ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ

ജോസഫ് ചിന്തകൾ 180
ജോസഫ് : ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ
 
ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബനഡിക്ടിൻ സന്യാസ വൈദീകനു ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥം.
 
ഇൻ സിനു ജേസു എന്നതിൻ്റെ അർത്ഥം ഈശോയുടെ വക്ഷസ്സിൽ എന്നാണ്. ഈ ഗ്രന്ഥത്തിലെ 2008 ഫെബ്രുവരി 9 ശനിയാഴ്ചത്തെ സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇപ്രകാരമാണ്: “എന്നെ ശ്രവിക്കുക. ഒരാൾ തൻ്റെ സുഹൃത്തിനോടു സല്ലപിക്കുന്നതു പോലെ ഞാൻ നിന്നോട് ഉറ്റ സൗഹൃദത്തിൽ സംസാരിക്കും. നിന്നോടു സല്ലപിക്കാൻ ഞാൻ കൊതിക്കുന്നു… എല്ലാ വൈദീകരും എൻ്റെ ദൈവീക സൗഹൃദത്തിൻ്റെ കൃപയിലേക്ക് പ്രവേശിക്കാം എന്നാണ് എൻ്റെ ഹൃദയാഭിലാഷം. എൻ്റെ വൈദീകർ ,എൻ്റെ തെരഞ്ഞെടുക്കപ്പെട്ടവർ, അവരുടെ സംശയങ്ങളിൽ, ഭയങ്ങളിൽ, സംഘർഷങ്ങളിൽ, ബലഹീനതകളിൽ എന്നിലേക്കു തിരിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളും എന്നോടു പങ്കു വയ്ക്കാൻ അവർ പഠിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു… എൻ്റെ സൗഹൃദത്തിൽ ജീവിക്കുക എന്നു വച്ചാൽ എല്ലാം എന്നോടു പങ്കുവയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്. ” വൈദീകർക്കുള്ള ഈ നിർദേശം യൗസേപ്പിതാവ് സ്വജീവതത്തിൽ പാലിച്ച വ്യക്തിയാണ്. യൗസേപ്പിതാവ് നിരന്തരം ദൈവത്തെ ശ്രവിച്ചിച്ചിരുന്നു
 
ഒരു സുഹൃത്തിനോടു സംസാരിക്കുന്നതു പോലെ ദൈവം അവനോടു സംസാരിച്ചിരുന്നു. യൗസേപ്പിതാവിനോടു സല്ലപിക്കാൻ ഇശോയ്ക്കു വളരെ താൽപര്യമായിരുന്നു.
 
ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന നിലയിൽ അവൻ്റെ സംശയങ്ങളിലും ഭയങ്ങളിലും സംഘർഷങ്ങളിലും ബലഹീനതകളിലും യൗസേപ്പിതാവ് സ്വർഗ്ഗീയ പിതാവിലേക്കു തിരിഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും നിശബ്ദമായി അവൻ ദൈവത്തോടു പങ്കുവച്ചിരുന്നു. ദൈവീക സൗഹൃദത്തിൽ ജീവിതത്തിൽ സംഭവിച്ചതെല്ലാം പങ്കുവയ്ച്ചപ്പോൾ യൗസേപ്പിൻ്റെ ജീവിതം ഭാഗ്യപ്പെട്ടതായി. ദൈവീക സൗഹൃദത്തിൽ ജീവിക്കുക എന്നാൽ കൃപയിൽ ജീവിക്കുക എന്നാണർത്ഥം.
 
വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെ ശ്രവിച്ച് അവനോടു സല്ലപിച്ചു എല്ലാം പങ്കുവച്ചു നമുക്കും ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment