Daily Readings

ദിവ്യബലി വായനകൾ, Saint Mariyam Thresia / Tuesday of week 10 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 8/6/2021

Saint Mariyam Thresia, Virgin 
or Tuesday of week 10 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കുന്നതില്‍
അദ്ഭുതകരമായ പരിപാലനത്താല്‍
കന്യകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ,
അങ്ങ് അലങ്കരിച്ചുവല്ലോ.
ഈ കന്യകയുടെ മാധ്യസ്ഥ്യത്താല്‍,
ഗാര്‍ഹിക സഭയായ ഓരോ കുടുംബവും
ജീവിത വ്യഗ്രതകളുടെ മധ്യേ ക്രിസ്തുവിന്
ഫലപ്രദമായ സാക്ഷ്യംനല്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 കോറി 1:18-22
യേശുക്രിസ്തു അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്‌പോഴും അതേ തന്നെ ആയിരുന്നു.

സഹോദരരേ, നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകള്‍ ഒരേ സമയം അതേ എന്നും അല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷിയാണ്. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ ഞങ്ങള്‍, ഞാനും സില്‍വാനോസും തിമോത്തേയോസും, പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്‌പോഴും അതേ തന്നെ ആയിരുന്നു. ദൈവത്തിന്റെ സകല വാഗ്ദാനങ്ങളും ക്രിസ്തുവില്‍ അതേ എന്നുതന്നെ. അതുകൊണ്ടു തന്നെയാണു ദൈവമഹത്വത്തിന് അവന്‍ വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്. അവിടുന്ന് നമ്മില്‍ തന്റെ മുദ്ര പതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:129,130,131,132,133,135

കര്‍ത്താവേ, ഈ ദാസന്റെമേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.

അങ്ങേ കല്‍പനകള്‍ വിസ്മയാവഹമാണ്;
ഞാന്‍ അവ പാലിക്കുന്നു.
അങ്ങേ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു;
എളിയവര്‍ക്ക് അത് അറിവു പകരുന്നു.

കര്‍ത്താവേ, ഈ ദാസന്റെമേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.

അങ്ങേ പ്രമാണങ്ങളോടുള്ള അഭിവാഞ്ഛ നിമിത്തം
ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.
അങ്ങേ നാമത്തെ സ്‌നേഹിക്കുന്നവരോട് അങ്ങ് ചെയ്യുന്നതുപോലെ
എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ!

കര്‍ത്താവേ, ഈ ദാസന്റെമേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.

അങ്ങേ വാഗ്ദാനമനുസരിച്ച് എന്റെ പാദങ്ങള്‍ പതറാതെ കാക്കണമേ!
അകൃത്യങ്ങള്‍ എന്നെ കീഴടക്കാന്‍ അനുവദിക്കരുതേ!
ഈ ദാസന്റെമേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ,
അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവേ, ഈ ദാസന്റെമേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മത്താ 5:13-16
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല.
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം

cf. മത്താ 25:6

ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.


Or:
cf. സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s