
സ്ഥലം, കാലം എന്നീ രണ്ടക്ഷരങ്ങളിൽ മനുഷ്യ കർമങ്ങൾ നിർവചിക്കപ്പെടുകയും, നിർഹിക്കപ്പെടുകയും ചെയ്യുമ്പോഴും ചിലപ്പോഴെങ്കിലും മനുഷ്യകർമ്മങ്ങൾ പരാജയപ്പെടുന്നു; കുറവുകൾ നിരാശപ്പെടുത്തുന്നു. എന്നാൽ, കുറവുകളുടെ, ഇല്ലായ്മകളുടെ ജീവിതസാഹചര്യങ്ങളിൽ പരിശുദ്ധ കന്യകാമറിയം നമ്മോട് പറയും:”അവൻ, ഈശോ, നിങ്ങളോട് പറയുന്നതുപോലെ ചെയ്യുവിൻ”. നമ്മുടെ ജീവിതത്തിന് ദിശാബോധം നൽകുവാൻ, പ്രതീക്ഷ നൽകുവാൻ പരിശുദ്ധ ‘അമ്മ നമ്മെ സഹായിക്കട്ടെ.
അമ്മേ,
സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!
###################################