കുറുക്കുവഴികൾ തേടുന്നതു നീതികേട്
Deepika Leader page Article
16 June 2021 Wednesday
By
Adv. Justin Pallivathukal
ന്യൂനപക്ഷ സ്കോളർഷിപ് വിതരണത്തിൽ നിലനിന്നിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടിവിധി നടപ്പാക്കാതെ സ്കോളർഷിപ് വിതരണം വൈകിപിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു പറയാതെവയ്യ. പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കെ കോടതിയുത്തരവിന്റെ പേരിൽ സ്കോളർഷിപ് വിതരണം വൈകിക്കുന്നത് സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്നു പ്രചരിപ്പിച്ചു മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നവർക്ക് കുടപിടിക്കലാകും. ഒരു ജനക്ഷേമ സർക്കാരിനെ സംബന്ധിച്ച് അനീതിക്കെതിരേ ഉണ്ടായ കോടതിവിധി അംഗീകരിച്ച് അതു നടപ്പിലാക്കുകയാണ് ഏറ്റവും എളുപ്പവഴി. മറിച്ചൊരു നീക്കം പല സംശയങ്ങൾക്കും ഇടനൽകും.
സ്കോളർഷിപ് പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം അനേകം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും. അതിലുമുപരി, ഹൈക്കോടതി വിധിയെ അംഗീകരിക്കാത്ത സർക്കാർ നിലപാട് ജനങ്ങളുടെ മുൻപിൽ ഒരു എതിർസാക്ഷ്യമായും മാറും. കോടതിവിധി മനസിലാക്കി നടപ്പാക്കുന്നതിനു പകരം വിധി മറികടക്കാൻ കുറുക്കുവഴികൾ തേടുന്നത് കോടതിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. ഭരണഘടനയ്ക്കും ഫെഡറൽ സംവിധാനത്തിനും നീതിപീഠത്തിനും മുകളിൽ ഒരു സമിതിക്ക് എന്താണ് ചെയ്യാൻ സാധിക്കുക? ഇത് നാളുകളായി വിവേചനത്തിന് ഇരയായിരുന്ന ന്യൂനപക്ഷ സമൂഹങ്ങളെ വീണ്ടും നിന്ദിക്കുന്ന സമീപനമാണ്; നീതികേടാണ്.
മതേതരത്വം പരമപ്രധാനം
1976 -ലെ ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമായ നിമിഷം മുതൽത്തന്നെ ഇന്ത്യ മതേതര രാജ്യം ആയിരുന്നു എങ്കിലും ആ ഭേദഗതി ഇന്ത്യയിലെ ഓരോ പൗരനും മതപരമായ യാതൊരുവിധത്തിലുള്ള വേർതിരിവുമില്ലാതെ ഈ മണ്ണിൽ ജീവിക്കാൻ സാധിക്കുന്നതിനായിരുന്നു. ഭരണഘടന പറയുന്നത്…
View original post 555 more words