അനുദിന വിശുദ്ധർ | ജൂലൈ 26 | Daily Saints | July 26 | Sts. Joachim & Anne | വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും

⚜️⚜️⚜️⚜️ July 26 ⚜️⚜️⚜️⚜️
വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ ദേവാലയത്തെക്കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ. ഇവിടെ രോഗശാന്തി ലഭിക്കുന്ന അനേകം മുടന്തന്‍മാര്‍ തങ്ങളുടെ ക്രച്ചസ് ഉപേക്ഷിക്കുന്നു. വിശുദ്ധ ജോവാക്കിമിനോടും വിശുദ്ധ ഹന്നായോടും (പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയെ അന്ന എന്ന് വിളിക്കാറുണ്ട്. ആൻ (Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ) പ്രാര്‍ത്ഥിക്കുവാനായി ആയിരകണക്കിന് മൈലുകള്‍ അപ്പുറത്ത് നിന്നുപോലും ഈ ദേവാലയത്തിലേക്ക്‌ തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നു. ഒരുകാലത്ത്‌ ജൂലൈ 26ന് വിശുദ്ധ ഹന്നായുടെ തിരുനാള്‍ മാത്രമേ ആഘോഷിക്കപ്പെട്ടിരുന്നുള്ളു. പക്ഷേ പുതിയ ദിനസൂചികയില്‍ പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ രണ്ട് തിരുനാളുകളും ഒരുമിച്ചു ആഘോഷിക്കപ്പെടുന്നു.

ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് അക്കാലത്തു ഏറെ ബഹുമാനിതനുമായ വ്യക്തിയായിരുന്നു ജൊവാക്കിം. അദ്ദേഹത്തിന്റെ പത്നിയായിരുന്നു ഹന്നാ. ഈ ദമ്പതികള്‍ക്ക്‌ വര്‍ഷങ്ങളായി കുട്ടികളൊന്നും ഇല്ലാതിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിക്കുകയും, അവളുടെ ചെറുപ്പത്തില്‍ തന്നെ അവര്‍ അവളെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും തിരുനാളുകള്‍ പണ്ട് മുതലേ നിലവിലുണ്ട്. മധ്യകാലഘട്ടത്തില്‍ വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും സമര്‍പ്പിക്കപ്പെട്ടിരുന്നു. പണ്ട് മുതലേ ഈ ദമ്പതികളെ ക്രിസ്തീയ വിവാഹ ബന്ധത്തിന്റെ ഉത്തമ മാതൃകകളായിട്ട് പരിഗണിച്ചു വരുന്നു. ജെറുസലെമിലെ സുവര്‍ണ്ണ കവാടത്തില്‍ വെച്ചുള്ള അവരുടെ കണ്ടുമുട്ടല്‍ കലാകാരന്‍മാരുടെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു.

യേശുവിന്റെ വല്യമ്മയെന്ന നിലയില്‍ ഹന്നാ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും, പലപ്പോഴും ചിത്രകലകളില്‍ യേശുവിന്റെയും മറിയത്തിന്റെയും ഒപ്പം ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ബ്രിട്ടാണിയിലുള്ള സെന്റ്‌ ആന്നേ ഡി ഓരേ’യും, കാനഡായിലെ ക്യൂബെക്കിന് സമീപത്തുള്ള സെന്റ്‌ ആന്നേ ഡി ബീപ്രേയും ഈ വിശുദ്ധയുടെ പ്രസിദ്ധമായ ദേവാലയങ്ങളാണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് നമുക്ക്‌ വളരെക്കുറച്ചു അറിവ്‌ മാത്രമേയുള്ളു. എന്നിരുന്നാലും പരിശുദ്ധ മറിയത്തേ പരിഗണിച്ചു നോക്കുമ്പോള്‍, മറിയത്തേ നമുക്ക്‌ സമ്മാനിച്ചുകൊണ്ട് രക്ഷാകര ദൗത്യത്തില്‍ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇവര്‍ തീര്‍ച്ചയായും ഉന്നതമായ വ്യക്തിത്വങ്ങളാണെന്ന് ഉറപ്പിക്കാം.

വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ ജെറുസലേമില്‍ ഒരു ദേവാലയം ഉണ്ട്. ഇത് വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും ഭവനമിരുന്ന സ്ഥലത്ത് തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദമ്പതിമാരുടെ ഭവനത്തില്‍ വെച്ചാണ് കന്യകാ മറിയം ദൈവമാതാവാകുവാനുള്ള ദൈവീക പരിശീലനം നേടിയത്‌. പരിശുദ്ധ മാതാവിനോടുള്ള ക്രൈസ്തവരുടെ സ്നേഹത്തിന്റെ ഒരു വിപുലീകരണമാണ് ഈ ദമ്പതിമാരോടുള്ള ഭക്തി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. കോറിന്തിലെ എരാസ്തുസ്

2. റോമന്‍ അടിമയായിരുന്ന സിംഫ്രോണിയൂസ്, ട്രൈബൂണിലെ ഒളിമ്പിയൂസ്

3. ഹയാന്തിസ്

4. റോമന്‍ പുരോഹിതനായിരുന്ന പാസ്തോര്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

🌻പ്രഭാത പ്രാർത്ഥന 🌻


അനുഭവസമ്പത്ത് വായോധികനു കിരീടവും.. ദൈവഭക്തി അവന് അഭിമാനവുമാണ്.. (പ്രഭാഷകൻ : 25/6)


പരമപരിശുദ്ധനായ ദൈവമേ..
ജീവിതത്തിന്റെ സായന്തനങ്ങളെ അനുഗ്രഹമാക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ടും.. എല്ലാ വായോധികരെയും അവിടുത്തെ തിരുഹൃദയത്തണലിൽ സമർപ്പിച്ചു കൊണ്ടും ഞങ്ങളവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു.. ഒരു ജീവിതകാലത്തെ കൈപിടിച്ചു മുന്നോട്ടു നടത്തിയവരായിരുന്നിട്ടും.. സ്വന്തം കുടുംബത്തിന്റെ കാവലും കരുതലുമായിരുന്നിട്ടും.. മക്കളുടെ സ്വപ്നങ്ങൾക്കു ചിറകുകളേകാൻ അഹോരാത്രം കഷ്ടപ്പെട്ടവരായിരുന്നിട്ടും.. വാർദ്ധക്യത്തിന്റെ അവശതകൾക്കൊടുവിൽ അവഗണനയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്നവരായി മാറിയവർ ഇന്നും ഞങ്ങളിലും.. ഞങ്ങൾക്കു ചുറ്റിലുമുണ്ട്..

ഈശോനാഥാ.. ഞങ്ങളുടെ വൃദ്ധമാതാപിതാക്കളുടെ തളർച്ചകളിൽ താങ്ങാകുന്ന കരങ്ങളാകാനും.. തകർച്ചകളിൽ കരുതലേകുന്ന സാനിധ്യമാകാനും.. അവരുടെ ദിനങ്ങളെ സമാധാനപൂർണമാക്കുന്ന കനിവിന്റെ വിരൽസ്പർശമാകാനുമുള്ള കൃപ നൽകണമേ.. അപ്പോൾ ഞങ്ങളുടെ ഹൃദയമില്ലാത്ത വാക്കുകളേക്കാൾ.. വാക്കുകൾ മാത്രല്ലാത്ത പ്രവൃത്തികളാൽ അവരുടെ ജീവിതം അർത്ഥപൂർണമാക്കാനുള്ള അനുഗ്രഹം ഞങ്ങളും സ്വായത്തമാക്കുക തന്നെ ചെയ്യും..

വിശുദ്ധ യോവാക്കിം.. അന്നാ.. ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കേണമേ..ആമേൻ.

Advertisements

ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.
മത്തായി 7 : 7

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s