
ഇന്ന് ആഗസ്റ്റ് 15. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ! ശരീരത്തിലും ആത്മാവിലും സ്വാതന്ത്ര്യം അനുഭവിച്ച മറിയം ഈ ഭൂമിയിൽ ജീവിതത്തിന്റെ ഓരോ നിമിഷവും സ്വർഗീയസന്തോഷത്തിലായിരുന്നു. എപ്പോഴും അവൾ പാടി: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.” സ്നേഹമുള്ളവരേ, കഴിഞ്ഞ പതിനഞ്ച് ദിവസത്തെ ധ്യാനത്തിന്റെ ചുരുക്കമിതാണ്: പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപനിറഞ്ഞവരായി, ജീവിതത്തെ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക. എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെ, സ്വർഗാരോപണത്തിരുനാളിന്റെ മംഗളങ്ങൾ,! പ്രാർത്ഥനകൾ !
അമ്മേ,
സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!
##########################