അനുദിന വിശുദ്ധർ | ഓഗസ്റ്റ് 15 | Daily Saints | August 15 | സ്വര്‍ഗ്ഗാരോപണ തിരുനാള്‍

⚜️⚜️⚜️⚜️August 1️⃣5️⃣⚜️⚜️⚜️⚜️
മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും.

പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍. ഇതോടു കൂടി പുരാതനവിശ്വാസം കത്തോലിക്കാ സിദ്ധാന്തമാവുകയും, ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട ഒരു സത്യമാണ് സ്വര്‍ഗ്ഗാരോഹണം എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും പഴക്കമേറിയ തിരുനാള്‍ ദിനം സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആണ്. എന്നാല്‍ ഈ തിരുനാളാഘോഷം ഏറ്റവും ആദ്യമായി നിലവില്‍ വന്നതെങ്ങിനെ എന്ന് അറിവില്ല. ഇത് റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ജെറുസലേം നഗരം വിശുദ്ധ നഗരമായി പുനസ്ഥാപിച്ച (c. 285-337) കാലങ്ങളില്‍ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു.

ഏതാണ്ട് 135-ല്‍ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയന്‍ (76-138) ഈ നഗരം ഇടിച്ചു നിരപ്പാക്കി. പിന്നീട് ജൂപ്പീറ്ററിന്റെ ആദരണാര്‍ത്ഥം പുതുക്കി പണിതത് മുതല്‍ ഏതാണ്ട് രണ്ട് നൂറ്റാണ്ടോളം ഈ നഗരം വിജാതീയരുടെ നഗരമായി നിലകൊള്ളുകയായിരുന്നു. ആ ഇരുനൂറ് വര്‍ഷക്കാലയളവില്‍ യേശുവിന്റെ എല്ലാ ഓര്‍മ്മകളും ഇവിടെ നിന്നും നശിപ്പിക്കപ്പെടുകയും, കര്‍ത്താവിന്റെ ജീവിതം മരണം, ഉത്ഥാനം തുടങ്ങിയവ കൊണ്ട് വിശുദ്ധമാക്കപ്പെട്ട സ്ഥലങ്ങളെല്ലാം വിജാതീയരുടെ ക്ഷേത്രങ്ങളായി മാറ്റപ്പെടുകയും ചെയ്തു.

336-ല്‍ ‘ഹോളി സെപ്പള്‍ച്ചര്‍’ ദേവാലയം നിര്‍മ്മിക്കപ്പെട്ടതിനു ശേഷമാണ്, ആ വിശുദ്ധ സ്ഥലങ്ങളെല്ലാം പുനരുദ്ധരിക്കപ്പെടുകയും, നമ്മുടെ കര്‍ത്താവിന്റെ ഓര്‍മ്മപുതുക്കലുകള്‍ ജെറുസലേമിലെ ജനങ്ങള്‍ കൊണ്ടാടി തുടങ്ങുകയും ചെയ്തത്. യേശുവിന്റെ മാതാവിനെ കുറിച്ചുള്ള ഒരു ഓര്‍മ്മ, പുരാതന ക്രൈസ്തവ സമൂഹം ജീവിച്ചിരുന്ന സിയോന്‍ മലയിലെ ‘മറിയത്തിന്റെ കബറിടത്തെ’ ചുറ്റിപ്പറ്റിയുള്ളതാണ്. മറിയം നിത്യവിശ്രമം പ്രാപിച്ച സ്ഥലമാണ് ആ മല. അവിടെവെച്ചാണ് മറിയം മരിച്ചത്. ആ സമയത്ത് മറിയത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കപ്പെട്ടിരുന്നു. പില്‍ക്കാലത്ത് അത് സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആയി മാറി.

ഒരുകാലത്ത് മറിയത്തിന്റെ ഓര്‍മ്മപുതുക്കല്‍ പലസ്തീനില്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടിരുന്നുള്ളു, പിന്നീട് ചക്രവര്‍ത്തി ഈ തിരുനാളിനെ കിഴക്കന്‍ രാജ്യങ്ങളിലെ സഭകളിലെല്ലാം പ്രചാരത്തില്‍ വരുത്തി.

ഏഴാം നൂറ്റാണ്ടില്‍, ‘ദൈവമാതാവിന്റെ ഗാഢ നിദ്ര’ (Falling Asleep (Dormitio) of the mother of God) എന്ന പേരില്‍ ഈ തിരുനാള്‍ റോമില്‍ ആഘോഷിക്കപ്പെട്ടു തുടങ്ങി. മാതാവിന്റെ മരണത്തേക്കാളുപരിയായ പല കാര്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് അധികം താമസിയാതെ ഈ ആഘോഷത്തിന്റെ പേര് “മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണം” (Assumption of Mary) എന്നായി മാറി. പരിശുദ്ധ മാതാവ് തന്റെ ഉടലോടും, ആത്മാവോടും കൂടി സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടു എന്ന് ഈ തിരുനാള്‍ പ്രഖ്യാപിക്കുന്നു. ഈ വിശ്വാസം അപ്പസ്തോലന്‍മാരുടെ കാലത്തോളം പഴക്കമുള്ള ഒന്നാണ്.

പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പുകള്‍ ഒന്നും തന്നെ ആദരിക്കപ്പെട്ടിരുന്നില്ല എന്ന വസ്തുത ആദ്യം മുതലേ വ്യക്തമാക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ജെറുസലേമിന്റെ ഒരറ്റത്ത് അവള്‍ മരണപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കല്ലറ മാത്രമാണ് ആകെ ഉള്ളത്. ആ സ്ഥലം അധികം താമസിയാതെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറുകയും ചെയ്തു. ഇപ്പോള്‍ ആ സ്ഥലത്ത് ‘ഡോര്‍മീഷന്‍ ഓഫ് മേരി’ എന്ന ബെനഡിക്ട്ന്‍ ആശ്രമമാണ് സ്ഥിതി ചെയ്യുന്നത്.

മെഡിറ്ററേനിയന്‍ ലോകത്തിലെ മുഴുവന്‍ മെത്രാന്‍മാരും പങ്കെടുത്ത് കൊണ്ട് 451-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചാൽസിഡോൺ സുനഹദോസ് കൂടിയപ്പോള്‍, തങ്ങളുടെ തലസ്ഥാനത്ത് സൂക്ഷിക്കുവാനായി പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പുകള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ട് വരുവാന്‍ മാര്‍സിയന്‍ ചക്രവര്‍ത്തി ജെറുസലേമിലെ പാത്രിയര്‍ക്കീസിനോട് ആവശ്യപ്പെട്ടു. പിന്നീട് അവളുടെ കല്ലറ തുറന്ന് നോക്കിയെങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടതെന്നും അതിനാല്‍ മറിയം ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടുവെന്ന് അപ്പസ്തോലന്‍മാര്‍ അനുമാനിച്ചുവെന്നും പാത്രിയാര്‍ക്കീസ് ചക്രവര്‍ത്തിയെ അറിയിച്ചു.

എട്ടാം നൂറ്റാണ്ടില്‍ ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളില്‍ ദിവ്യ കര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതില്‍ പ്രസിദ്ധനായിരുന്നു വിശുദ്ധ ജോണ്‍ ഡമാസെന്‍സ്‌. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിനെക്കുറിച്ചുള്ള തിരുസഭയുടെ വിശ്വാസം പരിശുദ്ധ മറിയത്തിന്റെ കബറിടത്തില്‍ വെച്ച് വിശുദ്ധന്‍ ഇപ്രകാരം പ്രകടിപ്പിക്കുകയുണ്ടായി. “മൃതദേഹം യഥാവിധി അടക്കം ചെയ്തുവെങ്കിലും, അത് മരണപ്പെട്ട അതേ അവസ്ഥയില്‍ അവിടെ കണ്ടെത്തുവാന്‍ കഴിയുകയോ, മൃതദേഹം അഴുകുകയോ ചെയ്തിട്ടില്ല. അങ്ങ് അങ്ങയുടെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക്‌ എടുക്കപ്പെട്ടു, ഓ മാതാവേ, രാജ്ഞി, അങ്ങ് സത്യത്തില്‍ ദൈവമാതാവാണ്”. മറിയത്തിന്റെ ജീവിതരഹസ്യവും, രക്ഷാകര ദൗത്യത്തിലുള്ള അവളുടെ പങ്കും അടയാളപ്പെടുത്തുന്നവയാണ് മറിയത്തിന്റെ എല്ലാ തിരുനാളുകളും.

ദൈവകുമാരന് ജീവന്‍ നല്‍കിയ ശരീരം അഴുകുന്നത് ശരിയല്ലാത്തതിനാല്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തോടു കൂടി മറിയത്തിലുള്ള ദൈവത്തിന്റെ പദ്ധതികള്‍ പൂര്‍ണ്ണമായി. ഭൂമിയിലെ നമ്മുടെ നശ്വരമായ ജീവിതം അവസാനിക്കുമ്പോള്‍ നാം നയിക്കപ്പെടുന്ന പാതയിലേക്കാണ് ഈ തിരുനാള്‍ നമ്മുടെ കണ്ണുകളെ തിരിക്കുന്നത്. അനശ്വരതയിലേക്ക് ഉറ്റു നോക്കുന്നതാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍. നമ്മുടെ ജീവിതാവസാനത്തിനു ശേഷം നമുക്കും മാതാവിനെ പിന്‍ചെല്ലുവാന്‍ കഴിയുമെന്ന പ്രതീക്ഷ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ നമുക്ക്‌ നല്‍കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. സാക്സണിലെ ആല്‍ട്ടുഫ്രിഡ്

2. അലീപ്പിയൂസ്

3. റിമ്മിയിലെ ആര്‍ഡുയിനൂസ്

4. സ്വാസ്സോണ്‍സു ബിഷപ്പായിരുന്ന ആര്‍നുള്‍ഫു

5. ജനോവയിലെ ലിമ്പാനിയ

6. ഈജിപ്തിലെ നെപ്പോളിയന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 15th – Assumption of Mary

The Assumption of Mary into Heaven (often shortened to the Assumption and also known as the Feast of Saint Mary the Virgin, Mother of Our Lord Jesus Christ and the Falling Asleep of the Blessed Virgin Mary (the Dormition)) is, according to the beliefs of the Catholic Church, Eastern Orthodoxy, Oriental Orthodoxy, and parts of Anglicanism, the bodily taking up of the Virgin Mary into Heaven at the end of her earthly life.

The Catholic Church teaches as dogma that the Virgin Mary “having completed the course of her earthly life, was assumed body and soul into heavenly glory”. This doctrine was dogmatically defined by Pope Pius XII on 1 November 1950, in the apostolic constitution Munificentissimus Deus by exercising papal infallibility. While the Catholic Church and Eastern Orthodox Church believe in the Dormition of the Theotokos, which is the same as the Assumption, whether Mary had a physical death has not been dogmatically defined.

In Munificentissimus Deus (item 39) Pope Pius XII pointed to the Book of Genesis (3:15) as scriptural support for the dogma in terms of Mary’s victory over sin and death as also reflected in 1 Corinthians 15:54: “then shall come to pass the saying that is written, Death is swallowed up in victory”.

In the churches that observe it, the Assumption is a major feast day, commonly celebrated on 15 August. In many countries, the feast is also marked as a Holy Day of Obligation in the Roman Catholic Church and as a festival (under various names) in the Anglican Communion.

The Assumption (Latin: assumptio, “a taking”) was defined as dogma by the Catholic Church in 1950, when Pope Pius XII defined it ex cathedra in his Apostolic Constitution Munificentissimus Deus. The Catholic Church itself interprets chapter 12 of the Book of Revelation as referring to it. The earliest known narrative is the so-called Liber Requiei Mariae (The Book of Mary’s Repose), which survives intact only in an Ethiopic translation. Probably composed by the 4th century, this Christian apocryphal narrative may be as early as the 3rd century. Also quite early are the very different traditions of the “Six Books” Dormition narratives. The earliest versions of this apocryphon are preserved in several Syriac manuscripts of the 5th and 6th centuries, although the text itself probably belongs to the 4th century.
Assumption statue, 1808 by Mariano Gerada, Ghaxaq, Malta.

Later apocrypha based on these earlier texts include the De Obitu S. Dominae, attributed to St. John, a work probably from around the turn of the 6th century that is a summary of the “Six Books” narrative. The story also appears in De Transitu Virginis, a late 5th-century work ascribed to St. Melito of Sardis that presents a theologically redacted summary of the traditions in the Liber Requiei Mariae. The Transitus Mariae tells the story of the apostles being transported by white clouds to the deathbed of Mary, each from the town where he was preaching at the hour. The Decretum Gelasianum in the 490s declared some transitus Mariae literature apocryphal.

An Armenian letter attributed to Dionysus the Areopagite also mentioned the supposed event, although this was written sometime after the 6th century. John of Damascus, from this period, is the first church authority to advocate the doctrine under his own name. His contemporaries, Gregory of Tours and Modestus of Jerusalem, helped promote the concept to the wider church.

In some versions of the story, the event is said to have taken place in Ephesus, in the House of the Virgin Mary. This is a much more recent and localized tradition. The earliest traditions say that Mary’s life ended in Jerusalem. By the 7th century, a variation emerged, according to which one of the apostles, often identified as St Thomas, was not present at the death of Mary but his late arrival precipitates a reopening of Mary’s tomb, which is found to be empty except for her grave clothes. In a later tradition, Mary drops her girdle down to the apostle from heaven as testament to the event.This incident is depicted in many later paintings of the Assumption.

Advertisements
Advertisements

മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ലൂക്കാ 1 : 46-48

Advertisements

ഉറങ്ങും മുൻപ്‌🙏

ദൈവമേ, ഈ ജീവിതത്തിൽ അങ്ങ് ചൊരിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു. കർത്താവെ ജീവിതത്തിൽ ഓരോ നിമിഷവും ദൈവപദ്ധതിക്കനുസരിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ നിറവേറാതെ വേദനകൾ കടന്നു വരുമ്പോൾ ദൈവത്തോട് ചേർന്ന് നിൽക്കുവാനും കർത്താവിന്റെ പദ്ധതി ഞങ്ങളുടെ ജീവിതത്തിൽ നിറവേറുവാൻ പ്രാർത്ഥിക്കുവാനും കൃപ നൽകണമേ. ദൈവമേ അവിടുത്തെ പദ്ധതികൾ ഞങ്ങളുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന് ഞങ്ങൾ അറിയുന്നു. സഹനത്തിന്റെ നിമിഷങ്ങൾ താത്കാലികം ആണെന്നും സഹനത്തിന്റെ നിമിഷങ്ങൾക്ക് ശേഷം ദൈവം വലിയ സന്തോഷത്തിലേയ്ക്ക് ഞങ്ങളെ ഉയർത്തുമെന്നും ഞങ്ങൾ അറിയുന്നു. കർത്താവെ, മാറാരോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കിഡ്‌നി അസുഖം ബാധിച്ചവർ, ക്യാൻസർ ബാധിതർ, തളർന്നു പോയവരെ ഓർത്തു പ്രാർത്ഥിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹവും കരുതലും ആ കുടുംബങ്ങൾ അറിയുവാൻ ഇടയാകട്ടെ. പരിശുദ്ധ കന്യക മറിയമേ, അമ്മ ദൈവ തിരുമുൻപിൽ സ്വയം സമർപ്പിച്ചത് പോലെ പരിപൂർണ്ണമായി സമർപ്പിക്കുവാൻ ഞങ്ങളേ അനുഗ്രഹിക്കണമേ. കാവൽ മാലാഖമാരേ ഞങ്ങൾക്ക്‌ കൂട്ടായിരിക്കേണമേ.
ആമേൻ 🙏

Advertisements

Leave a comment