
ദൈവ കൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോൾ, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിയപ്പോൾ മറിയം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു; ലോകത്തിന് ലോകരക്ഷകനെ, ക്രിസ്തുവിനെ നൽകി. അടഞ്ഞുകിടക്കുന്ന മനസ്സിന്റെ വാതിലുകൾ ചിലതു തുറക്കാനും, തുറന്നുകിടക്കുന്ന ഹൃദയത്തിന്റെ വാതിലുകളെ കൂടുതൽ വിശാലമാക്കാനും സാധിച്ചാൽ നമുക്കും ക്രിസ്തുവിനെ ലോകത്തിന് നൽകാൻ കഴിയും. മറ്റെന്തുകൊടുത്താലും സ്നേഹിതരേ ലോകം സുന്ദരമാകില്ല!
അമ്മേ,
സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!
####################################