ഒരു ഫോട്ടോയി ലെന്തിരിക്കുന്നു?

Nelsapy

💞ഒരു ഫോട്ടോയിലെന്തിരിക്കുന്നു? 💞

“അവളുടെ ഓട്ടം കാണാന്‍ വീട്ടില് ടിവിയില്ല.. വല്ല പലചരക്ക് കടയിലും പോണം ആ നേരത്ത്.. എന്നീട്ട് എന്റെ മോള് ഓടുന്നത് എനിക്കൊന്നു കാണണം.. “

മെറിൽ പൗളീന്യോ എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണ്… ആരാണവൾ എന്നൊരു സംശയമുണ്ടായേക്കാം…. ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്ന കൊച്ചു രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ടു ഒളിമ്പിക് മെഡലുകൾ നേടിയ ഒരു ഇരുപത്തിനാലുകാരി പെണ്‍കുട്ടി.. ഓടി ജയിച്ചപ്പോ അവളു ചെയ്തൊരു കാര്യമാണ്‌ ഒരല്‍പ്പം വ്യത്യസ്തയാക്കുന്നത്…. ഒരു കൈയ്യില്‍ എല്ലാവരെയുംപോലെ സ്വന്തം രാജ്യത്തിന്റെ പതാക ഉയർത്തിപ്പിടിച്ചു.. മറുകൈയ്യില്‍ മറ്റൊന്ന് കൂടി അവൾ ഉയർത്തി… ഒരു സമ്പൂര്‍ണ്ണ ബൈബിൾ…. അര മണിക്കൂര്‍ നേരത്തെ പള്ളിപ്രസംഗത്തെക്കാൾ ശക്തമായ സാക്ഷ്യം…

“നാളെ ഞാൻ വീണ്ടും ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് ഇറങ്ങുകയാണ്.. കഴിഞ്ഞു പോയത് ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ വർഷങ്ങളിലൂടെയാണ്.. പക്ഷേ ദൈവകൃപയാൽ ഞാനിവിടെയെത്തി.. അതുകൊണ്ട് ട്രാക്കിൽ നിങ്ങളെന്നെ കാണുമ്പോള്‍ ഞാന്‍ നടത്തിയ പോരാട്ടങ്ങളെ നിങ്ങൾ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്…” അലിസൺ ഫെലിക്സ് എന്ന അമേരിക്കൻ അത്‌ലറ്റിന്റെ വാക്കുകളാണ്.. ആ വാക്കുകളുടെ ആഴമേറിയണമെങ്കിൽ അവൾ കടന്നു പോയ ദുരിതങ്ങളെ മനസിലാക്കണം… 2018 ല്‍ അമ്മയാവാൻ അവളെടുത്ത തീരുമാനം.. ആ തീരുമാനത്തെത്തുടർന്നു അതുവരെ അവളെ സ്പോണ്‍സര്‍ ചെയ്തിരുന്ന നൈക്കി എന്ന കമ്പനിയുമായുള്ള പ്രശ്നങ്ങൾ… കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് വരെ നല്‍കിക്കൊണ്ടിരുന്ന തുകയില്‍ 70 ശതമാനത്തോളം തുക ഇനി തരില്ല എന്നുള്ള കമ്പനിയുടെ ശാഠ്യം… എന്ത് വേണമെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. കുഞ്ഞിന് ജന്മം നല്‍കാനുള്ള…

View original post 277 more words

Leave a comment