അനുദിന വിശുദ്ധർ | ഓഗസ്റ്റ് 8 | Daily Saints | August 8 | St. Dominic | വി. ഡൊമിനിക്ക്

⚜️⚜️⚜️⚜️August 0️⃣8️⃣⚜️⚜️⚜️⚜️
വിശുദ്ധ ഡൊമിനിക്ക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1175-ല്‍ സ്പെയിനിലെ കാസ്റ്റിലേയിലെ പ്രസിദ്ധമായ ഗുസ്മാന്‍ കുടുംബത്തിലാണ് ഡൊമിനിക്ക് ജനിച്ചത്. ഒസ്മായിലെ ഒരു കാനോന്‍ റെഗുലര്‍ ആയിരുന്ന ഡൊമിനിക്ക് പിന്നീട് ഡൊമിനിക്കൻ സന്ന്യാസഭ സ്ഥാപിക്കുകയുണ്ടായി. 1216-ലാണ് ലോക പ്രശസ്തമായ ഈ സഭക്ക് അംഗീകാരം ലഭിക്കുന്നത്. ഫ്രാന്‍സിസ്കന്‍ സഭക്കൊപ്പം മധ്യകാലഘട്ടങ്ങളിലെ അതിശക്തമായ ഒരു സഭയായി വളര്‍ന്ന ഈ സഭ വിശുദ്ധ വിന്‍സെന്റ് ഫെറെര്‍ അടക്കമുള്ള നിരവധി മഹാരഥന്‍മാരായ സുവിശേഷകരെ തിരുസഭക്ക് സംഭാവന ചെയ്തിട്ടുണ്ട്.

സന്യാസപരമായ ദാരിദ്ര്യത്തിലൂടെയും, ദൈവവചനത്തിന്റെ പ്രബോധനം വഴിയും ഈ സുവിശേഷകര്‍ നിരവധി ആളുകളെ ക്രിസ്തുവുമായി അടുപ്പിച്ചു. സമകാലികരായ വിശുദ്ധ ഡൊമിനിക്കും, വിശുദ്ധ ഫ്രാന്‍സിസും തങ്ങളുടെ ആത്മീയമായ വ്യക്തിത്വങ്ങളാലും, തങ്ങളുടെ ആത്മീയ സ്ഥാപനങ്ങള്‍ വഴിയും മതപരമായ ഒരു ഒരു നവചൈതന്യം കൈവരുത്തി. വിശുദ്ധ ഡൊമിനിക്കിന്റെ എളിമയും, ചിന്തയുടെ വ്യക്തതയും, കത്തിജ്വലിക്കുന്ന ആവേശവും ഡൊമിനിക്കന്‍ സഭയുടെ പൈതൃകമായി തീര്‍ന്നു. 1214 ൽ പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്ക് വഴിയാണ് ജപമാല നമുക്ക് നൽകിയത്.

വിശുദ്ധനെ പറ്റി ഐതീഹ്യപരമായിട്ടുള്ള കഥ നിലവിലുണ്ട്: “ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡൊമിനിക്കിന്റെ മാതാവ് ഒരു സ്വപ്നം കണ്ടു: തന്റെ പല്ലുകള്‍ക്കിടയില്‍ കത്തികൊണ്ടിരിക്കുന്ന ഒരു പന്തം കടിച്ചുപിടിച്ചിരിക്കുന്ന ഒരു നായ്ക്കുട്ടിയേയാണ് താന്‍ ഉദരത്തില്‍ വഹിക്കുന്നതെന്നും, അതിനു ജന്മം നല്‍കിയപ്പോള്‍ അത് ഈ ലോകം മുഴുവനും അഗ്നിക്കിരയാക്കി എന്നുമായിരുന്നു അവള്‍ കണ്ട സ്വപ്നത്തിന്റെ സാരം”. തന്റെ പ്രഘോഷണങ്ങള്‍ വഴിയും, തന്റെ വിശുദ്ധമായ മാതൃക വഴിയും നിരവധി രാഷ്ട്രങ്ങളെ ക്രിസ്തീയ നന്മയുടെ പ്രകാശത്തില്‍ ജ്വലിപ്പിക്കുവാനിരിക്കുന്ന ഡൊമിനിക്കിനെയാണ് ഈ സ്വപ്നം മുന്‍കൂട്ടി വെളിപ്പെടുത്തിയത്.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി ഫ്രാന്‍സിലെ കത്തോലിക്കാ സഭയെ പിടിച്ചുലച്ച സാമൂഹ്യ തിന്മയും, ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിന്ന അല്‍ബിജന്‍സിയന്‍ മതവിരുദ്ധ വാദത്തെ ശക്തമായി പ്രതിരോധിക്കുകയും, പാശ്ചാത്യ ക്രിസ്തീയതയുടെ പുനരുദ്ധാരണത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ത സ്പാനിഷ് വൈദികനും താപസനുമായിരുന്നു വിശുദ്ധ ഡൊമിനിക്ക് ഗുസ്മാന്‍. ഏതാണ്ട് 1215-ല്‍ വിശുദ്ധ ഡൊമിനിക്കാണ് ‘ദി ഓര്‍ഡര്‍ ഓഫ് ഫ്രിയാര്‍സ് പ്രീച്ചേഴ്സ്’ എന്ന സന്യാസീ സഭ സ്ഥാപിച്ചത്. സിസ്റ്റെഴ്സ്യന്‍ സന്യാസിമാരില്‍ നിന്നും വിഭിന്നമായി ശാരീരികമായ പ്രയത്നങ്ങള്‍ക്ക് പകരം വചന പ്രഘോഷണവും, അദ്ധ്യാപനവുമായി കഴിയുവാനാണ് തന്റെ സന്യാസിമാരെ വിശുദ്ധന്‍ ഉപദേശിച്ചത്.

രക്തസാക്ഷി പട്ടികയിലെ വിവരണമനുസരിച്ച്, ബൊളോണയിലെ ദിവ്യനായ കുമ്പസാരകനും, ഒരു പണ്ഡിതനും പ്രീച്ചേഴ്സ് സഭയുടെ സ്ഥാപകനുമായിരുന്നു ഡൊമിനിക്ക്. തന്റെ വിശുദ്ധി ഒട്ടും തന്നെ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും മരിച്ചു പോയ മൂന്ന്‍ പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുവാനുമുള്ള ദൈവാനുഗ്രഹം ലഭിച്ചവനെന്നും വിശുദ്ധനെ വിശേഷിപ്പിക്കുന്നു. തന്റെ വാക്കുകള്‍ കൊണ്ട് മതവിരുദ്ധതയെ അതിന്റെ മുളയിലേ തന്നെ നശിപ്പിക്കുവാനും നിരവധിപേരെ ഭക്തിയിലേക്കും, ആത്മീയ ജീവിതത്തിലേക്കും തിരികെ കൊണ്ട് വരാന്‍ വിശുദ്ധന് സാധിക്കുകയും ചെയ്തു.

1221 ഓഗസ്റ്റ് 6-ന് ബൊളോണയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധന്റെ സുഹൃത്ത് കൂടിയായിരുന്ന ഗ്രിഗറി ഒമ്പതാമനാണ് ഡൊമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. ജര്‍മ്മനിയിലെ ആള്‍ട്ടുമാന്‍

2. റോമായിലെ സിറിയാക്കൂസും ലാര്‍ഗൂസും സ്മാരക്ദൂസും

3. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എലെവുത്തൂസും ലെയൂനിദെസും

4. എല്ലിദിയൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 8th – St. Dominic

Dominic was born in Caleruega, halfway between Osma and Aranda de Duero in Old Castile, Spain. He was named after Saint Dominic of Silos. The Benedictine abbey of Santo Domingo de Silos lies a few miles north of Caleruega.

In the earliest narrative source, by Jordan of Saxony, Dominic’s parents are named Felix Guzman and Juanna of Aza. The story is told that before his birth his barren mother made a pilgrimage to the Abbey at Silos, and dreamt that a dog leapt from her womb carrying a flaming torch in its mouth, and “seemed to set the earth on fire.” This story drew resonance from the fact that his order became known, after his name, as the Dominican order, Dominicanus in Latin which a play on words interpreted as Domini canis: “Dog of the Lord.” Jordan adds that Dominic was brought up by his parents and a maternal uncle who was an archbishop. The failure to name his parents is not unusual, since Jordan wrote a history of the Order’s early years, rather than a biography of Dominic. A later source, still of the 13th century, also gives their names as Juana and Felix. Nearly a century after Dominic’s birth, a local author asserted that Dominic’s father was “vir venerabilis et dives in populo suo” (“an honoured and wealthy man in his village”). The travel narrative of Pero Tafur, written circa 1439 (about a pilgrimage to Dominic’s tomb in Italy), states that Dominic’s father belonged to the family de Guzmán, and that his mother belonged to the Aça or Aza family. Dominic’s mother, Jane of Aza, was beatified by Pope Leo XII in 1828

St Dominic accompanied by Simon de Montfort raising the crucifix against the Cathars by Daniel van den Dyck
Dominic was educated in the schools of Palencia (they became a university soon afterwards) where he devoted six years to the arts and four to theology. In 1191, when Spain was desolated by famine, young Dominic gave away his money and sold his clothes, furniture and even precious manuscripts to feed the hungry. Dominic reportedly told his astonished fellow students, “Would you have me study off these dead skins, when men are dying of hunger?” In 1194, around age twenty-five, Dominic joined the Canons Regular in the canonry in the Cathedral of Osma, following the rule of Saint Augustine.

In 1203 or 1204 he accompanied Diego de Acebo, the Bishop of Osma, on a diplomatic mission for Alfonso VIII, King of Castile, to secure a bride in Denmark for crown prince Ferdinand. The envoys traveled to Denmark via Aragon and the south of France. The marriage negotiations ended successfully, but the princess died before leaving for Castile.

Foundation of the Dominicans

Saint Dominic’s House in Toulouse,In 1215, Dominic established himself, with six followers, in a house given by Peter Seila, a rich resident of Toulouse. Dominic saw the need for a new type of organization to address the spiritual needs of the growing cities of the era, one that would combine dedication and systematic education, with more organizational flexibility than either monastic orders or the secular clergy. He subjected himself and his companions to the monastic rules of prayer and penance; and meanwhile Bishop Foulques gave them written authority to preach throughout the territory of Toulouse.

In the same year, the year of the Fourth Lateran Council, Dominic and Foulques went to Rome to secure the approval of the Pope, Innocent III. Dominic returned to Rome a year later, and was finally granted written authority in December 1216 and January 1217 by the new pope, Honorius III for an order to be named “The Order of Preachers” (“Ordo Praedicatorum”, or “O.P.,” popularly known as the Dominican Order).Dominic died at the age of fifty-one, according to Guiraud “exhausted with the austerities and labours of his career”. He had reached the convent of St Nicholas at Bologna, Italy, “weary and sick with a fever”. Guiraud states that Dominic “made the monks lay him on some sacking stretched upon the ground” and that “the brief time that remained to him was spent in exhorting his followers to have charity, to guard their humility, and to make their treasure out of poverty”. He died at noon on 6 August 1221. His body was moved to a simple sarcophagus in 1233. Under the authority of Pope Gregory IX, Dominic was canonized in 1234. In 1267 Dominic’s remains were moved to the shrine, made by Nicola Pisano and his workshop.

Advertisements
Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നിന്റെ ദൈവത്തെപ്പോലെ ആരുമില്ല.. നിന്നെ സഹായിക്കാൻ അവിടുന്നു വിഹായസ്സിലൂടെ മഹത്വപൂർണനായി മേഘത്തിൻ മേൽ സഞ്ചരിക്കുന്നു.. (നിയമാവർത്തനം 33 / 26)

സ്നേഹസ്വരൂപനായ നാഥാ..
എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ സമ്പൂർണമായ തിരുഹിതം എന്നിൽ നിറവേറ്റപ്പെടാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞാൻ അങ്ങേയ്ക്കു വേണ്ടി കാത്തിരിക്കുന്നു.. കരുതുമെന്നു കരുതി കോർത്തു പിടിച്ച കരങ്ങളാൽ തള്ളിയകറ്റപ്പെടുമ്പോഴാണ് പലപ്പോഴും ജീവിതത്തിലെ സഹനങ്ങളിലും പരാജയങ്ങളിലും ഞങ്ങൾ തളർന്നു വീണു പോകുന്നത്.. മനുഷ്യരിൽ ആശ്രയം തേടുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നതാണ് നല്ലത് എന്നറിഞ്ഞിട്ടും അതെന്നിലൊരനുഭവമായി തീരാൻ ജീവിതത്തിന്റെ ഗത്സമനികളിൽ ഞാൻ വീണ്ടും വീണ്ടും രക്തം വിയർക്കേണ്ടി വരുന്നു..

എന്റെ ഈശോയേ.. ഈ ലോകജീവിതത്തിൽ ഞങ്ങൾ തുടർച്ചയായി അന്വേഷിച്ചിട്ടും.. തീവ്രമായി ആഗ്രഹിച്ചിട്ടും മറ്റാരിലും കണ്ടെത്താൻ കഴിയാത്ത കരുതലും കനിവും നിന്നിൽ മാത്രമെന്നറിയാൻ കൃപയേകണമേ.. അപ്പോൾ ഈ ജീവിതത്തോടൊപ്പം ജീവനും എന്റെ സർവ്വസ്വവും എന്നും നിന്നിൽ മാത്രം അർപ്പിതമായി തീരുക തന്നെ ചെയ്യും..
വിശുദ്ധ ഡൊമിനിക്ക്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ.. ആമേൻ.

Advertisements

🙏 ഉറങ്ങും മുൻപ്‌ 🙏

ഞങ്ങളുടെ ദൈവമായ കർത്താവേ, അവിടുത്തെ ഞങ്ങൾ സ്തുതിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഭയങ്ങൾ അവിടുന്ന് ഇല്ലാതാക്കണമേ. പലതരത്തിലുള്ള ഭയങ്ങൾ ഞങ്ങളെ അലട്ടാറുണ്ട്. ജീവിതത്തെ കുറിച്ചുള്ള അമിതമായ ആകാംഷ, ചില സാഹചര്യങ്ങളോട് ഉള്ള ഭയങ്ങൾ, ഞങ്ങളെ അലട്ടുന്ന എല്ലാഭയങ്ങളും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. കർത്താവെ, അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ. വിജയത്തിന്റെ ആത്മാവിനെ ഞങ്ങളുടെമേൽ ചൊരിയണമേ. ഭീതിയുടെ ആത്മാവ് ഞങ്ങളിൽ നിന്നും വിട്ടു പോകുവാൻ ഇടയാക്കണമേ. ഈശോയെ, മരിച്ചു പോകുമെന്നുള്ള ഭയത്തിൽ, വാവിട്ടു കരഞ്ഞ ശിഷ്യന്മാരെ, ധൈര്യപ്പെടുത്തി കൊണ്ട് കടലിനെ ശാന്തമാക്കിയ പോലെ ഞങ്ങളുടെ ജീവിതത്തിലെ അലറുന്ന കടലിനെ ശാന്തമാക്കണമേ. ധീരതയുടെ ആത്മാവിനെ ഞങ്ങളുടെ മേൽ അയക്കണമേ. പരിശുദ്ധ ആത്മാവേ, ഞങ്ങളുടെ മേൽ എഴുന്നുള്ളി വരണമേ. ഭയചകിതരായി കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേൽ, പെന്തക്കുസ്താ ദിനത്തിൽ ആവസിച്ചു കൊണ്ട് അവിടുന്ന് അവരെ ധൈര്യ പെടുത്തിയ പോലെ, ഞങ്ങളുടെ ഹൃദയങ്ങളെ അവിടുന്ന് ധീരതയിലേയ്ക്ക് നയിക്കണമേ. പിതാവായ ദൈവമേ, മോശയുടെ ജീവിതത്തെ ശക്തി പെടുത്തിയപോലെ അവിടുത്തെ വചനം അനുസരിച്ചു ജീവിക്കുവാൻ, ഞങ്ങളെ ശ്കതിപ്പെടുത്തണമേ. നല്ല നാഥാ, വലിയ സന്തോഷത്തിലേയ്ക്ക് ഞങ്ങളെ നയിക്കണമേ. മാലാഖമാരെ, ഞങ്ങളുടെ ജീവിതങ്ങൾക്ക് കാവലായ് നിലകൊള്ളേണമേ. ജീവിതത്തിന്റെ ദുർഘട നിമിഷങ്ങളിൽ ഞങ്ങൾക്ക് വേണ്ടി പൊരുതണമേ. ആമേൻ🙏

Advertisements

യേശു ശിഷ്യന്‍മാരോട്‌ അരുളിച്ചെയ്‌തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ.
മത്തായി 16 : 24

ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.
ലൂക്കാ 16 : 22

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s