ദിവ്യബലി വായനകൾ – Pentecost

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 23/5/2021

Pentecost – Mass of the Day 
(see also Vigil Mass (Extended) and Vigil Mass (Simple))

Liturgical Colour: Red.

These readings are for the day of the feast itself:

പ്രവേശകപ്രഭണിതം

ജ്ഞാനം 1:7

കര്‍ത്താവിന്റെ ആത്മാവ് ലോകംമുഴുവന്‍ നിറഞ്ഞിരിക്കുന്നു;
എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന അതിന് വചനത്തിന്റെ ജ്ഞാനമുണ്ട്,
അല്ലേലൂയാ.

Or:
റോമാ 5: 5; cf. 8:11

അവിടത്തെ ആത്മാവ് നമ്മില്‍ വസിക്കുന്നതുവഴി
ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളില്‍ ചൊരിയപ്പെട്ടിരിക്കുന്നു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഇന്നത്തെ ആഘോഷത്തിന്റെ അനുഷ്ഠാനത്താല്‍
എല്ലാ ജനതകളിലും രാജ്യങ്ങളിലുമുള്ള
അങ്ങേ സാര്‍വത്രികസഭയെയും
അങ്ങു പവിത്രീകരിക്കുന്നുവല്ലോ.
ലോകം മുഴുവനിലും
പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ ചൊരിയണമേ.
suvi ആദ്യമായി പ്രഘോഷിക്കപ്പെട്ടപ്പോള്‍
പ്രവര്‍ത്തിച്ച ദൈവികകാരുണ്യം
ഇപ്പോഴും വിശ്വാസികളുടെ ഹൃദയങ്ങളിലൂടെ ചൊരിയണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 2:1-11
അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.

പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തു നിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടു മുഴുവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പോസ്തലന്മാര്‍ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു. അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ? പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍ നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 104:1,24,29-30,31,34

കര്‍ത്താവേ, അങ്ങേ ആത്മാവിനെ അയച്ച് ഭൂമിയുടെ മുഖം നവീകരിക്കേണമേ.
or
അല്ലേലൂയ!

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.;
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്;
കര്‍ത്താവേ, അങ്ങേ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്!
ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു;
ഭൂമി അങ്ങേ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.

കര്‍ത്താവേ, അങ്ങേ ആത്മാവിനെ അയച്ച് ഭൂമിയുടെ മുഖം നവീകരിക്കേണമേ.
or
അല്ലേലൂയ!

അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍
അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു.
അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു;
അങ്ങു ഭൂമുഖം നവീകരിക്കുന്നു.

കര്‍ത്താവേ, അങ്ങേ ആത്മാവിനെ അയച്ച് ഭൂമിയുടെ മുഖം നവീകരിക്കേണമേ.
or
അല്ലേലൂയ!

കര്‍ത്താവിന്റെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ!
കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
എന്റെ ഈ ഗാനം അവിടുത്തേക്കു പ്രീതികരമാകട്ടെ!
ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കുന്നു.

കര്‍ത്താവേ, അങ്ങേ ആത്മാവിനെ അയച്ച് ഭൂമിയുടെ മുഖം നവീകരിക്കേണമേ.
or
അല്ലേലൂയ!

രണ്ടാം വായന

1 കോറി 12:3-7,12-13
നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു.

യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നു നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതുനന്മയ്ക്കു വേണ്ടിയാണ്.
ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെ തന്നെയാണ് ക്രിസ്തുവും. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു.

അനുക്രമഗീതം

പരിശുദ്ധാത്മാവേ, എഴുന്നരുളിയാലും,
സ്വര്‍ഗത്തില്‍ നിന്നങ്ങു തൂകുമാറാകണേ
അങ്ങേ പ്രകാശത്തിന്‍ കതിരുകള്‍.

പാവങ്ങള്‍ തന്‍ പിതാവേ, വരിക
വരസംദായകാ വരിക
ഹൃദയങ്ങള്‍ തന്‍ മണിദീപമേ വരിക

അത്യുത്തമനാം ആശ്വാസദായകാ
ആത്മാവിന്‍ മധുരതരമാം അതിഥി
ഇമ്പമേറും ശീതളസങ്കേതമേ.

അധ്വാനകര്‍മ്മത്തിന്‍ വിശ്രമമാണങ്ങ്
ചൂടേറും വേളയില്‍ ആറ്റും തണലങ്ങ്,
കണ്ണുനീര്‍ വാര്‍ക്കുമ്പോള്‍ ആശ്വാസവുമങ്ങ്.

പരമധന്യമായുള്ള പ്രകാശമേ,
താവക ഭക്തരാമേവരുടെയും
ഹൃദയാന്തരംഗങ്ങള്‍ ചെമ്മേ നിനച്ചാലും

അങ്ങേ ദിവ്യസഹായമില്ലാതെ
മാനുഷനിലൊന്നുമില്ലതു നിശ്ചയം
നിര്‍മലമായതും ഒന്നുമില്ലത്രേ.

മലിനമായതു കഴുകിടണമേ,
വരണ്ടു പോയതു നനച്ചിടണമേ,
മുറിപ്പെട്ടതു സുഖപ്പെടുത്തണമേ.

കടുപ്പമുള്ളതു വഴക്കിനിര്‍ത്തുക,
തണുത്തുപോയതു ചൂടുറ്റതാക്കുക,
വഴുതിപ്പോയതു നേര്‍വഴിയാക്കുക.

അങ്ങേ ഈ ഭക്തജനങ്ങള്‍ക്ക്
അങ്ങയെ ശരണം പ്രാപിച്ചവര്‍ക്ക്
അങ്ങേ സപ്തദാനങ്ങളേകണേ.

പുണ്യസല്‍ഫലം ഞങ്ങള്‍ക്കു നല്‍കുക
സ്വര്‍ഗകവാടം തുറന്നുതന്നീടുക
നിത്യസൗഭാഗ്യം കല്‍പ്പിച്ചരുളുക.
ആമേന്‍ അല്ലേലൂയാ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 20:19-23
പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.

ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ വാഗ്ദാനമനുസരിച്ച്
പരിശുദ്ധാത്മാവ് ഈ ബലിയുടെ രഹസ്യം
സമൃദ്ധമായി വെളിപ്പെടുത്താനും
എല്ലാ സത്യങ്ങളും കാരുണ്യപൂര്‍വം
അനാവരണംചെയ്യാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

അപ്പോ. പ്രവ. 2:4,11

എല്ലാവരും പരിശുദ്ധാത്മാവാല്‍ നിറയപ്പെട്ടു,
ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിച്ചു,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ സഭയ്ക്ക്
സ്വര്‍ഗീയ ദാനങ്ങള്‍ പ്രദാനം ചെയ്യുകയും
അങ്ങു നല്കിയ കൃപ കാത്തുസൂക്ഷിക്കുകയും ചെയ്യണമേ.
അങ്ങനെ, വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ ദാനം ശക്തമാകാനും
ആത്മീയഭോജനം നിത്യമായ പരിത്രാണത്തിന്റെ
വര്‍ധനയ്ക്ക് ഉപകരിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment