അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 13 | Daily Saints | August 13 | വി. മാക്സിമില്യന്‍ കോള്‍ബെ | St. Maximilian Kolbe

⚜️⚜️⚜️⚜️August 1️⃣4️⃣⚜️⚜️⚜️⚜️
വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു വിശുദ്ധ മാക്സിമില്യൻ കോൾബെ. 1894 ജനുവരി 8-ന് പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ എന്ന മാക്സിമില്യന്‍ മേരി കോള്‍ബെ ജനിച്ചത്‌. 1910-ല്‍, തന്നെ തന്നെ ദൈവത്തിനു അടിയറവെച്ച് കൊണ്ട്, ദൈവസേവനത്തിനായി വിശുദ്ധന്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. പിന്നീട് റോമിലേക്ക് അയക്കപ്പെട്ട വിശുദ്ധന്‍ അവിടെ വെച്ച് 1918-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1919-ല്‍ പോളണ്ടില്‍ തിരിച്ചെത്തിയ ഫാദര്‍ മാക്സിമില്യന്‍ പരിശുദ്ധ കന്യകയോടുള്ള അഗാധമായ സ്നേഹത്താല്‍, കന്യകാമാതാവിനു വേണ്ടി 1917 ഒക്ടോബര്‍ 16-ന് സ്ഥാപിതമായ “അമലോത്ഭവ സൈന്യം” എന്ന സംഘടനയുടെ പ്രചാരത്തില്‍ മുഴുകി.

1927-ല്‍ വാഴ്സോക്ക് സമീപമുള്ള നീപോകാലനോവ് എന്ന സ്ഥലത്ത് ‘അമലോത്ഭവ നഗരം’ എന്ന ആത്മീയ കേന്ദ്രം വിശുദ്ധന്‍ സ്ഥാപിച്ചു. ആരംഭ കാലഘട്ടങ്ങളില്‍ ‘അമലോത്ഭവ നഗര’ത്തില്‍ പതിനെട്ട് സന്യാസികള്‍ ഉണ്ടായിരുന്നിടത്ത് 1939 ആയപ്പോഴേക്കും ഏതാണ്ട് 650-ഓളം സന്യാസികളുമായി വികസിക്കുകയും ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ആത്മീയ ഭവനമായി തീരുകയും ചെയ്തു. തന്റെ ഉത്സാഹപൂര്‍ണ്ണമായ പ്രഘോഷണങ്ങളും, എഴുത്തുകളും വഴി വിശുദ്ധന്‍ യൂറോപ്പിലും ഏഷ്യയിലും നിരവധി പ്രേഷിത ദൗത്യങ്ങള്‍ നിറവേറ്റി.

മരിയന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ഒരുപാധിയെന്ന നിലയില്‍ അവിടുത്തെ സന്യസ്ഥര്‍ ആധുനിക അച്ചടി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു. അത് മൂലം അവര്‍ക്ക് നിരവധി മതപ്രബോധന കഥകളും, ആത്മീയ ലേഖനങ്ങളും പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു. ഏതാണ്ട് 2,30,000 ത്തോളം വരിക്കാരുള്ള ഒരു ദിനപത്രം, പത്ത് ലക്ഷത്തിലധികം വരിക്കാരുള്ള ഒരു മാസ വാരിക തുടങ്ങിയവ ഇവിടെ നിന്നും പ്രസിദ്ധീകരിച്ചു. ഒരു ചെറിയ റേഡിയോ നിലയവും വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ അവിടെ സ്ഥാപിച്ചിരുന്നു. കൂടാതെ ഒരു ചലച്ചിത്ര സ്റ്റുഡിയോ ആരംഭിക്കുവാനുള്ള പദ്ധതിയും വിശുദ്ധന്‍ തയാറാക്കിയിരിന്നു. ശരിക്കും ആധുനിക ബഹുജന മാധ്യമങ്ങളുടെ ഒരു അപ്പസ്തോലന്‍ തന്നെയായിരുന്നു വിശുദ്ധന്‍. 1930-ല്‍ ജപ്പാനിലെ നാഗസാക്കിയിലും വിശുദ്ധന്‍ ഇത്തരമൊരു അമലോത്ഭവ നഗരം സ്ഥാപിച്ചിരുന്നു.

നൂതനമായ ആശയങ്ങള്‍ ഉണ്ടായിരുന്ന ഒരു ദൈവശാസ്ത്രജ്ഞന്‍ ആയിരുന്നു വിശുദ്ധന്‍. മാതാവിന്റെ അമലോത്ഭവ ഗര്‍ഭധാരണത്തെ ക്കുറിച്ചുള്ള വിശുദ്ധന്റെ ഉള്‍ക്കാഴ്ചകള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മരിയന്‍ ദൈവശാസ്ത്രത്തെ മുന്‍കൂട്ടി കണ്ടിരുന്നു. കൂടാതെ പരിശുദ്ധ മാതാവ്, ത്രിത്വൈക ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളുടേയും മദ്ധ്യസ്ഥയാണെന്നും, ദൈവജനത്തിന്റെ വക്താവാണെന്നുമുള്ള സഭയുടെ ബോധ്യം വിശുദ്ധന്റെ ഉള്‍ക്കാഴ്ചകളില്‍ നിന്നും വികാസം പ്രാപിച്ചിട്ടുള്ളതാണ്.

1941-ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നാസികള്‍ വിശുദ്ധനെ ഓഷ്വിറ്റ്‌സ് തടങ്കല്‍ പാളയത്തില്‍ തടവിലാക്കി. ഒരു വലിയ കുടുംബത്തിന്റെ നെടുംതൂണും പട്ടിണിക്കിട്ട് കൊല്ലുവാന്‍ വിധിക്കപ്പെട്ടവനുമായ ഒരു കുടുംബനാഥന്റെ ജീവന് പകരമായി തന്റെ സ്വന്തം ജീവന്‍ നല്‍കുവാന്‍ അവിടെവെച്ച് വിശുദ്ധന്‍ സന്നദ്ധനായി. അതേതുടര്‍ന്ന്‍ നാസികള്‍ വിശുദ്ധനെ പട്ടിണിക്കിട്ടെങ്കിലും പട്ടിണിമൂലം വിശുദ്ധന്‍ മരിക്കാത്തതിനെ തുടര്‍ന്ന് 1941 ഓഗസ്റ്റ് 14-ന് മാരകമായ വിഷം കുത്തിവെച്ചാണ് വിശുദ്ധനെ കൊലപ്പെടുത്തിയത്.

1982 ഒക്ടോബർ 10-ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ മാക്സിമില്യന്‍ കോള്‍ബെയെ ‘കാരുണ്യത്തിന്റെ രക്തസാക്ഷി’ എന്ന നിലയില്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തകര്‍, കുടുംബം, തടവറയില്‍ കഴിയുന്നവര്‍, സത്യത്തിനു വേണ്ടി പോരാടുന്നവര്‍, ലഹരിക്ക്‌ അടിമയായവര്‍ തുടങ്ങിയവരുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. ഹങ്കറിയിലെ അനസ്റ്റാസിയൂസ്

2. ഗ്രീക്ക് കുടുംബാംഗമായ അത്തനെഷ്യാ

3. റോമിലെ കളിസ്റ്റസു പാപ്പാ

4. ആഫ്രിക്കനായ ഡെമട്രിയൂസ്

5. അയര്‍ലന്‍റിലെ ഫാക്കനാന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 14th – St. Maximilian Kolbe & St. Eusebius of Rome
St. Maximilian Kolbe
Saint Maximilian Maria Kolbe OFM Conv. (Polish: Maksymilian Maria Kolbe [maksɨˌmʲilʲjan ˌmarʲja ˈkɔlbɛ]; 8 January 1894 – 14 August 1941) was a Polish Conventual Franciscan friar who volunteered to die in place of a stranger in the German death camp of Auschwitz, located in German-occupied Poland during World War II. He was active in promoting the veneration of the Immaculate Virgin Mary, founding and supervising the monastery of Niepokalanów near Warsaw, operating an amateur radio station (SP3RN), and founding or running several other organizations and publications. Kolbe was canonized on 10 October 1982 by Pope John Paul II, and declared a Martyr of charity. He is the patron saint of amateur radio operators, drug addicts, political prisoners, families, journalists, prisoners, and the pro-life movement.[2] John Paul II declared him “The Patron Saint of Our Difficult Century”.[3]

Due to Kolbe’s efforts to promote consecration and entrustment to Mary, he is known as the Apostle of Consecration to Mary.[4]

St. Eusebius of Rome
Eusebius of Rome (died c. 357), the founder of the church on the Esquiline Hill in Rome that bears his name, is listed in the Roman Martyrology as one of the saints venerated on 14 August.

The Martyrology of Usuard styles him confessor at Rome under the Arian emperor Constantius II and adds that he was buried in the cemetery of Callistus. Some later martyrologies call him a martyr. He is said to have been a Roman patrician and priest, and is mentioned with distinction in Latin martyrologies.

The “Acta Eusebii”, discovered in 1479 by Mombritius and reproduced by Baluze in his “Miscellanea” (1678–1715), tell the following story: When Pope Liberius was permitted by Constantius II to return to Rome, supposedly at the price of his orthodoxy, by subscribing to the Arian formula of Sirmium, Eusebius, a priest, an ardent defender of the Nicene Creed, publicly preached against both pope and emperor, branding them as heretics. When the orthodox party who supported the antipope Felix were excluded from all the churches, Eusebius continued to say Mass in his own house. He was arrested and brought before Liberius and Constantius, and boldly reproved Liberius for deserting the Catholic faith. In consequence he was placed in a dungeon four feet wide (or was imprisoned in his own house), where he spent his time in prayer and died after seven months. His body was buried in the cemetery of Callistus with the simple inscription: “Eusebio homini Dei”. This act of kindness was performed by two priests, Gregory and Orosius, friends of Eusebius. Gregory was put into the same prison and also died there. He was buried by Orosius, who professes to be the writer of the Acts.

It is generally admitted that these Acts were a forgery either entirely or at least in part, and written in the same spirit if not by the same hand as the notice on Liberius in the “Liber Pontificalis”. The Bollandists and Tillemont point out some historical difficulties in the narrative, especially the fact that Liberius, Constantius, and Eusebius were never in Rome at the same time. Constantius visited Rome but once, and remained there for about a month, and Liberius was then still in exile. Some, taking for granted the alleged fall of Liberius, would overcome this difficulty by stating that, at the request of Liberius, who resented the zeal of the priest, the secular power interfered and imprisoned Eusebius. It is not at all certain whether Eusebius died after the return of Liberius, during his exile, or even much before that period.

Sant’Eusebio, the basilica-style church on the Esquiline in Rome dedicated to him, is said to have been built on the site of his house. It is mentioned in the acts of a council held in Rome under Pope Symmachus in 498, and was rebuilt by Pope Zacharias. It is a titular church of the cardinal-priest and the station church for the Friday after the fourth Sunday in Lent. It once belonged to the Celestines (an order now extinct); Pope Leo XII gave it to the Jesuits.

The Tridentine Calendar had a commemoration of Eusebius, after that of the commemoration of the vigil of the feast of the Assumption of Mary on 14 August, on which day the main liturgy was that of the feast of Lawrence of Rome, within whose octave it fell. The 1920 typical edition of the Roman Missal omitted the celebration on that date of the day within the Octave of Saint Lawrence. The Vigil of the Assumption became the principal liturgy, with a commemoration of Eusebius alone. The 1969 revision of the calendar removed the commemoration of Eusebius, while sanctioning the celebration of his feast in the Roman basilica that bears his name.[1]

Advertisements
Advertisements

🌻പ്രഭാത പ്രാർത്ഥന🌻

അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക മാത്രമാണെന്റെ ലക്ഷ്യം.. (2കോറിന്തോസ് : 5/9)
സകലത്തിന്റെയും സൃഷ്ടാവും പരിപാലകനുമായ എന്റെ ദൈവമേ..

ഞങ്ങളുടെ ഹൃദയങ്ങളുടെ രൂപാന്തരീകരണം വഴി സ്വായത്തമാക്കേണ്ട വിശ്വാസവളർച്ചയ്ക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളണയുന്നു. അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് അങ്ങയുടെ കരബലം ഞങ്ങളുടെ ജീവിതത്തിലും അങ്ങ് പ്രകടമാക്കേണമേ.. പലപ്പോഴും ജീവിതത്തിൽ ഞങ്ങൾക്കു പ്രിയപ്പെട്ടവരുടെ ഏറ്റവുമടുത്ത ഹൃദയസ്ഥാനം ആഗ്രഹിച്ചു കൊണ്ട് എന്തും പ്രവർത്തിക്കാൻ തയ്യാറാവുമ്പോഴും, ഞങ്ങൾക്ക് അപ്രാപ്യമാണെന്ന് തോന്നുന്ന ലക്ഷ്യങ്ങൾക്കു വേണ്ടി മുന്നിലുള്ള ദുർഘടമായ നേർവഴികളുപേക്ഷിച്ച് കുറുക്കുവഴികളിലൂടെ യാത്ര ചെയ്യുമ്പോഴും മനുഷ്യരുടെ മുൻപിൽ അവ ഉചിതവും സ്വീകാര്യവുമായി തീർന്നാലും അങ്ങയുടെ ദൃഷ്ടിയിൽ നിന്നും ഞങ്ങൾ മറയ്ക്കപ്പെടുകയാണ്..

ഈശോയേ.. വിശ്വാസത്തോടെയും വിവേകത്തോടെയും പ്രവർത്തിച്ച് ജീവിതലക്ഷ്യങ്ങളെ നേടിയെടുക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.. അങ്ങയുടെ വലത്തു കൈയ്യിലുള്ള ശാശ്വതമായ സന്തോഷവും, അങ്ങയുടെ സന്നിധിയിലെ ആനന്ദത്തിന്റെ പൂർണതയും പകർന്നു നൽകി നിത്യവും ജീവന്റെ മാർഗത്തിലൂടെ ചരിക്കാനുള്ള അനുഗ്രഹമേകി ഞങ്ങളെ നയിക്കേണമേ..

വി. മാക്സിമില്യന്‍ കോള്‍ബെ… ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്‌.
മത്തായി 19 : 14

വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്‌; കള്ള സാക്‌ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്‌.
ഭൂരിപക്‌ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്‌. ഭൂരിപക്‌ഷത്തോടു ചേര്‍ന്ന്‌ നീതിക്കെതിരായി കോടതിയില്‍ സാക്‌ഷ്യം നില്‍ക്കരുത്‌.
പുറപ്പാട്‌ 23 : 1-2

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s