
Rev. Fr Cherian Nereveettil Passes Away
പ്രിയരെ
ബ. ചെറിയാൻ നേരേവീട്ടിൽ അച്ചൻ ഇന്ന് (27-5-21) ഉച്ചകഴിഞ്ഞ് 2 മണിക്ക് നിര്യാതനായി. RT- PCR ടെസ്റ്റ് നടത്തേണ്ടത് കോവിഡ് പ്രോട്ടോകോൾ പ്രകാരം അനിവാര്യമാണല്ലോ. റോഡപകടത്തെ തുടർന്നാണ് അച്ചൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് എന്നതുകൊണ്ട് പോസ്റ്റ്മോർട്ടവും നടത്തേണ്ടതുണ്ട്. നാളെ വൈകിട്ട് മൃതസംസ്കാരം നടത്താൻ കഴിയുമെന്ന് കരുതുന്നു. വിശദാംശങ്ങൾ വ്യക്തമായി പിന്നീട് അറിയിക്കാം. അച്ചൻ ഇടപ്പള്ളി തോപ്പിൽ ഇടവകാംഗമാണ്.
PR0
എറണാകുളം – അങ്കമാലി അതിരൂപത

ഫാ. ചെറിയാൻ നേരേവീട്ടിൽ അന്തരിച്ചു
കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാന് നേരേവീട്ടിൽ ( 49 ) അന്തരിച്ചു. തലയ്ക്കു ഗുരുതര പരിക്കേറ്റു കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ചന് ഇന്നലെ ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് .
എറണാകുളം – അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പിഎസ് മിഷന് ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരന് സഞ്ചരിച്ച ബൈക്ക് ഇടിച്ചാണു അച്ചനു തലയ്ക്കു ഗുരുതര പരിക്കേറ്റത്. അന്നു തന്നെ ലേക് ഷോര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു.
നേരത്തെ വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. നേരേവീട്ടില്‍. 1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.

Categories: Demise News