ജോസഫ് ചിന്തകൾ 216
ജോസഫ് കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ
പതിനഞ്ചാം സങ്കീർത്തനത്തിൻ്റെ ആരംഭത്തിൽ സങ്കീർത്തകൻ കർത്താവിനോട് രണ്ട് ചോദ്യങ്ങൾ ആരായുന്നു: കർത്താവേ അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആരു വാസമുറപ്പിക്കും ?
അതിനുള്ള ഉത്തരമായി സങ്കീർത്തകൻ പതിനൊന്നു ഗുണങ്ങൾ രേഖപ്പെടുത്തുന്നു
നിഷ്‌കളങ്കനായി ജീവിക്കുന്നവൻ
നീതിമാത്രം പ്രവര്ത്തിക്കുന്നവൻ
ഹൃദയം തുറന്നു സത്യം പറയുന്നവൻ
പരദൂഷണം പറയാത്തവൻ
സ്‌നേഹിതനെ ദ്രോഹിക്കാത്തവൻ
അയല്ക്കാരനെതിരേ അപവാദംപരത്താത്തവൻ
ദുഷ്‌ടനെ പരിഹാസ്യനായി കരുതുന്നവൻ
ദൈവഭക്‌തനോട് ആദരം കാണിക്കുന്നവൻ
നഷ്‌ടം സഹിച്ചും പ്രതിജ്‌ഞ നിറവേറ്റുന്നവൻ
കടത്തിനു പലിശ ഈടാക്കാത്തവൻ
നിര്ദോഷനെതിരേ കൈക്കൂലി വാങ്ങാത്തവൻ
ഈ പതിനൊന്നു ഗുണങ്ങളും ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിൽ പ്രകടമായിരുന്നു. മറ്റൊരർത്ഥത്തിൽ അതവൻ്റെ ജീവിത ഭാഗമായിരുന്നു.
അതിനാൽ യൗസേപ്പിതാവ് നിർഭയനായിരുന്നു. അതിനാൽ ദൈവപുത്രൻ്റെ മനുഷ്യാവതാര രഹസ്യത്തിൽ ഹൃദയം നൽകി സഹകരിക്കാൻ യൗസേപ്പിതാവിനു സാധിച്ചു.
കർത്താവിൻ്റെ കൂടാരത്തിൽ വസിച്ച അവൻ, ദൈവത്തിൻ്റെ വിശുദ്ധ ഗിരിയിൽ വാസമുറപ്പിച്ച യൗസേപ്പിതാവിനു നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും ദൈവഹിതാനുസരണം വളർത്താൻ കഴിയും.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
