❤ *പരിശുദ്ധ കന്യകാമറിയം തന്റെ ദാസരെ നരകത്തിൽ നിന്നും രക്ഷിക്കുന്നു* ❤( വിശുദ്ധരുടെ രേഖപ്പെടുത്തലുകളിലൂടെ…)
പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കപ്പെടാത്ത, പരിശുദ്ധ കന്യക സംരക്ഷിക്കാത്ത ഒരുവന് രക്ഷിക്കപ്പെടനാവില്ലാത്തതുപോലെ, തന്നെത്തന്നെ പരിശുദ്ധ കന്യകക്കു സമർപ്പിക്കുകയും സ്നേഹപൂർവ്വം പരിശുദ്ധ കന്യകാമറിയം പരിഗണിക്കുകയും ചെയ്യുന്ന ഒരുവൻ നിത്യ ശിക്ഷയ്ക്ക് വിധിക്കപ്പെടുക അസാധ്യമാണെന്ന് വിശുദ്ധ ആൻസലേം പഠിപ്പിക്കുന്നു.
വിശുദ്ധ അന്തോണിനൂസ് ഇപ്രകാരം എഴുതിയിരിക്കുന്നു” ആരിൽ നിന്നാണോ കന്യകാമറിയം തന്റെ കരുണയുടെ കണ്ണുകൾ തിരിക്കുന്നത് അവർ രക്ഷിക്കപ്പെടുക അസാധ്യം ആയിരിക്കുന്നതുപോലെ, പരിശുദ്ധ അമ്മ തന്റെ കണ്ണുകൾ ആർക്കെല്ലാം നേരെ തിരിക്കുന്നുവോ, ആർക്കെല്ലാം വേണ്ടി അവിടുന്ന് മധ്യസ്ഥം വഹിക്കുന്നുവോ അവർ രക്ഷിക്കപെടുകയും മഹത്വപ്പെടുക യും ചെയ്യും.
വിശുദ്ധ ബോനവഞ്ചർ ഇപ്രകാരം പറയുന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ സുശ്രൂഷ അവഗണിക്കുന്നവർ പാപത്തിൽ മരിക്കും, വീണ്ടും വിശുദ്ധൻ കൂട്ടിച്ചേർത്തു പറയുന്നു ” ഓ നാഥ അങ്ങയിൽ അഭയം തേടാത്ത അവർ പറുദീസയിൽ എത്തിച്ചേരുക ഇല്ല. ആരിൽ നിന്നാണോ പരിശുദ്ധ കന്യകാമറിയം തന്റെ മുഖം തിരിക്കുന്നത്, അവർ രക്ഷിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, രക്ഷയുടെ യാതൊരു പ്രതീക്ഷയും ഉണ്ടാകാൻ ആവില്ലെന്ന് സങ്കീർത്തനം 99 ആസ്പദമാക്കിയും കൂടി വിശുദ്ധൻ പഠിപ്പിക്കുന്നു.
ദൈവീക നീതിയിൽ നിത്യ ശിക്ഷയ്ക്ക് വിധിക്കപ്പെടു മായിരുന്ന അനേകരെ തന്റെ കാരുണ്യ പൂർണമായ മധ്യസ്ഥം വഴി രക്ഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തെ കൂടാതെ ഒരു പാപിക്ക് രക്ഷപ്പെടാൻ ആവില്ലെന്ന് വിശുദ്ധ ഇഗ്നേഷ്യസ് ഉറപ്പിച്ചു പഠിപ്പിക്കുന്നു.
സുഭാഷിതങ്ങൾ 8 :36 ” എന്നെ വെറുക്കുന്നവർ മരണത്തെയാണ് സ്നേഹിക്കുന്നത്”. ഈ വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് വിശുദ്ധ ലോറൻസിന്റെ റിച്ചാർഡ് പഠിപ്പിക്കുന്നത് മറിയം ആകുന്ന കപ്പലിന് പുറത്തുള്ള സകലരും ഈ ലോകമാകുന്ന കടലിൽ മുങ്ങി പോകും എന്നാണ്.
ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ സംരക്ഷക എന്നാണ് വിശുദ്ധ എഫ്രേം പരിശുദ്ധ കന്യകാമറിയത്തെ പറ്റി പഠിപ്പിക്കുന്നത്.
ദൈവമാതാവിനോടുള്ള ഭക്തിയിൽ ഒരു ആത്മാവ് നിലനിൽക്കുന്നത് കാണുന്നത് പിശാചിനെ എത്ര മാത്രമാണ് ദുഃഖിപ്പിക്കുന്നുത്. വിശുദ്ധ അൽഫോൻസ് ലിഗോരി
നമുക്ക് പ്രാർത്ഥിക്കാം 🙏
“നരകത്തിന്റെ ഭീതിയേ! ക്രിസ്ത്യാനികളുടെ പ്രത്യാശയെ സ്വസ്ഥി.!. (വിശുദ്ധ ഇറാസ്മസ് ) ഭൂമിയിലുള്ള സകല മനുഷ്യരെയും അങ്ങയോടുള്ള ഭക്തിയിലേക്ക് അടുപ്പികേണമേ എന്ന് സർവ്വ ജനപദങ്ങളുടെയും നാഥാ ആയ പരിശുദ്ധ കന്യകാമറിയത്തോട് അപേക്ഷിക്കുന്നു. 🙏🌹🙏🌹🙏🌹
Categories: Catechism