ഉറങ്ങും മുൻപ്‌

🙏 ഉറങ്ങും മുൻപ്‌ 🙏

കരുണാമയനായ എന്റെ ദൈവമേ… ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുൻപു തന്നെ അത് അറിയുന്നവനും, എന്റെ മുൻപിലും പിൻപിലും കാവൽ നിൽക്കുന്നവനും, എന്നും ശക്തമായ കരങ്ങളാൽ എന്നെ വഴിനടത്തുന്നവനുമായ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചു കൊണ്ട് ഞാൻ അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും കൂടെപ്പിറന്നവരും, ജീവനെക്കാളധികം ഞങ്ങൾ സ്നേഹിക്കുന്നവരുമായ പ്രിയപ്പെട്ടവരിൽ സന്തോഷം കണ്ടെത്തിയാണ് ഞങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടു നയിക്കപ്പെടുന്നത്. സ്നേഹത്തിനും വിശ്വാസത്തിനും അതിരുകൾ തീർക്കാതെ എന്റെ സ്വന്തമായി കരുതി ചേർത്തു പിടിച്ചവരാൽ തന്നെ പെട്ടെന്നൊരു ദിവസം തള്ളിയകറ്റപ്പെടുമ്പോഴോ, തനിച്ചാക്കപ്പെടുമ്പോഴോ, അവരിൽ നിന്നും വേദനിപ്പിക്കുന്ന പ്രവർത്തികൾ ഏറ്റുവാങ്ങേണ്ടി വരുമ്പോഴോ ഞങ്ങൾ വളരെയധികം തകർന്നു പോകാറുണ്ട്. ഊണും ഉറക്കവുമൊക്കെ നഷ്ടപ്പെട്ട താളം തെറ്റിയ ഒരു ജീവിതക്രമത്തിന്റെ ഉടമയായി ഞങ്ങൾ മാറാറുണ്ട്. അപ്പോഴൊക്കെയും ഞങ്ങൾ അതുവരെ അവരെ സ്നേഹിച്ചിരുന്നതിന്റെ ഇരട്ടിയിലധികം വെറുപ്പും വിദ്വേഷവുമായിരിക്കും ഞങ്ങളിലുണ്ടാവുന്നത്. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വിധം അവരോടുള്ള ഞങ്ങളുടെ സ്നേഹം എന്നേക്കുമായി നഷ്ടപ്പെടുകയും പകരം പകയാൽ ഞങ്ങളുടെ ഹൃദയം നിറയുകയും ചെയ്യും. ഈ പക മനസ്സിൽ നിറച്ചു വച്ചിട്ടായിരിക്കും പിന്നീട് ഞങ്ങൾ അവരോടു പെരുമാറുന്നത്. ഈശോയേ… ഞങ്ങൾ എത്ര വലിയ ദൈവാശ്രയബോധം ഉള്ളവരാണെങ്കിലും, പലപ്പോഴും ഞങ്ങളെ ഭരിക്കുന്നത് വിദ്വേഷത്തിന്റെ ദുർചിന്തകൾ തന്നെയാണ്. കുരിശിൽ കിടന്നു കൊണ്ട് ശത്രുക്കൾക്ക് വേണ്ടി പോലും പ്രാർത്ഥിക്കാൻ അങ്ങു കാണിച്ച സ്നേഹത്തിന്റെ ഹൃദയവിശാലത ഒരിക്കലും അവകാശപ്പെടാനില്ലാത്ത കുറവായി എന്നിൽ നിറഞ്ഞിരിക്കുമ്പോൾ നിന്റെ സ്നേഹത്തിൽ പൂർണനാകാൻ എനിക്കു കഴിയുകയില്ല എന്ന ബോധ്യത്താൽ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കാൻ എന്നെ സഹായിക്കേണമേ. എന്നെ വേദനിപ്പിച്ചവരിൽ ഒരനുഗ്രഹമാകാൻ കഴിഞ്ഞില്ലെങ്കിലും അവർക്കു വേണ്ടിയുള്ള മനം നിറഞ്ഞ പ്രാർത്ഥനയാകാൻ എന്നെ അനുവദിക്കേണമേ നാഥാ… അപ്പോൾ ക്ഷമിക്കുവാനും സ്നേഹിക്കുവാനുമുള്ള പ്രസാദവരത്തിന്റെ അനുഗ്രഹത്താൽ ഞാനും എന്നും നിറയപ്പെടുക തന്നെ ചെയ്യും.

ആമേൻ 🙏

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s