കപടതയില്ലാത്ത മനുഷ്യൻ

ജോസഫ് ചിന്തകൾ 217

ജോസഫ് കപടതയില്ലാത്ത മനുഷ്യൻ

 
ഇരട്ട മുഖമുള്ളവരും ഇരട്ട വ്യക്തിത്വമുള്ളവരും ഒരു സമൂഹത്തിൻ്റെ ശാപമാണ്. കാപട്യം ജീവിതരീതിയായിമാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെത്തന്നെ പൊള്ളയാക്കിത്തീർക്കുക എന്നതാണ് കാപട്യമുള്ളവരുടെ ലക്ഷ്യം തന്നെ. കപടതയില്ലാതെ ജീവിച്ച യൗസേപ്പിതാവിനെ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു ദൈവത്തെയും സഹോദരങ്ങളെയും നോക്കി പുഞ്ചരിച്ച ഒരു ഹൃദയംകപടതയില്ലാത്ത മനുഷ്യർക്കേ ലോകത്തിനു യഥാർത്ഥ വെളിച്ചം പകരാൻ കഴിയു. അല്ലാത്തവരുടെ ഉദ്യമങ്ങൾ അധികം കാലം നീണ്ടു നിൽക്കുകയില്ല. ഇത്തരക്കാരുടെ കാഴ്ചപ്പാടുകളിലും വിലയിരുത്തുകളിലും ആത്മാർത്ഥത ഉണ്ടായിരിക്കുകയില്ല. കാപട്യമുള്ള വ്യക്തി പലപ്പോഴും താൽക്കാലിക നേട്ടത്തെ ആശ്രയിച്ച് തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും മാറ്റുന്നു.
 
കാപട്യമുള്ളവർക്കു ഹൃദയത്തിൽ ഭാഷ മനസ്സിലാക്കാനോ ഹൃദയം നൽകി സ്നേഹിക്കുവാനോ കഴിയുകയില്ല. അഹം ബോധത്തിൽ മതിമറന്നു മറ്റ് വ്യക്തികളെക്കാൾ എനിക്കു മികച്ചവനാകണം എന്ന ചിന്ത മാത്രമായിരിക്കും അവനെ വഴി നടത്തുക.
 
കപടതയില്ലാത്ത യൗസേപ്പിതാവിനു ദൈവത്തിൻ്റെ മനുഷ്യരുടെയും ഹൃദയ ഭാഷ അറിയാൻ സാധിച്ചിരുന്നതിനാൽ മറ്റുള്ളവർക്കു പ്രകാശമാകാൻ വേഗം കഴിഞ്ഞിരുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Leave a comment