Pularvettom / പുലർവെട്ടം

പുലർവെട്ടം 481

{പുലർവെട്ടം 481}

 
മുതിർന്നവരെ ഉദ്ദേശിച്ചിട്ടുള്ള ഒരു സാധാരണ ഹോളിവുഡ് പടം മാത്രമാണ് Don’t Breathe (2016). പക കൊണ്ട് ഉറഞ്ഞുപോയ ഇപ്പോൾ അന്ധനായിത്തീർന്ന ഒരു കഥാപാത്രമാണ് ചിത്രത്തിന്റെ ന്യൂക്ലിയസ്. അതിഹീനമായൊരു നിമിഷത്തിലേക്ക് കടവഴുതിവീഴുമ്പോൾ അവൾ ദൈവമേ എന്നു വിളിച്ച് കരയുന്നുണ്ട്.
 
ഇല്ല.അങ്ങനെയൊന്നില്ല.എന്നാണ് അയാളുടെ മറുപടി.വെറുതെ ഒരു ഫലിതമാണത്. ഒരു മോശം ഫലിതം എന്ന് കൂട്ടിച്ചേർക്കുന്നു.
 
– No you can’t do it to me.-
– There is nothing a man cannot do once he accept the fact there is no God.
 
ഒറ്റനോട്ടത്തിൽ ഇരുണ്ടതെന്ന് തോന്നാവുന്ന ഒരു പ്രസ്താവന ദൈവവിശ്വാസിക്കുള്ള കഠിനമായ മുന്നറിയിപ്പാകുന്നു. അതിനെ റിവേഴ്സ് ചെയ്താൽ ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും അവകാശവുമില്ല എന്നതുതന്നെ. ചുരുക്കത്തിൽ ഇരുട്ടിൽ നിന്ന് മുഴങ്ങുന്ന വിശ്വാസപ്രമാണമാണത്. ആ വാക്ക് ഇടിമിന്നൽ പോലെ ആസ്തികരുടെ ബോധത്തെ പിളരേണ്ടതുണ്ട്. ദൈവനിഷേധികൾ പുലർത്തുന്ന ആ മതിപ്പാണ് നിരന്തരം ദുർബലമായിക്കൊണ്ടിരിക്കുന്നത്.
 
ദൈവസങ്കല്പം പൂജിതമായി നിലനിൽക്കണമെന്ന നമ്മുടെ പ്രാർത്ഥനാവിചാരങ്ങളുടെ പ്രസാദ വ്യഖ്യാനമല്ലിത്. ബുദ്ധൻ കറുത്തതെങ്ങനെ എന്ന ജാപ്പനീസ് സെൻകഥയിൽ പുതുമയൊന്നുമില്ല. ഒരേ ക്ഷേത്രത്തിലെ പലവിധത്തിലുള്ള ബുദ്ധസ്വരൂപങ്ങളോട് കൊടിയ ആരാധനയിലായ പലവിഭാഗം ഭക്തർ തങ്ങൾ ധൂപാർച്ചനയ്ക്കായി പുകയ്ക്കുന്ന കുന്തിരിക്കത്തിൻ്റെ ഗന്ധം അരികിലിരിക്കുന്ന വിഗ്രഹങ്ങൾക്ക് ലഭിക്കാതിരിക്കാനായി ഓരോരോ ചെറിയ അറകൾ സൃഷ്ടിക്കുന്നു. അങ്ങനെ നിരന്തരം പുകച്ച് പുകച്ച് ഇപ്പോൾ വ്യത്യാസങ്ങൾ തിരിച്ചറിയാനാവാത്ത വിധത്തിൽ ഒരേപോലെ കറുത്തുപോയി. വിശ്വാസിയുടെ സങ്കുചിതത്വവും ധാർഷ്ട്യവും പോലെ ഈശ്വരനാമത്തെ വികലമാക്കിയ മറ്റെന്തുണ്ട്? വിശ്വാസം വല്ലാത്തൊരു ബാധ്യതയാണ്. അതങ്ങനെയല്ലാത്തതുകൊണ്ടാണ് ആരംഭത്തിൽ നമ്മൾ സൂചിപ്പിച്ചത് പോലെ അതൊരു കറുത്തഫലിതമായി പരിണമിക്കുന്നത്.
 
ചരിത്രത്തിലെ തലതിരിഞ്ഞ കൗതുകങ്ങളിൽ ദൈവത്തിന്റെ കരം ഇപ്പോഴും ഒരു ഫലിതം തന്നെയായി നിൽക്കുന്നുണ്ട്. കടന്നുപോയ ഫുട്ബോൾ ഇതിഹാസമായ മറഡോണയിൽനിന്നാണ് അത് രൂപപ്പെട്ടതെന്ന് മൂന്ന് ദശകങ്ങൾക്കിപ്പുറം നാം മറന്നുതുടങ്ങി. എന്നിട്ടും ഒരു വിരുദ്ധോക്തിയായി ആ ശൈലി ഭാഷയിലുണ്ടാകും.1986 FIFA വേൾഡ് കപ്പിലെ നിർണ്ണായകമായ നിമിഷത്തിൽ കൈകൊണ്ട് തട്ടിവീണ പന്ത് ഗോളായിത്തന്നെ പരിഗണിക്കപ്പെട്ടു. പത്തൊൻപത് വർഷങ്ങൾക്കുശേഷം അതേറ്റുപറയുന്നതുവരെ അത് ദൈവത്തിന്റെ കരമെന്ന് അയാൾ ആവർത്തിച്ചുകൊണ്ടേയിരുന്നു : A little with my head, and a little with the hand of God.
 
ഈശ്വരനാമം വൃഥാ ഉച്ചരിക്കരുത് എന്നത് മോശയ്ക്ക് ലഭിച്ച പത്ത് കല്പനകളുടെ (Decalogue) കല്പാളിയിൽ കൊത്തിയിട്ടിട്ടുണ്ട്. ഉപയോഗിക്കുന്ന ഹീബ്രു പദം sheqer ആണ്. അതിൻ്റെ അർത്ഥം all that associate god’s name to anything that is deceptive for false.നോക്കൂ,വിശ്വാസിയെത്തന്നെയാണ് ദൈവം നേരിടാൻ പോകുന്നത്. കുറേക്കാലം മുൻപാണ് പൊതുവായൊരു ചങ്ങാതിയെ പരാമർശിച്ചുകൊണ്ട് ഒരാൾ ഇങ്ങനെ പറഞ്ഞു: ഇതിനപ്പുറത്തേയ്ക്ക് എന്തെങ്കിലും ഉണ്ടെന്നൊരു തോന്നൽ തരുന്ന ഒരാളല്ല അയാൾ! കുറച്ച് എഴുത്തിന്റെ അസ്കിതകൊണ്ട് പറയുന്നതല്ല, അക്ഷരാർത്ഥത്തിൽ വിറച്ചു പോയി. അയാളെയോർത്തല്ല, മറിച്ച് ആത്മപരിശോധനകൊണ്ടാണ്. എങ്ങനെയായിരിക്കും ഉറ്റവർ എന്നെ ഓർമ്മിച്ചെടുക്കാൻ പോകുന്നത്.
 
ചെറിയാച്ചൻ്റെ മരണാനന്തര കർമ്മങ്ങൾക്ക് പോയിരുന്നു. കുറച്ച് സ്നേഹിതരുടെ മധ്യേ നിൽക്കുമ്പോൾ അവരുടെ ആശങ്ക അപകടത്തിന് ഹേതുവെന്ന് കരുതാവുന്ന ചെറുപ്പക്കാരൻ കടന്നുപോകുന്ന ട്രോമയെക്കുറിച്ചായിരുന്നു. ഒരു കൈപ്പിഴയുടെ കഠിനഭാരം കൊണ്ടുനടക്കാതെ അയാളെ എങ്ങനെയാണ് സഹായിക്കേണ്ടതെന്ന ചില വീണ്ടുവിചാരങ്ങൾ. ഇല്ല ഇതിനപ്പുറത്തേയ്ക്ക് എന്തോ ഉണ്ടെന്ന് വിശ്വസിക്കുന്നവരുടെ കുലം ഒടുങ്ങുന്നില്ല.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s