
“യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ളോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നിൽപ്പുണ്ടായിരുന്നു.” ജീവിതത്തിന്റെ കാൽവരി കളിൽ അറിയാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ട് അവഹേളിതനായി കിടക്കുമ്പോൾ സുഹൃത്തുക്കൾ നമ്മെ വിട്ടുപോകും, സഹോദരങ്ങൾ അകന്നുപോകും. അപ്പോഴും സ്നേഹിതാ, നിനക്ക് ഉറച്ചു വിശ്വസിക്കാം പരിശുദ്ധ ‘അമ്മ നിന്റെ കുരിശിനരികിൽ നിന്നോടൊപ്പമുണ്ടാകും. നിന്നെ ആശ്വസിപ്പിക്കുവാൻ, നിന്നെ ധൈര്യപ്പെടുത്തുവാൻ.
അമ്മേ,
സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!
####################################