നിരന്തരം ഷെല്ലുകളും റോക്കറ്റുകളും കൊണ്ട് ആക്രമിക്കുക ഇവ ഹമാസിന്റെ പതിവാണെന്നും ജനവാസകേന്ദ്രങ്ങള്‍ക്കടുത്ത് റോക്കറ്റ് വിക്ഷേപണത്തറകള്‍ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ ജനത്തിന്റെ സുരക്ഷപോലും അപ്രധാനമായി കാണുകയാണ് അവരെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. ജോര്‍ജുകുട്ടി ഫിലിപ്പാണ് ശക്തമായ ലേഖനം പങ്കുവെച്ചിരിക്കുന്നത്.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം
പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രയേലും പലസ്തീനിന്റെ ഭാഗമായ ഗാസാ തീരവും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലും പലസ്തീനികളും തമ്മില്‍ മണ്ണിനുവേണ്ടിയുള്ള തര്‍ക്കം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇസ്രയേല്‍ ജനതയും ഫിലിസ്ത്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തില്‍തന്നെ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍…
View original post 855 more words