ജോസഫ് ചിന്തകൾ 227
ജോസഫ്: ദൈവസ്നേഹത്തിൽ നീതിയുടെ ഉറവിടം കണ്ടെത്തിയവൻ
യുറോപ്പിൻ്റെ ആറു സ്വർഗ്ഗീയ മധ്യസ്ഥരിൽ ഒരാളായ സ്വീഡനിലെ വിശുദ്ധ ബ്രജിറ്റിൻ്റെ ( 1303-1373) ഓർമ്മ ദിനമാണ് ജൂലൈ 23. അവളുടെ ജീവിതത്തിൻ്റെ ആപ്തവാക്യം “ക്രൂശിതനോട് ചേര്ന്ന് എന്റെ സ്നേഹം ക്രൂശിക്കപ്പെട്ടു” എന്നതായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞുകവിഞ്ഞിരുന്ന ബ്രിജിറ്റ് ആത്മാക്കളെ നേടാനായി തൻ്റെ ജീവിതം മാറ്റിവച്ചു. ഈശോയോടുള്ള സ്നേഹമായിരുന്നു എല്ലാറ്റിൻ്റെയും അടിസ്ഥാനം.
ബ്രിജിറ്റിൻ്റെ “നിതിയുടെ ഉറവിടം പകവീട്ടലല്ല മറിച്ച് ഉപവിയാണ്.” എന്ന പ്രബോധനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം . നീതിമാനായിരുന്ന യൗസേപ്പിതാവിൻ്റെ നീതിയുടെ ഉറവിടം ചെന്നു നിൽക്കുക ദൈവസ്നേഹത്തിലാണ്. ദൈവസ്നേഹത്തിലധിഷ്ഠതമായ നീതി അപരർക്കു രക്ഷ പ്രധാനം ചെയ്യുന്ന ഔഷധമായി തീരുന്നു. യൗസേപ്പിൻ്റെ നീതി അവനുമായി ബന്ധപ്പെട്ട എല്ലാവർക്കും കരുതലും സൗഖ്യവും സമ്മാനിച്ചു. വിവേകരഹിതമായ പ്രവർത്തിയൊരിക്കലും അവൻ്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഉപവിയിൽ ആ നീതിമാൻ്റെ ജീവതം പുഷ്പിച്ചപ്പോൾ സ്വർഗ്ഗ പിതാവു ഭൂമിയിൽ തൻ്റെ യഥാർത്ഥ പ്രതിനിധിയെ കണ്ടെത്തി.
സ്നേഹത്തിൻ്റെ തികവിൽ നിന്നു നീതിയുടെ ഭാഷ സംസാരം തുടങ്ങുമ്പോൾ നമ്മുടെ ജീവിതം അനേകർക്കു അനുഗ്രഹമായിത്തീരും.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
