അനുദിന വിശുദ്ധർ | ഓഗസ്റ്റ് 2 | Daily Saints | August 2

⚜️⚜️⚜️⚜️August 0️⃣2️⃣⚜️⚜️⚜️⚜️
വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി. സര്‍ദീനിയായിലായിരിന്നു വിശുദ്ധന്റെ ജനനം. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ വിശുദ്ധന്‍ പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. പുരോഹിതന്‍മാര്‍ക്കിടയില്‍ നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, പുരോഹിതര്‍ സഭാപരവും, മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും, അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ-നിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചത് വിശുദ്ധ യൂസേബിയൂസാണ്.

കിഴക്കന്‍ രാജ്യങ്ങളിലുണ്ടായ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പ്രതിഫലനമായിരുന്നു ഈ പൗരോഹിത്യ നിയമങ്ങള്‍. അദ്ദേഹത്തിന്റെ മാതൃക പാശ്ചാത്യ ലോകത്ത് മുഴുവന്‍ അനുകരിക്കപ്പെടുകയും അത് പൗരോഹിത്യ വൃന്ദങ്ങളില്‍ നവോത്ഥാനത്തിനു കാരണമാവുകയും ചെയ്തു. 344-ല്‍ യൂസേബിയൂസ് വെര്‍സെല്ലി രൂപതയിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്‍ തന്റെ പുരോഹിതരെ കൂട്ടായ്മയുള്ള ഒരൊറ്റ സമൂഹമാക്കി ഐക്യപ്പെടുത്തി. ടൂറിന്‍, എംബ്രുന്‍ എന്നീ രൂപതകള്‍ സ്ഥാപിച്ചത് വിശുദ്ധനാണ്.

355-ല്‍ ലിബേരിയൂസ് പാപ്പായുടെ പ്രതിനിധി എന്ന നിലയില്‍ വിശുദ്ധന്‍, മിലാന്‍ സുനഹദോസില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സുനഹദോസാണ് ചക്രവര്‍ത്തിയുടെ ഭീഷണിക്ക് വിധേയനായ വിശുദ്ധ അത്തനാസിയൂസിനെ സംരക്ഷിക്കുവാനുള്ള തീരുമാനമെടുത്തത്. വിശുദ്ധ യൂസേബിയൂസിനോടും മറ്റുള്ള മെത്രാന്‍മാരോടും അത്തനാസിയൂസിനെ നിന്ദിക്കുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടപ്പോള്‍, വിശുദ്ധന്‍ ആ ഉത്തരവ് നിരസിച്ചു. അതിന് പകരമായി നിസിനെ വിശ്വാസ പ്രമാണ ഉടമ്പടിയില്‍ ഒപ്പിടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചക്രവര്‍ത്തി വിശുദ്ധനെ ഭീഷണിപ്പെടുത്തി. എന്നാല്‍ വിശുദ്ധന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും, സഭയുടെ കാര്യങ്ങളില്‍ താന്‍ ഇടപെടുകയില്ലെന്ന് ധൈര്യസമേതം അറിയിക്കുകയും ചെയ്തു.

ഇതില്‍ കുപിതനായ ചക്രവര്‍ത്തി യൂസേബിയൂസിനെ പലസ്തീനായിലേക്ക്‌ നാടുകടത്തി, അവിടെവെച്ച് അരിയന്‍ മതവിരുദ്ധവാദികള്‍ വിശുദ്ധനെ പല രീതിയിലും പീഡിപ്പിച്ചു. പലസ്ഥലങ്ങളിലും മാറി മാറി താമസിച്ച വിശുദ്ധനെ ജൂലിയന്‍ ചക്രവര്‍ത്തി മോചിതനാക്കുകയാണ് ഉണ്ടായത്‌. പിന്നീട് ഇറ്റലിയില്‍ മടങ്ങിയെത്തിയ വിശുദ്ധന്‍, പോയിട്ടിയേഴ്സിലെ വിശുദ്ധ ഹിലരിയുമായി ചേര്‍ന്ന് മിലാനിലെ അരിയന്‍ സിദ്ധാന്തവാദിയായ മെത്രാനെ എതിര്‍ത്തു. തന്റെ ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ വിശുദ്ധന്‍ വെര്‍സെല്ലിയില്‍ മടങ്ങി എത്തി. അത്തനാസിയാന്‍ പ്രമാണങ്ങളുടെ രചയിതാവ്‌ വിശുദ്ധ യൂസേബിയൂസ് ആണെന്ന് നിരവധി പേര്‍ വിശ്വസിച്ച്‌ വരുന്നു.

371 ഓഗസ്റ്റ്‌ 1-നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധന്‍ തന്റെ കൈകൊണ്ട് എഴുതിയ സുവിശേഷത്തിന്റെ ഒരു പകര്‍പ്പ് വെര്‍സെല്ലിയിലെ കത്ത്രീഡലില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അരിയന്‍ മതവിരുദ്ധതയെ എതിര്‍ക്കുന്നതില്‍ വിശുദ്ധന്‍ കാണിച്ച ധൈര്യം അനേകര്‍ക്ക് വിശ്വാസവിരുദ്ധ നിലപാടുകളെ എതിര്‍ക്കുവാനുള്ള പ്രചോദനമാണ് നല്‍കിയത്

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. മെഴ്സിയായിലെ ആല്‍ഫ്രെഡാ

2. ആപ്റ്റിലെ ആദ്യത്തെ ബിഷപ്പായിരുന്ന ഔസ്പീഷ്യസ്

3. ചാര്‍ട്ടേഴ്സ് ബിഷപ്പായിരുന്ന ബെത്താരിയൂസ്

4. പാദുവായിലെ മാക്സിമൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 2nd – St. Eusebius of Verceli

Christians who breathed a sigh of relief when Constantine proclaimed Christianity the state religion, believing this would end the bloodshed and martyrdom. But it was all too short a time until they were facing persecution once more — from others who claimed to be Christian.

When Christianity became the state religion, many people adopted it for political reasons. Others adopted it without truly understanding it. Under these circumstances heresy found fertile ground. One of the most powerful heresies was Arianism which claimed that Jesus was not God (a heresy that has never completely died out). The Arians were powerful people, including nobles, generals, emperors. They commanded armies and senates. True Christianity was in real danger of being stamped out once again.

Eusebius had learned how to stand as a Christian from his father, who died a martyr in Sardinia. After his father’s death, he grew up in Rome where he was ordained a lector. This was a time when bishops were elected by the people and local clergy. When the people of Vercelli saw how well he served their Church, they had no doubt about choosing him as bishop.

Pope Liberius also noticed his abilities and sent him on a mission to the Emperor Constantius to try to resolve the troubles between Arians and Catholics. Seeming to agree, Constantius convened a council in Milan in 355. The powerful Arians however weren’t there to talk but to force their own will on the others. A horrified Eusebius watched as his worst fears were confirmed and the Arians made this peace council into a condemnation of Saint Athanasius, their chief opponent. Eusebius, unafraid of their power, slapped the Nicene Creed down on the table and demanded that everyone sign that before condemning Athanasius. The Nicene Creed, adopted by a council of the full Church, proclaims that Jesus is one in being with the Father — directly contradicting the Arian teaching.


The emperor then tried to force Eusebius, Saint Dionysius of Milan, and Lucifer of Cagliari to condemn Athanasius under pain of death. They steadfastly refused to condemn a man who far from being a heretic was supporting the truth. Instead of putting them to death, the emperor exiled them.

In exile in Scythopolis in Palestine, Eusebius lived with the only Catholic in town. Any comfort he had from visits of other saints was destroyed when the local Arians stripped him half naked and dragged him through the streets to a tiny cell. The Arians finally let him go after he spent four days without food. But a few weeks later they were back, breaking into his house, stealing his belongings and food, and imprisoning him again.

Eusebius was exiled to two other places before Constantius’ successor Julian let him and the other exiled bishops return home in 361. The problem was not over and Eusebius spent his last years working hard to counteract the damage the Arians had done and continued to do. After working with Athanasius and taking part in councils, he became a latter-day Saint Paul traveling all over in order to strengthen the faith and spread the truth.

Eusebius died on August 1, 371.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു..എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നും വളരെ ദൂരെയാണ്..(മാർക്കോസ് :7/6)

കാരുണ്യവാനായ ഈശോയേ..
ഞങ്ങളുടെ നേട്ടങ്ങളും, കഴിവുകളും, സ്വപ്നങ്ങളും,പ്രതീക്ഷികളുമെല്ലാം പൂർണമായി സമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അങ്ങയെ തേടുന്നു.. ഇനിയുള്ള തലമുറകൾക്ക് ചിലപ്പോൾ ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു കൊടുക്കേണ്ടി വരുന്നതും.. പലർക്കും ഉൾക്കൊള്ളാൻ കഴിയാത്തതുമായ ഒരു വിശ്വസപാരമ്പര്യം ഒരുമിച്ചുള്ള കുടുംബപ്രാർത്ഥനകൾക്ക് അവകാശപ്പെടാനുണ്ടായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.. ത്രിസന്ധ്യാപ്രാർത്ഥനയോടൊപ്പം തുടങ്ങിവയ്ക്കുന്ന ജപമാലയും.. സ്തുതിഗീതങ്ങളും.. ഉച്ചത്തിലുള്ള തിരുവചന പാരായണവും കൊണ്ട് മുഖരിതമായ ഒരന്തരീക്ഷം നിലനിന്നിരുന്ന കുടുംബങ്ങളിൽ നിന്നും, എല്ലാവരുടെയും സമയവും സൗകര്യവും നോക്കി പ്രാർത്ഥനാ സമയം വെട്ടിച്ചുരുക്കിയും, മാറ്റിവച്ചും.. ചിലപ്പോഴെങ്കിലും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപുള്ള ഒരു കുരിശുവരയിൽ ഒതുക്കിയും ആർക്കോ വേണ്ടിയെന്നതു പോലെ ഞങ്ങളുടെ പ്രാർത്ഥനകൾ അവസാനിപ്പിക്കുമ്പോൾ.. എത്രത്തോളം സമയമെടുത്ത് ഓടിത്തീർത്തിട്ടും ആർക്കും പ്രയോജനപ്പെടാതെ.. മൺതരി പോലെ കൈക്കുമ്പിളിൽ നിന്നും ഊർന്നു പോകുന്ന ജീവിതം ഞങ്ങളെ നോക്കി പരിഹസിക്കുന്നു..

ഈശോയേ.. ആരുടെയും പ്രേരണ കൂടാതെ തന്നെ ദൈവസാനിധ്യത്തിൽ ആശ്രയം തേടാനും..ഉള്ളിൽ നിന്നുയരുന്ന ബോധ്യത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കാനും ഞങ്ങളെ ഉണർത്തേണമേ നാഥാ.. അപ്പോൾ ഒരുനിമിഷം പോലും വെറുതെ കളയാനില്ലാത്ത എന്റെ ജീവിതസാഹചര്യങ്ങൾക്കിടയിലും.. ആർക്കും വേണ്ടിയല്ലാതെ.. ഒന്നും ആവശ്യപ്പെടാനില്ലാതെ.. പ്രാർത്ഥന മാത്രം ജല്പനമാക്കിയ ഹൃദയഭാവവുമായി ഏറെ നേരം നിന്നോടൊപ്പം.. നിന്റെ മിഴിയാഴങ്ങളിൽ നോക്കിയിരിക്കാൻ എനിക്കും സാധിക്കുക തന്നെ ചെയ്യും..

വിശുദ്ധ അൽഫോൺസ് ലിഗോരി.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഉറങ്ങും മുൻപ്‌
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

സമാധാനം നഷ്ടമായ കുടുംബങ്ങളിൽ അമ്മ കടന്നുചെല്ലണമേ… ഈശോയിൽ നിന്നും വേണ്ട കൃപകൾ അങ്ങേ മക്കൾക്കായി നേടിത്തരണമേ…അഗതികളുടെ ആശ്രയമേ… ആലംബഹീനരുടെ ആശ്വാസമേ… നൊന്തുവിളിക്കുന്ന മക്കളുടെ അടുക്കൽ ഓടിയണയുവാൻ വൈകരുതേ അമ്മേ… അറിവില്ലാതെ ചെയ്തുപോയ പാപങ്ങൾ നിരവധിയാണ്‌ …. എങ്കിലും അവിടുത്തേ കാരുണ്യം അതിനേക്കാൾ വലുതാണല്ലോ… അമ്മയുടെ മാദ്ധ്യസ്ഥതയാൽ ഞങ്ങൾ ഈശോയുടെ പക്കൽ അണയുന്നു… ഇന്നുവരെ ലഭിച്ച അനുഗ്രഹങ്ങൾക്ക്‌ നന്ദി പറയുവാൻ ഈ ജന്മം തികയുകയില്ല… ഈ സന്ധ്യാപ്രാർത്ഥനയിൽ ജപമാല വഴി നിയോഗം വച്ച്‌ പ്രാർത്ഥിക്കുന്ന ആയിരങ്ങൾ ഉണ്ടെന്ന് അമ്മ അറിയുന്നുവല്ലോ…ഓരോ ദിവസവും പുതിയ സ്നേഹത്തിലേക്ക്‌… ആശ്വാസത്തിന്റെ തണലിലേക്ക്‌ ഞങ്ങളെ കൂട്ടിക്കൊണ്ട്‌‌ പോകണമേ… സന്തോഷം, സമാധാനം, സുരക്ഷിതത്വം എന്നിവ അനുഭവിച്ച്‌ ഉത്തമരായി ജീവിക്കുവാൻ കൃപയേകണമെ… സ്വപ്നങ്ങളും പ്രതീക്ഷകളും… യഥാർത്ഥജീവിതവുമായി പോരടിക്കുന്ന അവസരങ്ങളിൽ അമ്മ സഹായഹസ്തം നീട്ടണമേ.. നിത്യഹായനാഥേ പ്രാർത്ഥിക്കണമേ… ത്രീയെകദൈവത്തിന്‌ ഏറ്റവും പ്രിയമുള്ള കന്യാമാതാവു വഴി ഞങ്ങൾ സമർപ്പിക്കുന്ന യാചനകൾ കേട്ടരുളണമേ… കനിയണമേ…
💐ആമ്മേൻ💐
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

Advertisements

അമിതനീതിയോ അമിതജ്‌ഞാനമോ അരുത്‌. നീ എന്തിന്‌ നിന്നെത്തന്നെ നശിപ്പിക്കുന്നു?
പരമദുഷ്‌ടനോ മൂഢനോ ആകരുത്‌. കാലമെത്താതെ നീ മരിക്കുന്നതെന്തിന്‌?
ഒന്നില്‍ പിടിമുറുക്കുമ്പോള്‍ മറ്റേതില്‍നിന്ന്‌ പിടിവിടാതെ സൂക്‌ഷിക്കണം. ദൈവത്തെ ഭയപ്പെടുന്നവനു രണ്ടിലും വിജയം കിട്ടും.
സഭാപ്രസംഗകന്‍ 7 : 16-18

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s