അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 9 | Daily Saints | August 9 | വി. എഡിത്ത് സ്റ്റെയിന്‍ | St. Edith Stein

⚜️⚜️⚜️⚜️August 0️⃣9️⃣⚜️⚜️⚜️⚜️
കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1891-ല്‍ ഇപ്പോള്‍ റോക്ക്ലാ എന്നറിയപ്പെടുന്ന പോളണ്ടിലെ ബ്രെസാലുവിലെ ഒരു ഉന്നത യഹൂദ കുടുംബത്തിലായിരുന്നു വിശുദ്ധ തെരേസ ബെനഡിക്ടാ ജനിച്ചത്‌. എഡിത്ത് സ്റ്റെയിന്‍ എന്നായിരിന്നു അവളുടെ ആദ്യകാല പേര്. പ്രമുഖ ജര്‍മ്മന്‍ സര്‍വ്വകലാശാലകളിലുള്ള പഠനങ്ങള്‍ വഴി നേടിയ അഗാധമായ പാണ്ഡിത്യം മൂലം അറിയപ്പെടുന്ന ഒരു തത്വചിന്തകയായി വിശുദ്ധ മാറി. തന്റെ കൗമാരത്തില്‍ തന്നെ യഹൂദ മതത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച എഡിത്ത്, ഗോട്ടിന്‍ജെന്‍ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയായിരിക്കെ വ്യക്തിപരമായ അനുഭവങ്ങളേയും, ചേതനകളേയും ഘടനാപരമായി പഠിക്കുന്ന ‘ഫിനോമിനോളജി’ എന്ന തത്വശാത്ര ശാഖയില്‍ ആകൃഷ്ടയായി തീര്‍ന്നു. പ്രമുഖ ‘ഫിനോമിനോളജിസ്റ്റ്’ ആയിരുന്ന എഡ്മണ്ട് ഹുസ്സെര്‍ട്ടിന്റെ ശിഷ്യത്വത്തില്‍ തെരേസ തന്റെ പഠനത്തില്‍ പുരോഗമിക്കുകയും 1916-ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടുകയും ചെയ്തു.

1922 വരെ തെരേസ ഒരു സര്‍വ്വകലാശാല അദ്ധ്യാപികയായി സേവനം ചെയ്തു, പിന്നീട് സ്പെയറിലെ ഡൊമിനിക്കന്‍ വിദ്യാലയത്തിലേക്ക്‌ മാറി. പക്ഷേ നാസികളുടെ സമ്മര്‍ദ്ദം കാരണം മ്യൂണിക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജോലി വിശുദ്ധക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. തന്റെ പതിനാലാമത്തെ വയസ്സില്‍ ദൈവവിശ്വാസം നഷ്ടപ്പെട്ട തിളക്കമാര്‍ന്ന തത്വചിന്തകയായിരുന്ന എഡിത്ത് സ്റ്റെയിന്‍ ഒരിക്കല്‍ ആവിലായിലെ വിശുദ്ധ തെരേസായുടെ ജീവചരിത്രം വായിക്കുവാനിടയായി. ഈ സംഭവം അവളുടെ ജീവിതത്തെ പാടെ മറിക്കുകയും,അവളുടെ ജ്ഞാനസ്നാനത്തില്‍ അവസാനിച്ച ആത്മീയയാത്രയുടെ പുതിയൊരു തുടക്കം കുറിക്കുകയും ചെയ്തു. 1933-ല്‍ ആവിലായിലെ വിശുദ്ധ തെരേസയെ അനുകരിച്ചു കൊണ്ട് അവള്‍ ഒരു കര്‍മ്മലീത്ത സന്യാസിനിയായി തീരുകയും കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ എന്ന നാമം സ്വീകരിക്കുകയും ചെയ്തു.

1934-38 കാലയളവില്‍ കൊളോണ്‍ കാര്‍മ്മലില്‍ താമസിച്ചതിനു ശേഷം, വിശുദ്ധ നെതര്‍ലന്‍ഡിലെ എക്റ്റിലെ കര്‍മ്മലീത്ത ആശ്രമത്തിലേക്ക് മാറി. 1940-ല്‍ നാസികള്‍ ആ രാജ്യം തങ്ങളുടെ അധീനതയിലാക്കി. ഡച്ച് മെത്രാന്‍മാര്‍ തങ്ങളെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരമായി നാസികള്‍ ക്രിസ്തുമതം സ്വീകരിച്ച ഡച്ച് ജൂതന്‍മാരെ മുഴുവന്‍ അറസ്റ്റ് ചെയ്തു. 1942-ല്‍, യഹൂദ പാരമ്പര്യമുള്ള നിരവധി കത്തോലിക്കാ വിശ്വാസികള്‍ക്കൊപ്പം വിശുദ്ധയെയും സംഘത്തെയും നാസി ഭരണകൂടം അറസ്റ്റ് ചെയ്യുകയും കന്നുകാലികളെ കടത്താന്‍ ഉപയോഗിച്ചിരുന്ന ട്രെയിനില്‍ കയറ്റി ഓഷ്വിറ്റ്‌സ് തടങ്കല്‍ പാളയത്തിലേക്ക്‌ അയക്കുകയും ചെയ്തു. തെരേസ ബെനഡിക്ടായും കത്തോലിക്കാ വിശ്വാസിയായിരുന്ന അവളുടെ സഹോദരി റോസായും അതില്‍ ഉള്‍പ്പെട്ടിരുന്നു, ഇവര്‍ രണ്ടുപേരും ഓഷ്വിറ്റ്സിലെ തടങ്കല്‍പാളയത്തിലെ വിഷവാതക അറയില്‍ കിടന്ന് 1942 ഓഗസ്റ്റ്‌ 9-ന് മരണപ്പെടുകയാണുണ്ടായത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. പോര്‍ത്തുഗലിലെ അമദേയൂസ്

2. അമോര്‍

3. മെറ്റ്സ് ബിഷപ്പായിരുന്ന ഔത്തോര്‍

4. സ്വസ്സണ്‍സ് ബിഷപ്പായിരുന്ന ബന്ദാറിഡൂസ്

5. ഫ്രാന്‍സിലെ ചാലോണ്‍സിലെ ഡോമീഷ്യന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 9th – St. Edith Stein & St. Romanus Ostiarius

St. Edith Stein Saint Teresa Benedicta of the Cross (Edith Stein)Virgin and Martyr Edith Stein, born in 1891 in Breslau, Poland, was the youngest child of a large Jewish family. She was an outstanding student and was well versed in philosophy with a particular interest in phenomenology. Eventually she became interested in the Catholic Faith, and in 1922, she was baptized at the Cathedral Church in Cologne, Germany. Eleven years later Edith entered the Cologne Carmel. Because of the ramifications of politics in Germany, Edith, whose name in religion was Teresa Benedicta of the Cross, was sent to the Carmel at Echt, Holland. When the Nazis conquered Holland, Teresa was arrested, and, with her sister Rose, was sent to the concentration camp at Auschwitz. Teresa died in the gas chambers of Auschwitz in 1942 at the age of fifty-one. In 1987, she was beatified in the large outdoor soccer stadium in Cologne by Pope John Paul II. Out of the unspeakable human suffering caused by the Nazis in western Europe in the 1930’s and 1940’s, there blossomed the beautiful life of dedication, consecration, prayer, fasting, and penance of Saint Teresa. Even though her life was snuffed out by the satanic evil of genocide, her memory stands as a light undimmed in the midst of evil, darkness, and suffering. She was canonized on October 11, 1998.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്ന പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.. അതിനാൽ നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും.. പ്രാവുകളെ പോലെ നിഷ്കളങ്കരുമായിരിക്കുവിൻ.. (മത്തായി :10/16)

ഈശോയേ.. ഉത്കൃഷ്ടമായ ഉണർവോടെ വചനം സ്വീകരിക്കാനും.. അവ ഹൃദയത്തിൽ സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കാനുമുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു.. സമൂഹത്തിനു മുൻപിൽ മാന്യതയുടെ പുറംകുപ്പായം അണിയുകയും, തങ്ങളുടെ ഭവനത്തിനുള്ളിൽ തന്റെ കുറവുകളെയും കുറ്റങ്ങളെയും മറയ്ക്കാൻ അനിയന്ത്രിതമായ കോപത്തെ മുഖാവരണമാക്കുകയും ചെയ്തവർ ഇന്നും ഞങ്ങളുടെയിടയിലുണ്ട്.. തങ്ങൾക്കു ചുറ്റും വിട്ടുപോകാനാവാത്ത വിധം ബന്ധങ്ങൾ കൊണ്ട് തളയ്ക്കപ്പെട്ടവരെ ഒന്നു പരിഗണിക്കാൻ ശ്രമിക്കാതെ തങ്ങളുടെ ഇഷ്ടങ്ങളെയും തീരുമാനങ്ങളെയും മാത്രം പിന്തുടർന്നു ജീവിക്കുന്നവർ.. തങ്ങൾക്കു ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ നിസ്സഹായതയെയും ദയനീയാവസ്ഥയെയും അഹങ്കാരത്തിന്റെയും പരിഹാസത്തിന്റെയും വാക്മുനകൾ കൊണ്ട് കീറിമുറിക്കുമ്പോൾ അവരുടെയുള്ളിലുള്ള തങ്ങളുടെ ലോകം തന്നെയാണ് ചെറുതായി തീരുന്നത് എന്ന സത്യത്തെ ഒരുപക്ഷേ ആരും തിരിച്ചറിയുന്നേയില്ല..

ഈശോ നാഥാ.. എല്ലാറ്റിനെയും ഭരിക്കുന്ന ഞങ്ങളുടെ ദൈവമായ അങ്ങ് ആശയറ്റവരുടെ നിലവിളിയുടെ ശബ്ദം കേൾക്കേണമേ.. അരക്ഷിതത്വത്തിന്റെ തീരത്തു നിൽക്കുമ്പോഴും ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങളെ തിരയാൻ അങ്ങ് ഞങ്ങളുടെ മിഴികളെ ഉണർത്തേണമേ.. എന്തെന്നാൽ അവിടുന്നാണ് എന്റെ ദൈവം..അങ്ങെന്റെ കൂടെയുള്ളപ്പോൾ ഒരിക്കലും ഞങ്ങൾ ഇടയനില്ലാത്ത ആടുകളെ പോലെ ചിതറിക്കപ്പെടുകയില്ല.. കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും എന്റെ ദൈവം എന്നിൽ നിന്നും ഒരിക്കലും മറഞ്ഞിരിക്കുകയുമില്ല..

വി. എഡിത്ത് സ്റ്റെയിന്‍… ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

ഒരു വാക്ക്‌ എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത്‌ അവിടുന്ന്‌ അറിയുന്നു.
മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു;
അവിടുത്തെ കരം എന്റെ മേലുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 139 : 4-5

ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
മത്തായി 16 : 26

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s