വി. യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥന

എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. ദൈവത്തിന്റെ സൃഷ്ടിയും കാര്യസ്ഥനുമായിരുന്ന വൻ ദൈവത്തെ ധിക്കരിച്ച് അഹങ്കാരത്താൽ ദൈവത്തിനെതിരായി തിരിയുകയും ദൈവത്തോട് പ്രതികാരം ചെയ്യാൻ അശക്തനാകയാൽ ദൈവ സൃഷ്ടിയായ മനുഷ്യമക്കളെ നശിപ്പിക്കാൻ ഇറങ്ങി തിരിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നല്ല മനുഷ്യരെ പിശാചിന്റെ ചിന്തകളിൽ പെടുത്തി ദുഷ്ടരാക്കി അവന്റെ രാജ്യം വളർത്തിക്കൊണ്ട് വന്ന് നല്ല മനുഷ്യരുടെ ജീവിതം അസഹ്യമാക്കുന്ന പ്രവർത്തനങ്ങളാണ് നമുക്ക് ചുറ്റും നടമാടി കൊണ്ടിരിക്കുന്നത്. പിശാചിന്റെ ജിഹാദി പ്രവർത്തനങ്ങളെ ഉൻമൂലനം ചെയ്യുന്ന പ്രാർത്ഥനയാണ് നാം ദൈവത്തോട് നടത്തേണ്ടത്. ഇവിടെ കൊടുത്തിരിക്കുന്ന പ്രാർത്ഥന വളരെയധികം ഫലദായകമാണ്. ഒരാളുടെ വഴിയിൽ അരിക് ചേർന്ന് അയൽക്കാരൻ മതില് കെട്ടിയപ്പോൾ വീട്ടിലുള്ള ജീപ്പ് പുറത്തിറക്കാൻ വയ്യാതായപ്പോൾ വിശുദ്ധ യാക്കോബ് ശ്ലീഹാ യോടുള്ള ഈ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി. ഇതിന്റെ ഫലമായി അയൽക്കാരൻ തന്നെ മൂന്നാം ദിവസം മതില് പൊളിച്ച് കെട്ടി പ്രശ്നം തീർത്തു. നൂറ് കണക്കിന് അനുഭവങ്ങൾ പലർക്കും ഉണ്ട്. അതിനാൽ ഈ പ്രാർത്ഥന എല്ലാവരും സ്വന്തമായി പ്രാർത്ഥിക്കുകയും അനുഭവം ഉണ്ടാകുമ്പോൾ പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ.

പ്രാർത്ഥന

സെബദി പുത്രന്മാരിൽ ഒരുവനും കർത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്തോലനും ഇടിമുഴക്ക ത്തിൻറെ പുത്രൻ എന്നറിയപ്പെടുന്ന വനുമായ വിശുദ്ധ യാക്കോബ് ശ്ലീഹായേ ദിവ്യ ഗുരുവായ യേശുക്രിസ്തുവിൻറെ സത്യപ്രബോധനം വഴിയായി സ്പെയിൻ രാജ്യത്തെ ജനങ്ങളെ അങ്ങ് ക്രൈസ്തവർ ആക്കിയല്ലോ. ക്രൂശിതന് സാക്ഷ്യംവഹിക്കാൻ ഹെരോദ് അഗ്രിപ്പായുടെ വാളിന്റെ മുൻപിൽ സധൈര്യം കഴുത്ത് കാണിച്ച് ശിരഛേദനം വഴിയായ് രക്തസാക്ഷി മകുടം ചൂടിയ അപ്പസ്തോല പ്രമുഖ നേ, പാപികളും ബലഹീനരും ക്ലേശിതരും പീഡിതരുമായ ഞങ്ങളെ സഹായിക്കണമെ. ക്രിസ്ത്യാനികളെ നശിപ്പിക്കുവാൻ ഇറങ്ങി തിരിച്ച ഇസ്ലാമിക ജിഹാദികളുമായുള്ള ഘോരയുദ്ധത്തിൽ വലിയ പരാജയ ഭീതിയോടെ തങ്ങളുടെ അപ്പസ്തോലനായ അങ്ങയുടെ മധ്യസ്ഥം യാചിച്ച സ്പെയിൻ രാജ്യത്തെ ശത്രുകരങ്ങളിൽ നിന്ന് രക്ഷിക്കാൻ വെള്ള കുതിര പുറത്ത് വെള്ളിടിത്തി പോലെ ജ്വലിക്കുന്ന വാളുമായി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന് അങ്ങ് പട പൊരുതിയല്ലോ. റഫായേൽ മാലാഖയും സ്വർഗ്ഗ സൈന്യങ്ങളും അങ്ങയോട് ചേർന്ന് യുദ്ധം ചെയ്യുകയും ശത്രുക്കളെ നശിപ്പിച്ച് കീഴടക്കി വലിയ വിജയം നേടിക്കൊടുക്കയും ചെയ്തുവല്ലോ. അസ്മേ ദേവൂസ് എന്ന ദുഷ്ട പിശാചിൽ നിന്നും സാറായേയും തോബിയാസിനേയും രക്ഷിച്ച റഫായേൽ മാലാഖയോട് ചേർന്ന് ജിൻ എന്ന ദൃഷ്ട പിശാചുക്കളിൽ നിന്നും അവന്റെ ദൂതരിൽ നിന്നും സകല ക്രെസ്തവ വിശ്വാസികളേയും പ്രത്യേകിച്ച് എന്നേയും രക്ഷിക്കണമേ. ഗുരുവും സ്രഷ്ടാവുമായ യേശുക്രിസ്തുവിന്റെ സ്വർഗ്ഗീയ മഹത്വത്താൽ അവിടുത്തെ വലം ഭാഗത്ത് ആയിരിക്കുവാൻ അഭിലഷിച്ച അങ്ങേക്ക് സ്വർഗ്ഗത്തിൽ ലഭിച്ചിരിക്കുന്ന ഉന്നതമായ മഹത്വത്തിൽ നിന്നും അങ്ങേ മധ്യസ്ഥം യാചിക്കുന്ന ഞങ്ങളെ സഹായിക്കേണമേ. ആമ്മീൻ .

നിത്യസൗഭാഗ്യത്തിന്റെ ഉറവിടവും കൃപയുടെ നീർച്ചാലുമായ ദൈവമേ, അവിടുത്തെ പ്രിയപുത്രനായ യേശുക്രിസ്തു വഴി മാനവ കുലത്തിന് നൽകിയ രക്ഷയുടെ ഫലങ്ങൾ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളിൽ വർഷിക്കുന്നതിന് അങ്ങേക്ക് നന്ദി പറയുന്നു. ഈ ധന്യ വിശുദ്ധന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥതയിൽ ദൃഷ്ടാരൂപികളിൽ നിന്നും അവയുടെ അധീശൻമാരിൽ നിന്നും അവർ നടത്തുന്ന മന്ത്രവാദം ക്ഷുദ്രപ്രയോഗം തുടങ്ങിയവയുടെ ബന്ധനത്തിൽ നിന്നും ഞങ്ങൾ സംരക്ഷിക്കപ്പെടട്ടെ. ആൽമീയവും മാനസികവും ശാരീരികവും ഭൗതികവുമായ നന്മകളാലും സ്വർഗ്ഗിയ അനുഭവങ്ങളാലും ഞങ്ങൾ സമ്പന്നരായി തീരട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മീൻ .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s