അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ജൂലൈ 29 | Daily Saints | July 29 | St. Martha | വി. മര്‍ത്താ

⚜️⚜️⚜️⚜️July 29 ⚜️⚜️⚜️⚜️
വിശുദ്ധ മര്‍ത്താ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

താന്‍ യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന മര്‍ത്താ, മറിയം, ലാസര്‍ എന്നിവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ അവസരത്തില്‍ മര്‍ത്താ വളരെ ധൃതിയോട് കൂടി തന്റെ ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരിന്നു. മറിയം തന്റെ ജോലിയില്‍ സഹായിക്കാത്തത് കണ്ട് അവളോട് തന്റെ ജോലിയില്‍ സഹായിക്കുവാന്‍ പറയുവാന്‍ മര്‍ത്താ യേശുവിനോടാവശ്യപ്പെട്ടു. എന്നാല്‍ യേശുവിന്റെ മറുപടി അവളെ അത്ഭുതസ്ഥയാക്കി. മറിയം ശരിയായ ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.’

കുലീനരും, സമ്പന്നരുമായിരുന്നു മര്‍ത്തായുടെ മാതാപിതാക്കള്‍, തങ്ങളുടെ ഗുരുവായിരുന്ന യേശുവിന് ആതിഥ്യമരുളുകയും, പരിചരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വളരെയേറെ ഉത്സാഹം കാണിച്ചിരിന്നു. യേശു സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം മര്‍ത്തായേയും, അവളുടെ സഹോദരി മറിയം, സഹോദരന്‍ ലാസര്‍, വേലക്കാരിയായിരുന്ന മാര്‍സെല്ല എന്നിവരെയും മര്‍ത്തായുടെ കുടുംബത്തേയും നിരവധി ക്രിസ്ത്യാനികളേയും ജൂതന്‍മാര്‍ പിടികൂടി.

നാവികരോ, തുഴയോ ഇല്ലാത്ത ഒരു കപ്പലില്‍ അവരെ ഇരുത്തി പുറംകടലിലേക്ക് ഒഴുക്കി വിട്ടു, ആ കപ്പല്‍ തകര്‍ന്ന്‍ അവരെല്ലാവരും മുങ്ങി മരിക്കാന്‍ വേണ്ടിയായിരുന്നു ജൂതന്മാര്‍ അപ്രകാരം ചെയ്തത്. എന്നാല്‍ കരുണാമയനായ ദൈവം ആ കപ്പലിനെ നയിച്ചു. അങ്ങിനെ അവരെല്ലാവരും സുരക്ഷിതരായി മാര്‍സെയില്ലെസില്‍ എത്തി.

അവരെല്ലാവരും ഒരുമിച്ച് ഈ അത്ഭുതത്തെക്കുറിച്ചു തങ്ങളുടെ പ്രബോധനങ്ങളില്‍ പറഞ്ഞു കൊണ്ട് മാര്‍സെയില്ലെയിലേയും, ഐക്സിസിലേയും, പരിസര പ്രദേശങ്ങളിലേയും നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ട് വന്നു. പിന്നീട് ലാസര്‍ മാര്‍സെയില്ലേയിലെ മെത്രാനായി അഭിഷിക്തനായി, മാക്സിമിന്‍ ഐക്സിലെ മെത്രാനും. പ്രാര്‍ത്ഥിക്കുവാനും, യേശുവിന്റെ തൃപ്പാദങ്ങള്‍ക്കരികില്‍ ഇരിക്കുവാനും ഇഷ്ടപ്പെട്ടിരുന്ന മഗ്ദലന മറിയം, ഒരു മലയിലെ ഗുഹയില്‍ പോയി ഏകാന്തവാസമാരംഭിച്ചു. മനുഷ്യരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ ഏതാണ്ട് മുപ്പത് വര്‍ഷങ്ങളോളം അവള്‍ അവിടെ കഴിഞ്ഞു. തങ്ങളുടെ സ്തുതി ഗീതങ്ങള്‍ കേള്‍പ്പിക്കുവാനായി എല്ലാ ദിവസവും അവളെ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോവുമായിരുന്നു.

എന്നാല്‍ മര്‍ത്തായാകട്ടേ, തന്റെ ജീവിത വിശുദ്ധിയും കാരുണ്യവും വഴി മാര്‍സെയില്ലെയിലേ ജനങ്ങളുടെ സ്നേഹത്തിനും, ബഹുമാനത്തിനും പാത്രമായി ജീവിച്ചു. അവള്‍ നല്ലവരായിരുന്ന ചില സ്ത്രീകളേയും കൂട്ടികൊണ്ട് ജനങ്ങളില്‍ നിന്നും അകന്ന്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് പോയി താമസമാരംഭിച്ചു. അവളുടെ കാരുണ്യവും അലിവും അനേകര്‍ക്ക് സമ്മാനിച്ച് കൊണ്ട് നീണ്ട കാലത്തോളം അവള്‍ അവിടെ ജീവിച്ചു. വിശുദ്ധ മരിക്കുന്നതിനു വളരെ മുന്‍പ് തന്നെ തന്റെ മരണം പ്രവചിച്ചിരുന്നു. ഓഗസ്റ്റ് മാസം നാലിനാണ് വിശുദ്ധ മരണമടഞ്ഞത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. ലൂസില്ലാ, എവുജിന്‍, അന്‍റോണിനൂസ്, തെയോഡോര്

2. റോമില്‍ വച്ച് വധിക്കപ്പെര്ര സിമ്പ്ലിസിയൂസ്, ഫവുസ്ത്നൂസ്, ‍ബയാട്രിക്സ്‌

3. ഉമ്പ്രിയായിലെ ഫവുസ്തീനൂസ്

4. ഫെലിക്സ് ദ്വിതീയന്‍ പാപ്പാ

5. ഐറിഷുകാരനായ കീലിയന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) July 29th – St. Martha

“Jesus loved Martha and Mary and Lazarus.” This unique statement in John’s gospel tells us of the special relationship Jesus had with Martha, her sister, and her brother.

Apparently Jesus was a frequent guest at Martha’s home in Bethany, a small village two miles from Jerusalem. We read of three visits in Luke 10:38-42, John 11:1-53, and John 12:1-9.

Many of us find it easy to identify with Martha in the story Luke tells. Martha welcomes Jesus and his disciples into her home and immediately goes to work to serve them.

Hospitality is paramount in the Middle East and Martha believed in its importance. Imagine her frustration when her sister Mary ignores the rule of hospitality and Martha’s work in order to sit and listen to Jesus. Instead of speaking to her sister, she asks Jesus to intervene.

Jesus’ response is not unkind, which gives us an idea of his affection for her. He observes that Martha is worried about many things that distract her from really being present to him. He reminds her that there is only one thing that is truly important — listening to him. And that is what Mary has done.

In Martha we see ourselves — worried and distracted by all we have to do in the world and forgetting to spend time with Jesus. It is, however, comforting to note that Jesus loved her just the same.

The next visit shows how well Martha learned this lesson. She is grieving the death of her brother with a house full of mourners when she hears that Jesus has just come to the area. She gets up immediately and leaves the guests, leaves her mourning, and goes to meet him.

Her conversation with Jesus shows her faith and courage. In this dialogue she states clearly without doubt that she believes in Jesus’ power, in the resurrection, and most of all that Jesus is the Son of God.

Jesus tells her that he is the resurrection and the life and then goes on to raise her brother from the dead. Our final picture of Martha in Scripture is the one that sums up who she was.

Jesus has returned to Bethany some time later to share a meal with his good friends. In this home were three extraordinary people. We hear how brother Lazarus caused a stir when was brought back to life.

We hear how Mary causes a commotion at dinner by annointing Jesus with expensive perfume. But all we hear about Martha is the simple statement: “Martha served.” She isn’t in the spotlight, she doesn’t do showy things, she doesn’t receive spectacular miracles. She simply serves Jesus.

We know nothing more about Martha and what happened to her later. According to a totally untrustworthy legend Martha accompanied Mary to evangelize France after Pentecost.

But wouldn’t it be wonderful if the most important thing that could be said about us is “They served”?

Martha is the patron saint of servants and cooks.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.. ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും.. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.. (യോഹന്നാൻ : 12/24)

നീതിസൂര്യനായ എന്റെ ഈശോയേ..
ദൈവീക സ്നേഹത്തിന്റെ ദിവ്യരശ്മികൾ കൊണ്ട് എന്റെ ഹൃദയം വിശുദ്ധീകരിക്കപ്പെടാനും.. നിന്നോടുള്ള സ്നേഹത്താൽ അനുനിമിഷം കത്തിയെരിയാനുമുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളണഞ്ഞിരിക്കുന്നു.. പലപ്പോഴും എന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും തകരാറുകളും എന്റെ കൂടെയുള്ളവരുടെ കുഴപ്പം കൊണ്ട് സംഭവിക്കുന്നതാണ് എന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളിലേറെയും.. എന്റെ ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെട്ടതും.. എന്റെ ജീവിതത്തിൽ ദുരിതങ്ങൾ വന്നു ചേർന്നതും.. എവിടെയും എത്തിപ്പെടാതെ എന്റെ ജീവിതം ഇന്നും മറ്റുള്ളവർക്കു മുന്നിൽ പരിഹാസ്യമായി തീർന്നതും നീ കാരണമാണ്.. എന്ന് ഓരോ നിമിഷവും കൂടെയുള്ളവരെ കുറ്റപ്പെടുത്തി.. അവരെ മാനസികമായി തളർത്തി സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ഞങ്ങളിലൂടെ വന്നു പോയ വീഴ്ചകളെ തിരയാൻ ഞങ്ങൾ ശ്രമിക്കാറില്ല.. അങ്ങനെ ഒരുനിമിഷം ചിന്തിക്കാനുള്ള ക്ഷമ പോലും കാണിക്കാറുമില്ല..

ഈശോയേ.. മറ്റുള്ളവരുടെ മുൻപിൽ സ്വയം വിലമതിക്കപ്പെടാനാഗ്രഹിക്കുന്ന ദുരാശയിൽ നിന്നും ഞങ്ങൾ വിമുക്തരാക്കപ്പെടാനും.. കരുണയും സ്നേഹവും നിറഞ്ഞ മാനുഷികഭാവത്തെ ഉള്ളിലുറപ്പിക്കാനും ഞങ്ങളെ സഹായിക്കേണമേ.. അപ്പോൾ ആത്മാവിന്റെ ഫലങ്ങളായ സ്നേഹവും സമാധാനവും സന്തോഷവും ഞങ്ങളുടെ ഹൃദയബന്ധങ്ങളിലും പ്രവർത്തന പുണ്യവരങ്ങളായി പ്രശോഭിക്കുക തന്നെ ചെയ്യും..

വിശുദ്ധ മര്‍ത്താ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ.

Advertisements

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഉറങ്ങും മുൻപ്‌……
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

നല്ല ഈശോയെ അവിടുത്തെ ഞങ്ങൾ സ്തുതിച്ചു പ്രാർത്ഥിക്കുന്നു. ജീവിതത്തിൽ സഹനങ്ങളുടെ നിമിഷങ്ങൾ കടന്നു വരുമ്പോൾ പലപ്പോഴും ഞങ്ങൾ അവിടുത്തെ വിട്ട് അകന്നു പോകുന്നു. ഭൂമിയിലേയ്ക്ക് ജനിക്കുവാൻ ഇടം പോലും ലഭിയ്ക്കാത്ത അവസ്ഥയിൽ ദൈവ പുത്രൻ കടന്നു വന്നിട്ടും, ആദ്യ ദിനങ്ങളിൽ തന്നെ ശിശുവിനെയും കൊണ്ട് പലായനം ചെയ്യേണ്ടി വന്നിട്ടും തിരുകുടുംബം അങ്ങയുടെ തീരുമാനത്തോട് പ്രതികൂലമായി നിലകൊണ്ടില്ല. ദൈവത്തെ തള്ളി പറഞ്ഞുമില്ല. പിതാവേ, തിരുകുടുംബത്തിന്റെ മാതൃകയിൽ ഉള്ള ഒരു ദൈവ വിശ്വാസം ഞങ്ങളിൽ വളർന്നു വരുവാൻ അവിടുന്ന് കൃപ നല്കണമേ. ഇന്നേ ദിനത്തിൽ ഞങ്ങളുടെ ജീവിതത്തിൽ ഇന്ന് വരെ കടന്നു വന്ന സഹനങ്ങളെ അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ ഓരോ സഹനത്തെയും അവിടുന്ന് അനുഗ്രഹമാക്കി മാറ്റണമേ. സ്വർഗ്ഗ രാജ്യത്തിൽ ഞങ്ങളുടെ സമ്പത്തു വർദ്ധിപ്പിക്കുവാൻ സഹനങ്ങൾ ഞങ്ങൾക്ക് ഉപകാരമായി മാറട്ടെ. നാഥാ,സഹിക്കുവാൻ ആകാത്ത വേദനകൾ അവിടുന്ന് ഞങ്ങൾക്ക് നൽകരുതേ. വേദനയുടെ നിമിഷങ്ങളിൽ അവിടുത്തെ വിളിച്ചു അപേക്ഷിക്കുമ്പോൾ ഇതാ ഞാൻ എന്ന് അവിടുന്ന് മറുപടി നൽകണമേ. ഭയത്തിന്റെയും സങ്കടത്തിന്റെയും അവസ്ഥകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. സ്വർഗ്ഗത്തിന്റെ സന്തോഷത്തിൽ ആയിരിക്കുവാൻ പിതാവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമേൻ 🙏🏻🙏🏻

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

Advertisements

എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
മത്തായി 7 : 24

ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു;
എന്റെ പ്രാര്‍ഥനകേട്ട്‌ അവിടുന്ന്‌എന്നെ മോചിപ്പിച്ചു.
കര്‍ത്താവ്‌ എന്റെ പക്‌ഷത്തുണ്ട്‌,ഞാന്‍ ഭയപ്പെടുകയില്ല;
മനുഷ്യന്‌ എന്നോട്‌ എന്തുചെയ്യാന്‍ കഴിയും?
സങ്കീര്‍ത്തനങ്ങള്‍ 118 : 5-6

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s