Article

ഇത് ക്രൈസ്തവ നവോത്ഥാനം

സമീപകാലത്ത് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ഒളിഞ്ഞും തെളിഞ്ഞും ചർച്ചയായ ഒന്നാണ് കേരളത്തിലെ ക്രൈസ്തവർ വർഗ്ഗീയവത്കരിക്കപ്പെടുന്നോ എന്നത്. കഴിഞ്ഞ തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പിലും അതിന് ശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. പുറത്ത് വരാനിരിക്കുന്ന നാദിർഷയുടെ ‘ഈശോ – Not from the Bible’, ‘കേശു ഈ വീടന്റെ നാഥൻ’ എന്നീ സിനിമകളെ ചുറ്റിപറ്റി ഉണ്ടായ വിവാദത്തിനിടയിൽ ഒരിക്കൽ കൂടി ഈ വിഷയം ചർച്ച ചെയ്യപ്പെടുകയാണ്. കേരളത്തിന്റെ നവോത്ഥാനത്തിനും സാമുഹിക പുരോഗതിക്കും അടിത്തറ പാകി കഴിഞ്ഞ രണ്ടായിരത്തോളം വർഷമായി ഈ നാട്ടിൽ അധിവസിച്ച് പോരുന്ന ക്രൈസ്തവ സമൂഹം ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും പലരും പറയും പോലെ യഥാർഥത്തിൽ വർഗ്ഗീയവത്കരിക്കപ്പെടുകയാണോ? ചാനൽ ചർച്ചകളിലേയും സമൂഹമധ്യമങ്ങളിലേയും നിറസാന്നിധ്യങ്ങളായ ഇടത് ലിബറൽ രാഷ്ട്രീയക്കാരും, പുരോഗമനവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സാമൂഹിക പ്രവർത്തകരും സാമുഹിക നിരീക്ഷകരും പല കുറി പറയുന്ന ഒന്നാണ് ക്രൈസ്തവ പുരോഹിതരും സഭാ മേലധ്യക്ഷന്മാരും സംഘപരിവാർ പാളയത്തിൽ എത്തിയെന്നും, ഈ പുരോഹിതവർഗ്ഗം തങ്ങൾക്കിടയിലെ പ്രശ്നങ്ങളിൽ നിന്ന് സമൂഹത്തെ വഴി തിരിച്ച് വിടാനും വിശ്വാസികളുടെ കണ്ണിൽ പൊടി വാരിയിടാനും വിഷലിപ്തമായ കാര്യങ്ങൾ വിശ്വാസികളുടെയിടയിൽ പടച്ചുവിടുന്നു എന്നും. അതിനവർ തെളിവായി പറയുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന് ഇടക്കാലത്ത് മെത്രാന്മാർ നരേന്ദ്ര മോദിയെ സന്ദർശിക്കാൻ പോയ കഥയും, ലവ് ജിഹാദ് ആരോപണമൊക്കെയുമാണ്. യഥാർഥത്തിൽ ഇതിൽ എന്തെങ്കിലും കഴമ്പുണ്ടോ? ഒന്ന് കൃത്യമായി നീരീക്ഷിച്ചാൽ ഒരു കാര്യം വ്യക്മാകും; അടുത്ത കാലത്തൊന്നും ഇല്ലാതിരുന്ന സ്വത്വചിന്തയും അരക്ഷിതബോധവും ക്രൈസ്തവർക്കിന്ന് ഉണ്ടായിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും, നേരിട്ടും പരോക്ഷമായും സാമൂഹിക വിഷയങ്ങളിൽ ക്രൈസ്തവർ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. മുൻപൊക്കെ സഭകളുടെയും റീത്തിന്റെയും പേരിൽ വിഭജിക്കപ്പെട്ടവർ ഇന്ന് അത്തരം കാര്യങ്ങളെല്ലാം മാറ്റി വെച്ച് ഒരേ ആവശ്യങ്ങൾ മുൻ നിർത്തി ഐക്യത്തോടെ പ്രതികരിക്കുന്നു. ആദ്യമൊക്കെ അവഗണിക്കാൻ ശ്രമിച്ച പലർക്കും ഇന്ന് അവഗണിക്കാൻ പറ്റാത്ത വിധത്തിലേയ്ക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്നത് ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ചതിലധികവും യുവാക്കളായിരുന്നു എന്നതാണ്. ക്രൈസ്തവ സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി കേരളീയ സമൂഹത്തിൽ പ്രകടമായിരുന്നു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും എന്നു വേണ്ട വഴിയെ നടന്നു പോകുന്നവന് പോലും വിമർശിക്കാവുന്ന സാഹചര്യം സംജാതമായിരുന്നു. പത്രമാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും ക്രൈസ്തവ സമൂഹത്തെയും അതിന്റെ വിശ്വാസത്തെയും പറ്റി നിറം പിടിപ്പിച്ച കഥകൾ മെനഞ്ഞപ്പോൾ ക്രൈസ്തവ സമൂഹം ആകെ പകച്ചു പോയിരുന്നു. “പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്” എന്നു പറയുന്നതുപോലെ തുടർച്ചയായി ആക്രമണങ്ങൾ നേരിട്ടപ്പോൾ അനുഭവിച്ച ആ അങ്കലാപ്പിൽ നിന്നും മാറി ശക്തമായി പ്രതികരിക്കാനും ഏതു കൊലകൊമ്പന്റെയും നേർക്ക് നിന്ന് പ്രതിഷേധിക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും കഴിക്കുന്ന വിധത്തിലേക്ക് ഈ സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. പ്രതിഷേധവും പ്രതികരണവും ഉണ്ടാകില്ല എന്ന് കരുതി അരയും തലയും മുറുക്കി ക്രൈസ്തവ സമുദായത്തിന് തുരങ്കം വയ്ക്കാനിറങ്ങിയ തത്പരകക്ഷികളിൽ പലരും അപ്രതീക്ഷിതമായി നേരിട്ട പ്രതിഷേധങ്ങളും ക്രൈസ്തവരുയർത്തിയ പ്രതിരോധവും കണ്ട് ഞെട്ടി എന്നതാണ് സത്യം. നാദിർഷാക്ക് നേരിടേണ്ടിവന്ന പ്രതിഷേധവും 80:20 വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും നേടിയെടുത്ത അനുകൂല വിധിയുമെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഇതുപോലെ എത്രയോ വിഷയങ്ങൾ ഇക്കഴിഞ്ഞ നാളുകളിൽ നടന്നിരിക്കുന്നു. ഈ വിഷയങ്ങളിലേക്കെല്ലാം ഒന്നു കണ്ണോടിച്ചാൽ ഒരു കാര്യം വ്യക്തമാകും; സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ച് അത് സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഈ സമുദായത്തിലെ ചുറുചുറുക്കും തന്റേടവുമുള്ള യുവാക്കളും ഇക്കാലയളവിൽ മാത്രം പിറവിയെടുത്ത ചില സമുദായ സംഘടനകളുമാണ്. അവരുടെ പ്രതികരണവും പ്രതിഷേധവും കണ്ടിട്ടാണ് സഭാ മേലധ്യക്ഷന്മാരും സഭകളുടെ ഔദ്യോഗിക വ്യക്താക്കളും സംഘടനകളും രംഗത്തെത്തിയിട്ടുള്ളത്. വേറൊരു രീതിയിൽ നോക്കിയാൽ ഈ പ്രതികരണ ശേഷിയുള്ള യുവിക്കന്മാരിൽ നിന്നും സംഘടനകളിൽ നിന്നുമാണ് സഭാ മേലധ്യക്ഷന്മാർക്കും വലിയ വിശ്വാസികൾ എന്ന് അഭിമാനിക്കുന്ന പലർക്കും പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള പ്രചോദനം ഉണ്ടാകുന്നത്. ചുരുക്കി പറഞ്ഞാൽ ചാനൽ ചർച്ചകളിലെ അഭിനവ പണ്ഡിതന്മാരും രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞ് പിടിപ്പിക്കുന്ന പലതും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണന്ന് സാരം.

പലപ്പോഴും ക്രൈസ്തവ സമുദായവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുമ്പോൾ ക്രൈസ്തവ സമൂഹത്തെ വിമർശിക്കാനും ക്രൈസ്തവ വിരുദ്ധ ചേരിക്ക് പിന്തുണ കൊടുക്കാനുമായി ക്രൈസ്തവ നാമധാരികളായ വ്യക്തികൾ ഒരു വശത്ത് നിലയുറപ്പിച്ചിട്ടുണ്ടാവും. മിക്കവാറും ലിബറൽ ചിന്താഗതിക്കാരോ യുക്തിവാദികളോ ആയിരിക്കും ഇക്കൂട്ടർ. ക്രൈസ്തവ വിശ്വാസികളല്ലാത്ത ഇവർ ക്രൈസ്തവർ സംഘടിതമായി എടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളേയും ക്രൈസ്തവർ നടത്തുന്ന പ്രതിഷേധങ്ങളെയും വിമർശിച്ച് ക്രൈസ്തവ വിശ്വാസം ഇതല്ലന്നും, പ്രതിഷേധിക്കുന്നവരും പ്രതികരിക്കുന്നവരും ക്രൈസ്തവരല്ലന്നും സംഘപരിവാറുകാർ ആണന്നുമൊക്കെയുള്ള വില കുറഞ്ഞ ന്യായവാദങ്ങളുയർത്തുന്നതും ഒരു പതിവ് പല്ലവിയായി മാറിയിരിക്കുകയാണ്. എത്രയൊക്കെ ന്യായവാദങ്ങൾ നിരത്തിയിട്ടും ഇക്കുട്ടർ പറയുന്നത് ക്രൈസ്തവരിലെ വലിയ ഒരു ശതമാനം ആളുകളും മുഖവിലക്കെടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. എല്ലാ എതിർപ്പുകളെയും നിശേഷം തള്ളിക്കളഞ്ഞു കൊണ്ട് ക്രൈസ്തവർ കൂടുതൽ സംഘടിക്കുകയാണ്. ഇതിൽ ഭയചകിതരായവർ ക്രൈസ്തവരെ വർഗ്ഗീയ വാദികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്തുകൂടി നടത്തുന്നുമുണ്ട്. പക്ഷെ എത്രയൊക്കെ വിമർശിച്ചാലും, എത്രയൊക്കെ എതിർത്താലും ക്രൈസ്തവർക്കിടയിൽ ഇന്നുണ്ടായിരിക്കുന്ന ഈ മുന്നേറ്റത്തെ തടയാൻ സാധിക്കില്ല. ക്രൈസ്തവരെ സംബന്ധിച്ച് ഈ ഉണർവ്വ് യഥാർഥത്തിൽ ഒരു നവോത്ഥാനമാണ്. തങ്ങൾക്കെതിരെ ഈ നാട്ടിലെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതി മെനഞ്ഞ ഗൂഡാലോചനകളും അവഗണനകളും തകർത്തു കൊണ്ട് സ്വന്തം വിശ്വാസത്തെയും സംസ്കാരത്തെയും ചേർത്ത് പിടിച്ച് മുന്നേറാൻ ഓരോ വിശ്വാസിയെയും പ്രേരിപ്പിക്കുന്ന ഒരു നവോത്ഥാനം. മാധ്യമങ്ങളോ അവർ നടത്തുന്ന ചർച്ചകളിൽ വന്നിരുന്ന് തോന്ന്യാസം പറയുന്ന സ്വയം പ്രഖ്യാപിത പണ്ഡിതരോ അല്ല ക്രൈസ്തവർ ഏങ്ങനെ ജീവിക്കണമെന്നും എന്തു നിലപാടെടുക്കണമെന്നും തീരുമാനിക്കേണ്ടത്. ഇത്തരക്കാർക്കൊന്നും ക്രൈസ്തവരുടെ മേൽ യാതൊരു സ്വാധീനവുമില്ല എന്നു തെളിയിക്കുന്നതാണ് ക്രൈസ്തവർ ഈ ദിവസങ്ങളിൽ നടത്തുന്ന ശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും.

ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്നാണല്ലോ. കേരളത്തിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അതിരുവിട്ട ക്രൈസ്തവ വിമർശനത്തിന്റെയും, സർക്കാരിന്റെയും മാധ്യമങ്ങളുടെയും കടുത്ത ഇസ്ലാമിക പ്രീണനവും തത്ഫലമായി വളർന്നു വന്ന ഇസ്ലാമിക മതമൗലീകവാദത്തിനും എതിരേയുള്ള പ്രതിപ്രവർത്തനമാണ് ക്രൈസ്തവരുടെ സംഘടിക്കലും പ്രതിഷേധങ്ങളും. ക്രൈസ്തവർക്ക് ഏറ്റ അഭിമാനക്ഷതം ദിനംപ്രതി കൂടുതൽ ക്രൈസ്തവ വിരുദ്ധമായിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ സാമൂഹികാവസ്ഥ മൂലമാണന്നും അതിന് പരിഹാരം കാണാതെ മുന്നോട്ടു പോകാനാവില്ല എന്ന തിരിച്ചറിവും സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന ക്രൈസ്തവരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. ഇക്കാലഘട്ടത്ത് തന്നെ കൈസ്തവരും ക്രൈസ്തവ വിശ്വാസങ്ങളും പൊതുമധ്യത്തിൽ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു. ലൂസി കളപ്പുര- ഫ്രാങ്കോ മുളക്കൽ വിവാദം ക്രമേണ ക്രൈസ്തവ സമുദായത്തെ മുഴുവൻ അധിക്ഷേപിക്കുന്നതിലേക്കും സമുദായത്തിന്റെ വിശ്വാസ യോഗ്യതയെതന്നെയും ചോദ്യം ചെയ്യുന്ന രീതിയിലേക്കുമെത്തി. ഒരു വശത്ത് ക്രൈസ്തവരെ അനാവശ്യ മാധ്യമ വിചാരണക്കും, വിമർശനങ്ങൾക്കും വിധേയമാക്കുമ്പോൾ മറുവശത്ത് ചില പ്രത്യേക മതവിഭാഗക്കാർ കാട്ടിക്കൂട്ടുന്ന പലതും മേൽ പറഞ്ഞ മാധ്യമങ്ങൾ കണ്ടതായേ ഭാവിച്ചില്ല. ക്രൈസ്തവർ വലിയ രീതിയിലുള്ള സാമൂഹിക അസമത്വവും ഇക്കാലയളവിൽ നേരിട്ടു എന്നതും വിസ്മരിക്കാനാവില്ല. ന്യൂനപക്ഷ സമുദായം എന്ന രീതിയിൽ ക്രിസ്ത്യൻ സമുദായത്തിന് കിട്ടേണ്ട അനുകൂല്യങ്ങൾ നിഷേധിക്കുകയും മുസ്ലീം സമുദായത്തിന് അനർഹമായ പ്രാധാന്യം നൽകുകയും ചെയ്ത് ക്രൈസ്തവരെ അപമാനിച്ചു… ക്രൈസ്തവ യുവതികളെ പ്രണയിച്ച് മതം മാറ്റി ജീവിതം തകർക്കുന്ന ലവ് ജിഹാദ് കേരളത്തിൽ നടമാടാൻ തുടങ്ങിയിട്ട് ഏറെക്കാലമാകുകയും അനേകം പെൺകുട്ടികളുടെ ജീവിതവും ജീവനും നശിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ഈ വിഷയത്തിൽ പ്രതികരിച്ചപ്പോൾ അത് മറ്റൊരു വിവാദമാക്കാനും, ലവ് ജിഹാദിനെ വെള്ളപൂശാനുമാണ് ഇടത്-വലത് മുന്നണികളും മാധ്യമങ്ങളും ശ്രമിച്ചത്… ഹാഗിയ സോഫിയ വിഷയത്തിൽ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നടത്തിയ ആഹ്ലാദ പ്രകടനവും മുസ്ലീം സമുദായത്തിന്റെ നിസംഗതാ മനോഭാവവും തികച്ചും ക്രൈസ്തവ വിരുദ്ധവും ബാബറി മസ്ജിദ് വിഷയത്തിലെ നിലപാടിന് ഘടക വിരുദ്ധവുമായിരുന്നു…പലസ്തീനികൾക്ക് ഒന്നുറുമ്പുകടിച്ചാൽ പോലും വലിയ പ്രതിഷേധവും ധർണ്ണയും, സാംസ്കാരിക പ്രവർത്തകരുടെ ഐക്യദാർഢ്യ പ്രകടനങ്ങളും മാധ്യമ സ്വീകാര്യതയും ഉണ്ടാകുമ്പോൾ മറ്റൊരു വശത്ത് ക്രൂര പീഡനങ്ങൾക്ക് ഇരയായി കൊല്ലപ്പെടുന്ന നൂറുകണക്കിന് ക്രൈസ്തവരെ ആരും ഓർക്കാറുണ്ടായിരുന്നില്ല. അവർക്ക് വേണ്ടി പ്രതിഷേധിക്കാൻ ആളുണ്ടായിട്ടില്ല, ആരവങ്ങളുണ്ടായിട്ടില്ല, സാംസ്കാരിക നായകരുടെ പിന്തുണയുമുണ്ടായിട്ടില്ല. മാധ്യമങ്ങൾ അത്തരം വിഷയങ്ങൾ കണ്ടതായി പോലും ഭാവിക്കാറില്ല… ഒരു വശത്ത് സർക്കാർ കൊണ്ടു വന്ന കുടുംബാസൂത്രണ പദ്ധതിക്ക് പിന്തുണ കൊടുത്ത് ക്രൈസ്തർ ജനസംഖ്യ നിയന്ത്രിക്കുകയും, ഇക്കാരണത്താൽ വോട്ട് ബാങ്ക് രാഷ്ട്രിയത്തിൽ ക്രൈസ്തവർക്ക് പ്രാധാന്യം നഷ്ടപ്പെടുകയും, സർക്കാർ പദ്ധതികളിൽ വലിയ അവഗണന നേരിടുകയും ചെയ്തു. കുടുംബാസൂത്രണ പദ്ധതിയെ തൃണവത്കരിച്ച് ജനസംഖ്യ കൂട്ടിയ മുസ്ലീം സമുദായത്തിന് എല്ലാ ആനുകൂല്യങ്ങളും എത്തിക്കാൻ രാഷ്ട്രീയക്കാർ മത്സരിക്കുന്നു! ഇനി വേണമെങ്കിൽ ഇല്ലാത്ത ആനുകൂല്യങ്ങൾ മറ്റുള്ളവരുടേതിൽ നിന്ന് എടുത്ത് തരാനും തയ്യാർ! അവിടെയും സർക്കാർ തീരുമാനങ്ങളെ ശിരസ്സാവഹിച്ച ക്രൈസ്തവർക്ക് അവഗണനയും അപമാനവും മാത്രം. ഇപ്രകാരം ക്രൈസ്തവർക്ക് കിട്ടേണ്ട അനുകുല്യങ്ങൾ നേടിയെടുത്ത് തിന്നു കൊഴുത്ത മുസ്ലിങ്ങളിൽ ചിലർ സ്നേഹസംവാദങ്ങൾ നടത്തി ക്രൈസ്തവ വിശ്വാസസത്യങ്ങളെ വികലമായി ആവിഷ്കരിച്ച് വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുകയും വിശ്വാസത്തെ വൃണപ്പെടുത്തുകയും ചെയ്തു… ചോദ്യ പേപ്പർ വിവാദം അനാവശ്യമായി ഉണ്ടാക്കി തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ജോസഫ് മാഷിന്റെ കൈ വെട്ടി ആ കുടുംബത്തെ തകർത്ത് ക്രൈസ്തവരുടെ ആത്മാഭിമാനത്തിന്റെ കടക്കൽ കത്തിവെച്ചു! സർക്കാരും മാധ്യമങ്ങളും അധ്യാപകനെ എതിർത്ത് പരോക്ഷമായി അക്രമികളെ അനുകൂലിച്ചു. ഒന്നു പ്രതികരിക്കാൻ പോലുമാകാതെ ക്രൈസ്തവർ പകച്ചു പോയി..! ക്രൈസ്തവർ വർഗ്ഗീയവത്കരിക്കപ്പെടുന്നു എന്നു പറഞ്ഞ് അലമുറയിടുന്നവർ മേൽപ്പറഞ്ഞ ഓരോ കാര്യങ്ങളും ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. ക്രൈസ്തവർ വർഗ്ഗീയവത്കരിക്കപ്പെടുകയല്ല, മറിച്ച് കേരളത്തിലെ സാമൂഹികാവസ്ഥക്കനുസരിച്ച് മാറുക മാത്രമാണ്. മാധ്യമങ്ങളുടെയോ രാഷ്ട്രീയക്കാരുടയോ, മറ്റ് തത്പരകക്ഷികളുടെയോ വിമർശനങ്ങളുടെ മുന്നിൽ ക്രൈസ്തവർ ഭയന്നു പിന്മാറുമെന്ന് വിചാരിക്കേണ്ട. ഉറച്ച നിലപാടുകളുമായി മൂന്നോട്ട് നീങ്ങും, പ്രതികരിക്കേണ്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കും. ക്രൈസ്തവർ എങ്ങനെ ജീവിക്കണമെന്നോ എന്ത് നിലപാട് സ്വീകരിക്കണമെന്നോ തീരുമാനിക്കേണ്ടത് ക്രൈസ്തവ വിരുദ്ധത വിറ്റു ജീവിക്കുന്ന മാധ്യമങ്ങളോ ഇസ്ലാമിസ്റ്റുകളുടെ കൂലിവേലക്കാരായ രാഷ്ട്രീയക്കാരോ അല്ല, നിങ്ങൾക്കൊന്നും ക്രൈസ്തവരുടെ മേൽ യാതൊരു സ്വാധീനവുമില്ല. ക്രൈസ്തവരെ സ്വാധീനിക്കുന്നത് ഏക സത്യദൈവവും ലോകരക്ഷകനുമായ യേശുക്രിസ്തുവാണ്, യേശു ക്രിസ്തു മാത്രമാണ്. കാൽവരിയിലെ കുരിശിൽ മരിച്ച യേശുക്രിസ്തു ക്ഷമയും സഹനവും മാത്രമല്ല പഠിപ്പിച്ചത്, ജറുസലേം ദൈവാലയത്തിലെ കച്ചവടക്കാരെയും നണയം മാറ്റക്കാരെയും അടിച്ചു പുറത്താക്കി തെറ്റു കണ്ടാൽ ചോദ്യം ചെയ്യാനുമാണ്. അതാണ് ക്രൈസ്തവർ ഇപ്പോൾ ചെയ്യുന്നത്. അത് തുടരുകയും ചെയ്യും.

Source: FB

Categories: Article

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s