എല്ലാ വർഷവും പെന്തക്കുസ്താ തിരുനാൾ കഴിഞ്ഞ് പത്തൊന്‍പതാം ദിവസമാണ് കത്തോലിക്കാ സഭ ഈശോയുടെ തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്നത്. വെള്ളിയാഴ്ചയിൽ മാത്രം വരുന്ന ഈ തിരുനാൾ ഈ വർഷം ജൂൺ പതിനൊന്നിനാണ് ആഘോഷിക്കുന്നത്. ഈശോയുടെ തിരുഹൃദയഭക്തി ലോകമെമ്പാടും ആഘോഷിക്കുന്ന തിരുനാളാണെങ്കിലും അതിന്റെ പ്രചാരകരിൽ ഒരുവനായിരുന്ന മെസ്ക്കിൽ വൈദീകൻ ജോസ് മരിയ റോബൽസ് ഹുർതാദോയെപ്പറ്റി (Jose Maria Robles Hurtado) കേൾക്കാൻ വഴിയില്ല.
1913-ൽ ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായി അഭിഷിക്തനായ ജോസ് മരിയ, പൗരോഹിത്യവൃത്തിയെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. ഒരു നല്ല എഴുത്തുകാരനായിരുന്ന ഈ നവവൈദികൻ, വിശ്വാസപ്രചാരണത്തിനായി നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതുവാൻ ആരംഭിച്ചു. ഈശോയുടെ തിരുഹൃദയത്തിന് തന്നെത്തന്നെ സമർപ്പിച്ച ജോസ് മരിയയ്ക്ക് ദിവ്യകാരുണ്യത്തോടും അതിരില്ലാത്ത സ്നേഹമായിരുന്നു. ഇക്കാരണത്താൽ വൈദികനായി രണ്ടുവർഷം കഴിയുന്നതിനുമുമ്പേ ഈശോയുടെ ദിവ്യകാരുണ്യഹൃദയത്തിന്റെ പീഡിതർ (ദാസർ) എന്നു പേരുള്ള ഒരു സന്യാസ സഭ അദ്ദേഹം ആരംഭിച്ചു. ദിവ്യകാരുണ്യഹൃദയത്തോടുള്ള ഉന്മത്തമായ സ്നേഹം നിമിത്തം ‘ഈശോയുടെ തിരുഹൃദയത്തിന്റെ ഭ്രാന്തൻ’ – Madman of the Sacred Heart എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
ക്രിസ്തുവിനോടുള്ള ജോസ് മരിയ അച്ചന്റെ സ്നേഹം ഭരണാധികാരികളിൽ അസ്വസ്ഥതയുളവാക്കി. കത്തോലിക്കർക്കും ക്രിസ്ത്യൻ സമുദായത്തിനുമെതിരായുള്ള പുതിയ മെക്സിക്കൻ ഭരണഘടന, വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതും പരസ്യപ്രദിക്ഷണങ്ങൾ നടത്തുന്നതും ദൈവാലയത്തിനു പുറത്തുള്ള എല്ലാ ഭക്തിപാരമ്പര്യങ്ങൾക്കും വിലക്കേർപ്പെടുത്തി. പുതിയതായി പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾക്ക് എതിരായിരുന്നു ജോസ് മരിയ റോബൽസ് ഹുർതാദോയുടെ പ്രവർത്തനങ്ങൾ. മെക്സിക്കോയിലെ യഥാർത്ഥ രാജാവായി ക്രിസ്തുവിനെ ബഹുമാനിക്കാനായി ഒരു വലിയ കുരിശുരൂപം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ജോസ് മരിയ…
View original post 195 more words