വിമലഹൃദയ തിരുനാൾ നൊവേന അഞ്ചാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️
വിമലഹൃദയ തിരുനാൾ

♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ

സ്തുതിക്കായുള്ള നൊവേന – 5 -ാം ദിനം

✝️ പ്രാരംഭ പ്രാർത്ഥന

💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ ത്രിത്വം , അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ദൈവപുത്രിയും പരിശുദ്ധാത്മാവിൻ്റെ മണവാട്ടിയും ദൈവപുത്രൻ്റെ മാതാവുമായ അങ്ങേക്ക് ബഹുമാനപുരസ്സരം സമ്മാനിക്കുന്ന സ്തുതികളോട് ഞങ്ങളുടെ എളിയ സ്തുതികൾ ഒന്നിച്ചു ചേർക്കണമേ.

🌹കണ്ണുനീരിൻ്റെ ഈ താഴ്വരയിൽ നിന്ന് എത്രയും ശരണത്തോടെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങളെ വിസ്മരിക്കരുതേ. ഈ നൊവേനയിലൂടെ ഞങ്ങൾ അപേക്ഷിക്കുന്ന കൃപകൾ ദൈവത്തിൽനിന്നു ഞങ്ങൾക്ക് ലഭിച്ചുതരണമേ 💔

🌹 അഞ്ചാം ദിനപ്രാർത്ഥന

അമലോത്ഭവവും സമ്പൂർണ എളിമയുള്ളതുമായ പരിശുദ്ധ മറിയത്തിൻ്റെ വിമഹൃദയമേ, അങ്ങ് കൃപകളിലും പുണ്യങ്ങളിലും കൂടുതൽ കൂടുതൽ ധന്യതയിലേക്കു വളർന്നപ്പോൾ , അപ്രകാരം തന്നെ അങ്ങയുടെ എളിമയിലും പരസ്നേഹത്തിലും ആഴപ്പെടുകയും ചെയ്തു. അങ്ങയുടെ നമ്രവും ഉൾവലിഞ്ഞതുമായ മനസ്സ് ദൈവത്തിനു സവിശേഷമായവിധം പ്രസാദകരമായിരുന്നു. അക്കാരണത്താൽ ദൈവം അങ്ങയെ അവിടുത്തെ പുത്രൻ്റെ മാതാവാകുവാൻ തിരഞ്ഞെടുക്കുകയും ചെയ്തു .യഥാർത്ഥ എളിമയും സദാ ദൈവതിരുഹിതം അനുവർത്തിക്കുന്നത്തിനുള്ള മാർഗവും ഞങ്ങളെ പഠിപ്പിക്കണമേ,
ആമേൻ.

🌹അമലോത്ഭവജപം

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധമറിയമെ , പാപികളുടെ സങ്കേതമേ ഞങ്ങളിതാ അങ്ങേ വിമലഹൃദയമാകുന്ന സങ്കേതത്തിൽ അഭയത്തിനായി ഓടിയണയുന്നു പാപികളായ ഞങ്ങളുടേമേൽ അലിവായിരുന്ന് അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കു വേണ്ടിഅപേക്ഷിക്കണമേ.
ആമേൻ

1 സ്വർഗ്ഗ. 1നന്മ. 1ത്രീത്വ.

🌹പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ലുത്തിനിയ

കർത്താവെ അനുഹ്രഹിക്കണേ (2)

ക്രിസ്തുവേ അനുഹ്രഹിക്കണേ (2)

കർത്താവെ അനുഹ്രഹിക്കണേ (2)

ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ (2)

ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ (2)

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷകനായ പുത്രൻ തമ്പുരാനെ, ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവത്തിന്റെ ഹൃദയത്തിന്റെ ഛായയിൽ നിർമിതമായ
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അമലോത്ഭവയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പരിശുദ്ധാത്മാവിനു അനുയോജ്യമായ വാസസ്ഥലമായ
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സനാതന ജ്ഞാനത്തിന്റെ മാതാവായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

മൃദുല സ്നേഹത്തിന്റെ മാതാവായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദിവ്യ വചനത്തിന്റെ മാതാവായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

മരണത്തെക്കാളും സ്നേഹത്തിൽ പ്രാബല്യമേറിയ
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദുഖത്തിന്റെ വാളാൽ ഭേദിക്കപ്പെട്ട പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കുരിശിൻ ചുവട്ടിൽ ക്രിസ്തുവിന്റേതുമായി ഒന്നായി ചേർന്നു
ക്രൂശിക്കപ്പെട്ട പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഈശോയുടെ ഹൃദയത്തിന്റെ പ്രതിച്ഛായയായ
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഈശോയുടെ ഹൃദയത്തിന്റെ ആനന്ദമായ
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പരിശുദ്ധിയുടെ ഭണ്ഡാരപ്പുരയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

എല്ലാ കൃപയുടെയും മധ്യസ്ഥയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പാപികളുടെ സുരക്ഷിത അഭയമായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വ്യാകുലരുടെ ആശ്വാസമായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഉപേക്ഷിക്കപ്പെട്ടവരുടെ ആശ്വാസമായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പ്രത്യാശ നഷ്ടപ്പെട്ടവരെ പിടിച്ചുയർത്തുന്ന പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

മരണാസന്നരുടെ പ്രകാശപൂർണമായ പ്രതീക്ഷയായ
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പീഡിതരുടെ അഭയവും ആശ്വാസവുമായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വഴിമുട്ടി നിൽക്കുന്നവരുടെ സുരക്ഷിത അഭയമായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അന്ധകാര ശക്തികൾക്കെതിരെ സഭയ്ക്ക് സംരക്ഷണമായ
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പാഷണ്ഡതകൾക്കെതിരെ ജ്ഞാനത്തിന്റെ ഇരിപ്പിടമായ
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഭൂലോകത്തിന്റെ വിജയരാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഞങ്ങളുടെ സ്വർഗീയ മാതാവാകുന്ന പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

എല്ലാ സ്തുതികൾക്കും യോഗ്യയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ
കർത്താവെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ .

🌹ഓ, ദൈവത്തിന്റെ അമലോത്ഭവമാതാവേ, അങ്ങയുടെ ഹൃദയത്തെ എരിയിച്ച ദിവ്യാഗ്നി ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിച്ച്‌ അവ അങ്ങയുടേതുപോലെ ആകുവാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.

🌹ഓ, സ്വർഗ്ഗീയ പിതാവായ ദൈവമേ, പരിശുദ്ധ കന്യാമറിയത്തിന്റെ ഹൃദയത്തിൽ പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹത്താൻ അങ്ങേ തിരുക്കുമാരന് അനുയോജ്യമായ ഒരു വാസസ്ഥലം ഒരുക്കിയ അങ്ങ് ഞങ്ങൾക്കും മാനവകുലം മുഴുവനും കൂടുതൽ കൂടുതൽ ആ പരിശുദ്ധകന്യകയെപ്പോലെ ആയിത്തീരുന്നതിനു വേണ്ട കൃപ നൽകണമേയെന്ന് ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

💔വിമലഹൃദയ പ്രതിഷ്ഠാ ജപം
(മുട്ടിന്മേൽ നിന്ന് കരങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച് ചൊല്ലേണ്ടത് ).

🌹ദൈവമാതാവും അമലോൽഭവയുമായ പരിശുദ്ധകന്യകാമറിയമെ,ദൈവത്തിന്റെയും സകല സ്വർഗ്ഗവാസികളുടെയുംസാന്നിധ്യത്തിൽ ഞാൻ അങ്ങയെ എൻറെ മാതാവുംരാജ്ഞിയുമായിപ്രഖ്യാപിക്കുന്നു.പിശാചിനെയും അവൻറെ എല്ലാപ്രവൃർത്തികളെയുംആഘോഷങ്ങളെയുംപരിത്യജിച്ചു കൊണ്ട് അങ്ങേ വിമലഹൃദയത്തിന് ഞാൻഎന്നെത്തന്നെപ്രതിഷ്ഠിക്കുന്നു. എൻറെ ആത്മാവിനെയും ശരീരത്തെയും ബുദ്ധിയെയും മനസ്സിനെയും ഹൃദയത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാൻ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു എൻ്റെ എല്ലാ സൽപ്രവൃത്തികളും പരിഹാരപ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യബലിയുടെ യോഗ്യതകളോട് ചേർത്ത് അങ്ങേ വിമലഹൃദയത്തിങ്കൽഞാൻകാഴ്ചവയ്ക്കുന്നു.കാലത്തിലും നിത്യതയിലും ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി അങ്ങേ ഹിതാനുസരണം അവ വിനിയോഗിച്ചു കൊള്ളണമേ. ആമ്മേൻ.

🌹പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ.

🌹യേശുവിന്റെ തിരുഹൃദയമേ,
ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ.

🌹യേശുവിൻറെ അമൂല്യ രക്തമേ,
ഞങ്ങൾക്ക് സംരക്ഷണമേകണമെ.

🌹സമാപന പ്രാർത്ഥന

സ്വർഗ്ഗസ്ഥനായ പിതാവേ, മാനവകുലത്തിന്റെ രക്ഷക്കായി കുരിശിൽ സ്വയം യാഗാർപ്പണം ചെയ്യുകയും ഞങ്ങളുടെ അൾത്താരകളിൽ നിരന്തരബലിയായി സ്വയം നൽകുകയും ചെയ്യുന്ന അങ്ങയുടെ പരിശുദ്ധ പുത്രനായ യേശുവിനെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിലൂടെ ഞങ്ങൾ അങ്ങേയ്ക്കു കാഴ്ചയർപ്പിക്കുന്നു. ഞങ്ങളുടെ ഈ അർപ്പണം പ്രീതിയോടെ സ്വീകരിക്കുകയും ഞങ്ങളുടെമേൽ കരുണയുണ്ടാകുകയും ചെയ്യണമേ. ഞങ്ങളുടെ നാഥയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം വഴി ഈ അപേക്ഷകൾ ( നിയോഗം സമർപ്പിക്കുക ) ഞങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു.
അങ്ങയുടെ പുത്രന്റെ വിലയേറിയ തിരുരക്തം ചൊരിയപ്പെടുന്നത് വ്യർത്ഥമാകരുതെന്നും പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന്റെ അപേക്ഷകൾ വൃഥാവിലാകാതിരിക്കട്ടെയെന്നും ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. നിർഭാഗ്യ പാപികൾക്ക് പാപക്ഷമയും മരണാസന്നർക്ക് നിത്യരക്ഷയുടെ കൃപയും ലോകത്തിനു സമാധാനവും പരിശുദ്ധ സഭാ മാതാവിന് ഐക്യവും എല്ലാ സ്വർഗീയ കൃപാകളും നൽകിയരുളണമേ, ആമേൻ.

🌹സുകൃതജപം

കാരുണ്യവാനായ ദൈവമേ , കരുണയുടെ മാതാവായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ , സ്നേഹാഗ്നിജ്വാലയുടെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ രക്ഷിക്കണമേ. വിശുദ്ധയൗസേപ്പിന്റെ നിർമ്മലഹൃദയത്തിന്റെ യോഗ്യതയാൽ ശുദ്ധീക രണസ്ഥലത്ത് പ്രാർത്ഥിക്കാനാരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കണമേ.
ആമേൻ.

ആവേ… ആവേ… ആവേ… മരിയാ…
ഈരടികൾ പാടുക .

🌹പരിശുദ്ധ ജപമാലസഖ്യം

🌹〰️ 〰️ ✝️ 〰️ 〰️🌹

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s