ജോസഫ് ചിന്തകൾ

യൗസേപ്പിതാവിൻ്റെ SJC

ജോസഫ് ചിന്തകൾ 220

യൗസേപ്പിതാവിൻ്റെ SJC

കോട്ടയം അതിരൂപതയിലെ കൈപ്പുഴയിൽ 1928 ജൂലൈ മൂന്നാം തീയതി പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസിനി സമൂഹമാണ്  Sisters of St. Joseph’s Congregation (SJC). അവൻ്റെ മഹത്വത്തിൻ്റെയും കരുണയുടെയും ശുശ്രൂഷയിൽ ജീവിക്കുക എന്നതാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്ന ഈ സമർപ്പിത സമൂഹത്തിൻ്റെ ആപ്തവാക്യം.
 
യൗസേപ്പിതാവിൻ്റെ മൂന്നു സ്വഭാവ സവിശേഷതകൾ ഈ സന്യാസ സമൂഹത്തിൻ്റെ പേരിൽത്തന്നെയുണ്ട്. Solitude ( ഏകാന്തത ) Justice (നീതി) Compassionate Love ( അനുകമ്പാർദ്ര സ്നേഹം ) എന്നിവയാണവ.
 
തീവ്രമായ ഏകാന്തതയിൽ ദൈവൈക്യത്തിലായിരുന്ന യൗസേപ്പിതാവ് ദൈവ നീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അനുകമ്പാർദ്രമായ സ്നേഹമായി സ്വയം മാറുകയാണ് ചെയ്തത്. ഈ ചൈതന്യം തന്നെയാണ് ഈ അർപ്പിത സഭയിലെ സന്യാസിനികൾ അശരണർക്കും ആലംബഹീനർക്കുമായി തിരിച്ചു നൽകുന്നത്.
 
വെല്ലുവിളികൾ നിറഞ്ഞ ലോകത്തിൽ മറ്റുള്ളവരെ മുറിപ്പെടുത്താതെ അപകീർത്തിപ്പെടുത്താതെ ജീവിക്കണമെങ്കിൽ യൗസേപ്പിതാവിൻ്റെ മുകളിൽ പറഞ്ഞ മൂന്നു ഗുന്നങ്ങളും നാം സ്വന്തമാക്കണം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
 
 
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s