അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 12 | Daily Saints | August 12

⚜️⚜️⚜️⚜️August 1️⃣2️⃣⚜️⚜️⚜️⚜️
വിശുദ്ധ പൊര്‍ക്കാരിയൂസും സഹ വിശുദ്ധരും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിന്റെ തീരപ്രദേശത്ത് ഒരു വലിയ സന്യാസാശ്രമം നിര്‍മ്മിക്കപ്പെട്ടിരുന്നു. ലെരിന്‍സ് ആശ്രമമെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അവിടുത്തെ ആശ്രമാധിപനായിരുന്നു പൊര്‍ക്കാരിയൂസ്. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ലെരിന്‍സിലെ സന്യാസ സമൂഹത്തില്‍ സന്യാസിമാരും, സന്യാസാര്‍ത്ഥികളും, കൂടാതെ സന്യാസിമാരാകുവാന്‍ ആഗ്രഹിക്കുന്ന യുവാക്കളും ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ ആ ആശ്രമത്തില്‍ ഉണ്ടായിരുന്നുവെന്ന്‍ കരുതപ്പെടുന്നു.

ഏതാണ്ട് 732-ല്‍ അവിടുത്തെ ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസിന് ഒരു ദര്‍ശനമുണ്ടായി. ക്രൂരന്‍മാരായ അപരിഷ്കൃതര്‍ ആ ആശ്രമം ആക്രമിക്കുവാനുള്ള പദ്ധതിയിടുന്നുവെന്നായിരുന്നു ആ ദര്‍ശനത്തിന്റെ പൊരുള്‍. ഒട്ടും വൈകാതെ വിശുദ്ധ പൊര്‍ക്കാരിയൂസ് തന്റെ വിദ്യാര്‍ത്ഥികളേയും, മുപ്പത്തിആറോളം യുവ സന്യാസിമാരേയും ഒരു വഞ്ചിയില്‍ തിക്കി കയറ്റി സുരക്ഷിതമായി അയച്ചു. അവിടെ വേറെ വഞ്ചിയൊന്നുമില്ലാതിരുന്നതിനാല്‍ മറ്റുളവരെയെല്ലാം വിശുദ്ധന്‍ തന്റെ പക്കല്‍ ഒരുമിച്ചു ചേര്‍ത്തു. ആരുംതന്നെ തങ്ങളെ ആ വഞ്ചിയില്‍ രക്ഷപ്പെടുത്താതില്‍ പരാതിപ്പെട്ടില്ല. മറിച്ച്, തങ്ങള്‍ക്ക് ധൈര്യം പകരുവാന്‍ അവര്‍ ദൈവത്തോടു ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. തങ്ങളുടെ ശത്രുക്കളോട് ക്ഷമിക്കുവാനുള്ള അനുഗ്രഹം തങ്ങള്‍ക്ക് നല്‍കുവാനായി അവര്‍ ദൈവത്തോട് അപേക്ഷിച്ചു.

അധികം താമസിയാതെ സാരസെന്‍സ് എന്ന ക്രൂരന്മാര്‍ തങ്ങളുടെ കപ്പലുകള്‍ ആ തീരത്തടുപ്പിച്ചു. ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസ് പ്രവചിച്ചത് പോലെ തന്നെ അവര്‍ ആ പാവപ്പെട്ട സന്യാസിമാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടു. വിശ്വാസത്താല്‍ നിറഞ്ഞിരുന്ന ആ സന്യാസിമാരാകട്ടെ പ്രാര്‍ത്ഥിക്കുകയും, യേശുവിനു വേണ്ടി ധൈര്യപൂര്‍വ്വം മരണം വരിക്കുവാന്‍ പരസ്പരം ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. യാതൊരു കരുണയും കൂടാതെ ക്രൂരന്‍മാരായിരുന്ന ആ ആക്രമികള്‍ തങ്ങളുടെ ഇരകളുടെ മേല്‍ പാഞ്ഞു കയറി. നാല് പേരൊഴികെ മുഴുവന്‍ പേരേയും വധിക്കുകയും ആ നാല് പേരെ അടിമകളായി കൊണ്ട് പോവുകയും ചെയ്തു. ഇപ്രകാരമാണ് ലെരിന്‍സ് ആശ്രമത്തിലെ വിശുദ്ധ പൊര്‍ക്കാരിയൂസും, മറ്റ് സന്യാസിമാരും യേശുവിന്റെ ധീരരായ രക്തസാക്ഷികളായി തീര്‍ന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. നിക്കോമേഡിയായിലെ അനിസെറ്റൂസ്

2. ഇറ്റലിയിലെ ബനവെന്തോയിലെ കാഡിയന്‍

3. റോമന്‍ രക്തസാക്ഷികളായ ഹിലാരിയ, ഡിഗ്നാ, എവുപ്രേപ്പിയ, എവുനോമിയ,

ക്വിരിയക്കൂസ്

4. റോമന്‍ രക്തസാക്ഷികളായ ലാര്‍ജിയോ, ക്രെഷന്‍സിയര്‍ നിമ്മിയാ, ജൂലിയാനാ

5. സിസിലിയിലെ എവുപ്ളുസു

6. മിലാനിലെ എവുസെബിയൂസ്

7.ഫലേരിയായിലെ ഗ്രസീലിയാനും ഫെലിച്ചീസിമായും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 12th – St. Porcarius & Companions

Porcarius (died c. 732), known as Saint-Porchaire in French, was a Benedictine abbot who governed the Abbey of Lérins, off the coast of the French Riviera, (now known as Île de Saint-Honorat, as the monastery was founded by Honoratus of Arles) at a time when the monastery included over 500 monks.

According to tradition, around the year 732, Porcarius was warned by an angel in a vision that the abbey was about to be attacked by barbarians. Immediately, the abbot heeded the warning and sent off to safety by ship all the young students at the abbey and 36 of the younger monks. When the ship left fully loaded, he set about preparing the rest of the community for death and prayed with them for courage.

The community was attacked by the Saracens, probably Moors from Spain or North Africa, and were massacred, except four who were taken into slavery. Their feast day is celebrated in the Diocese of Fréjus on 12 August.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ഞാൻ സകല മർത്യരുടെയും ദൈവമായ കർത്താവാണ്.. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ.. (ജറെമിയ : 32/27)

ഞങ്ങളുടെ ദൈവമായ കർത്താവേ..

ഈ പുതിയ പ്രഭാതത്തിലും എന്റെ രക്ഷകനായ അങ്ങയിൽ ആശ്രയിച്ചു കൊണ്ട് അനുനിമിഷം ഞങ്ങളെ പരിപാലിക്കുന്ന അങ്ങയുടെ കാരുണ്യത്തിന് നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു. പലപ്പോഴും ഞങ്ങളുടെ മാനസികവും ശാരീരികവുമായ ശക്തികളെല്ലാം ക്ഷയിച്ചു.. എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിലൂടെ ഞങ്ങൾക്ക് കടന്നു പോകേണ്ടി വരാറുണ്ട്.. ചില രോഗപീഡകളിൽ, സാമ്പത്തിക ഞെരുക്കങ്ങളിൽ, കഠിനമായ തിരസ്കരണങ്ങളിൽ, അപഹാസ്യരാക്കി മാറ്റുന്ന വിശ്വാസവഞ്ചനകളിൽ.. മുന്നോട്ടുള്ള വഴി തീർച്ചപ്പെടുത്താനാകാതെ.. ജീവിക്കാനും മരിക്കാനും കഴിയാത്ത ജീവിതാവസ്ഥകളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പലപ്പോഴും ഞങ്ങൾ ദൈവത്തെ പോലും മറന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാറുണ്ട്..

ഈശോയേ.. എന്റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശനുഭവങ്ങളിലൂടെ അങ്ങയുടെ നിണമണിഞ്ഞ കാൽപ്പാടുകളെ പിന്തുടരുവാനുള്ള കൃപാവരം എനിക്കും പകർന്നു നൽകണമേ..അപ്പോൾ ഞങ്ങളുടെ എല്ലാ പ്രവൃത്തികൾക്കും പുണ്യപൂർണതയേകുന്ന തീഷ്ണതയേറിയ ദൈവാശ്രയബോധം ഞങ്ങളിലും ഉണർവ്വോടെ നിത്യം ജ്വലിക്കുക തന്നെ ചെയ്യും..
വിശുദ്ധ ക്ലാര.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

#ഉറങ്ങുംമുൻപേ…

ഈശോയെ, ഈ സായാഹ്നത്തിൽ അവിടുത്തെ നന്മകളും, ദാനങ്ങളും കൊണ്ട് എന്റെ ജീവിതം നിറയപ്പെടുന്നതിനെ ഓർത്തു ഞാൻ അങ്ങയെ സ്തുതിക്കുന്നു…

എത്ര മനോഹരമായി അവിടുന്ന് എന്നെ രൂപപ്പെടുത്തി…
അമ്മയുടെ ഉദരത്തിൽ ഞാൻ രൂപം കൊണ്ട് വളരുമ്പോൾ അവിടുത്തെ കരം എന്റെ മേൽ ഉണ്ടായിരുന്നു… ഈ ലോകത്തേയ്ക്ക് ഞാൻ ജനിച്ചു വീണു… പിച്ചവച്ചു നടന്ന കാലുകൾക്ക് ഒപ്പം നടക്കുവാൻ എന്റെ മാതാപിതാക്കളെയും, ബന്ധുക്കളെയും അവിടുന്ന് നിയോഗിച്ചു. കർത്താവെ,
എന്റെ ബാല്യകാലത്തു എന്നെ മുറിപ്പെടുത്തിയ എല്ലാവരെയും ഓർക്കുന്നു. അറിഞ്ഞും,
അറിയാതെയും എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ഈ നിമിഷത്തിൽ പരിപൂണ്ണമായി ക്ഷമിക്കുന്നു. എന്റെ വളർച്ചയുടെ സമയങ്ങളിൽ ഞാൻ ചെയ്ത തെറ്റുകളെ ഓർക്കുന്നു. ദൈവമേ പലപ്പോഴും നിന്നിൽ നിന്ന് അകന്നാണ് ജീവിച്ചത്. ചിലപ്പോഴൊക്കെ അറിയാതെ തെറ്റ് ചെയ്‌തപ്പോൾ മറ്റു ചില സമയങ്ങളിൽ അറിഞ്ഞു കൊണ്ടും….
ദൈവമേ മാപ്പ് നല്കേണമേ… അവിടുത്തെ സന്നിധിയിൽ ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ…. എന്റെ ജീവിതത്തെ പറ്റിയുള്ള ദൈവപദ്ധതിയിൽ പരാതി കൂടാതെ പങ്കു ചേരുവാൻ എനിക്ക് സാധിക്കട്ടെ. വിശ്വാസത്തിന്റെ നെറുകയിൽ നിന്ന് കൊണ്ട് ദൈവത്തെ പ്രഘോഷിക്കുവാൻ എനിയ്ക്ക് കഴിയട്ടെ. നാളത്തെ ദിവസം അവിടുന്ന് എന്നെ ഒരു അനുഗ്രഹമാക്കി മാറ്റണമേ…

ഈ ഭൂമിയിൽ സമാധാനത്തിന്റെ കാവൽ ദൂതൻ ആകുവാൻ എന്നെ സഹായിക്കണമേ… ആമ്മേൻ.

Advertisements

കര്‍ത്താവിനോടു ഞാന്‍ പറയുന്നു:അവിടുന്നാണ്‌ എന്റെ ദൈവം;
കര്‍ത്താവേ, എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 140 : 6

നിന്റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌.
മത്തായി 18 : 8

Advertisements

പ്രഭാത പ്രാർത്ഥന..🙏

സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു.. ഹൃദയവ്യഥ ഉന്മേഷം കെടുത്തിക്കളയുന്നു.. (സുഭാഷിതങ്ങൾ :15/13)
ഞങ്ങളുടെ രക്ഷകനായ ദൈവമേ..

അവിടുത്തെ കാരുണ്യവും വിശ്വസ്തതയും എന്നെ പിരിയാത്തിടത്തോളം അചഞ്ചലമായ സ്നേഹത്തിൽ അഭിവൃദ്ധി നേടാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളങ്ങയിൽ ആശ്രയിക്കുന്നു.. ഞങ്ങളുടെ ലോകം പലപ്പോഴും ഞങ്ങൾക്കു ചുറ്റുമുള്ള പ്രിയപ്പെട്ടവരിലേക്ക് മാത്രമായി ചുരുങ്ങി പോകാറുണ്ട്.. അവരുടെ മുഖം കടുത്തുള്ള ഒരു നോട്ടത്തിലോ, മനസ്സു മടുപ്പിക്കുന്ന ഒരു പെരുമാറ്റത്തിലോ ഞങ്ങൾ വല്ലാതെ അസ്വസ്ഥരായി തീരാറുണ്ട്.. പിന്നീടുള്ള ഞങ്ങളുടെ ഓരോ ചിന്തകളും പ്രവർത്തികളും കടന്നു പോകുന്നതും, ചിലപ്പോഴെങ്കിലും ഞങ്ങളുടെ മനോഹരമായ ഒരു ദിവസം പോലും വിപരീത സ്വഭാവത്താൽ സ്വാധീനിക്കപ്പെടുന്നതിനും അവരുടെ പെരുമാറ്റരീതികൾ കാരണമായിത്തീരുന്നു.
ഈശോയേ.. ഞങ്ങളുടെ വാക്കുകളും പ്രവർത്തികളും എന്നും കരുണ നിറഞ്ഞതും ഹൃദ്യവുമായിരിക്കാൻ കൃപയേകണമേ.. അപ്പോൾ നിരാശയുടെ ഇരുളിൽ നിന്നും പ്രത്യാശയുടെ പകൽവെളിച്ചത്തിലേക്കുള്ള ഇടദൂരമായി ഞങ്ങളുടെ സാനിധ്യവും അപരനു വഴിവിളക്കായി തീരുക തന്നെ ചെയ്യും..

വിശുദ്ധ യൂദാശ്ലീഹാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ 🙏

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s