അനുദിന വിശുദ്ധർ | ഓഗസ്റ്റ് 18 | Daily Saints | August 18 | St. Helena | വി. ഹെലേന

⚜️⚜️⚜️ August :1️⃣8️⃣⚜️⚜️⚜️
വിശുദ്ധ ഹെലേന
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചരിത്രത്തിന് പിന്നിലേക്ക് അല്‍പ്പം ചലിക്കേണ്ടി വരും. ജൂതന്‍മാരുടെ പ്രക്ഷോഭത്തിനും മുന്‍പ് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (A.D. 117-38) ‘ജൂദിയ’ പ്രദേശത്തെ ‘സിറിയ പലസ്തീന’ എന്ന് പുനര്‍നാമകരണം ചെയ്തു.

ജെറുസലേമിനെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനമാക്കി മാറ്റി. അവിടെയെങ്ങും ജൂതന്‍മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. A.D. 70-ലെ കലാപത്തെ തുടര്‍ന്ന്‍ അവശേഷിപ്പുകളുടെ ഒരു നഗരമായിരുന്ന ജെറുസലേമിനെ ഹഡ്രിയാന്‍ പൂര്‍ണ്ണമായും തകര്‍ത്തു. ജൂതമതവും, ക്രിസ്തുമതവും അടിച്ചമര്‍ത്തപ്പെടേണ്ടവയായിട്ടാണ് ഹഡ്രിയാന്‍ കരുതിപ്പോന്നത്.

ക്രിസ്തുമതത്തിന്റെ വളര്‍ച്ചയെ തടയുന്നതിനായി അദ്ദേഹം കാല്‍വരി മലയുടെ മുകള്‍ ഭാഗം നികത്തി അവിടെ വിജാതീയരുടെ ദേവതയായ വീനസിന്റെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു. കൂടാതെ യേശുവിന്റെ കല്ലറ സ്ഥിതിചെയ്തിരുന്ന ഭാഗം ചെത്തിയൊരുക്കി അവിടെ വിജാതീയരുടെ ദേവനായ ജൂപ്പിറ്റര്‍ കാപ്പിറ്റോളിനൂസിനായും ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വാസ്തവത്തില്‍ ഈ നടപടികള്‍ വഴി അദ്ദേഹം അറിയാതെ തന്നെ ക്രിസ്തീയരുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അധികാരത്തില്‍ കയറി. എ.ഡി. 312-ല്‍ വലിയ സൈന്യവുമായി മാക്സെന്റിയൂസ് കോണ്‍സ്റ്റന്റൈനെ ആക്രമിച്ചു. ടൈബർ നദിക്ക് കുറുകെയുള്ള മിൽവിയാൻ പാലത്തില്‍ ആയിരിന്നു ഏറ്റുമുട്ടല്‍. മാക്സെന്റിയൂസിന്റെ വലിയ സൈന്യത്തെ കണ്ട് കോൺസ്റ്റന്റൈൻ ഭയചകിതനായി. അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്രാജ്യവും നാശത്തിന്റെ ഭീതിയിലായി.

ഈ സാഹചര്യത്തില്‍ ചക്രവര്‍ത്തി മുട്ട് കുത്തി നിന്ന് തനിക്ക്‌ വിജയം നേടിതരുവാന്‍ പ്രാര്‍ത്ഥിച്ചു. പെട്ടെന്ന്‍ തന്നെ തെളിഞ്ഞതും ശാന്തവുമായ ആകാശത്ത് അഗ്നികൊണ്ടുള്ള ഒരു കുരിശടയാളം പ്രത്യക്ഷപ്പെട്ടു. അതിനടിയിലായി “ഈ അടയാളം വഴി നിങ്ങള്‍ വിജയം വരിക്കും” (in hoc signo vinces) എന്ന വാക്കുകള്‍ അവര്‍ ദര്‍ശിച്ചു. ദൈവീക കല്‍പ്പനയാല്‍ കോണ്‍സ്റ്റന്റൈന്‍ താന്‍ കണ്ട രീതിയിലുള്ള ഒരു കുരിശ്‌ നിര്‍മ്മിക്കുകയും തന്റെ സൈന്യത്തിന്റെ ഏറ്റവും മുന്‍പിലായി സൈനീക തലവന്‍ അത് ഉയര്‍ത്തി പിടിച്ചു കൊണ്ട്, അതിനു പിറകിലായി മുഴുവന്‍ സൈന്യവും ശത്രുവിനെ നേരിടുവാനായി പടനീക്കം നടത്തുകയും ചെയ്തു. ആ യുദ്ധത്തില്‍ അവര്‍ അത്ഭുതകരമായി പരിപൂര്‍ണ്ണ വിജയം കൈവരിച്ചു.

കുരിശടയാളം അതോടെ ക്രിസ്തുവിന്റെയും റോമാസാമ്രാജ്യത്തിന്റെയും യുദ്ധവിജയത്തിന്റെയും അടയാളമായി മാറുകയാണുണ്ടായത്. അധികാരത്തിലേറിയതിന്റെ അടുത്തവര്‍ഷം തന്നെ കോണ്‍സ്റ്റന്റൈന്‍ ഉത്തരവ് വഴി ക്രിസ്തുമതത്തിന് നിയമപരമായ സാധുത നല്‍കി. അദ്ദേഹത്തിന്റെ മാതാവായ വിശുദ്ധ ഹെലേന ഇക്കാലയളവിലാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. തന്റെ ഉന്നതമായ പദവിയെ വകവെക്കാതെ പാവപ്പെട്ടവര്‍ക്കിടയില്‍ ദൈവ സേവനം ചെയ്യുന്നതില്‍ വിശുദ്ധ സന്തോഷം കണ്ടെത്തി. അവളുടെ വിശാലമായ കാരുണ്യ പ്രവര്‍ത്തികള്‍ അഗതികളുടെയും, ദുഃഖമനുഭവിക്കുന്നവരുടേയും മാതാവ്‌ എന്ന ഖ്യാതി വിശുദ്ധക്ക് നേടികൊടുത്തു.

ഏതാണ്ട് 324-ല്‍ എൺപതാം വയസിൽ തന്റെ മകന്റെ അംഗീകാരത്തോടെ വിശുദ്ധ സ്ഥലങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ഹെലേന പലസ്തീനായിലേക്ക് യാത്രയായി. യേശു മരിച്ച കുരിശ്‌ കണ്ടെടുക്കുക എന്ന തീവ്രമായ ആഗ്രഹത്താലായിരുന്നു അവളുടെ യാത്ര.

326 ആയപ്പോള്‍ ജൂപ്പിറ്റര്‍ കാപ്പിറ്റോളിനൂസിന്റെ ക്ഷേത്രം തകര്‍ക്കുകയും അവിടം ഖനനം ചെയ്തു കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. അധികം താമസിയാതെ തന്നെ യേശുവിന്റെ കല്ലറയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന്‍ കല്ലറക്ക് മുകളിലായി ഒരു ചെറിയ ദേവാലയം പണികഴിപ്പിച്ചു. നൂറ്റാണ്ടുകളായി പലവിധ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുള്ള ആ ദേവാലയമാണ് ജെറുസലേമിലെ ഇന്നത്തെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം.

കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം വിശുദ്ധ കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. സുവിശേഷകര്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ക്കും, ആണികള്‍ക്കുമൊപ്പമായിരുന്നു അവ കണ്ടെടുക്കപ്പെട്ടത്. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ്‌ ഏതാണെന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് മക്കാരിയൂസ് മെത്രാന്റെ ഉപദേശപ്രകാരം, രോഗ സൗഖ്യത്തിന് ഒട്ടും സാധ്യതയില്ലാത്ത അസുഖം ബാധിച്ച ഒരു സ്ത്രീയുടെ ശരീരത്തില്‍ ആ മൂന്ന് കുരിശുകളും കൊണ്ട് സ്പര്‍ശിച്ചു നോക്കുവാന്‍ അവള്‍ തീരുമാനിച്ചു.

അപ്രകാരം മൂന്നാമത്തെ കുരിശ്‌ മുട്ടിച്ചപ്പോള്‍ ഉടനെതന്നെ ആ സ്ത്രീ എഴുന്നേല്‍ക്കുകയും പരിപൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു. സന്തോഷത്താല്‍ മതിമറന്ന ആ ചക്രവര്‍ത്തിനി കാല്‍വരിയില്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയും ഈ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷം അധികം താമസിയാതെ ഹെലേന റോമിലേക്ക് പോയി. എ‌ഡി 330-ല്‍ വിശുദ്ധ മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ആഗാപിറ്റസ്

2. റോമായിലെ ജോണും ക്രിസ്പൂസും

3. അയര്‍ലന്‍റിലെ എര്‍നാന്‍

4. സ്കോട്ടിഷ് സന്യാസിയായിരുന്ന എവാന്‍

5. മെറ്റ്സിലെ ഫിര്‍മിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 18th – St. Helena

St. Helena was the mother of Emperor Constantine the Great and an Empress of the Roman Empire. Very little is known about Helena’s early life, but it is believed she is from Drepanum (later known as Helenopolis) in Asia Minor and born into a poor family and lower class in the Roman culture of the day. St. Ambrose described Helena as a “good stable-maid.”

Despite her background, Helena married Constantius Chlorus. With him she birthed her only son, Constantine. around the year 274. Nearly two decades later in 292, Constantius, now co-Regent of the West, got swept up in his rising stature and divorced Helena for Theodora, the step-daughter of Emperor Maximinianus Herculius. It is believed he did this to advance his own reputation and advance his standing in the Roman society.

Constantine was forever loyal to his dear mother, whom he loved very much. As he grew and became a member of the inner circle, he never left Helena’s side. Following the death of Constantius in 308, Constantine became Emperor and summoned his mother back into inner circle and the imperial court. Helena received the title of Augusta.

Constantine ordered all to honor his mother. He even had coins minted, bearing her image. Through her son’s influence, Helena began to embrace Christianity. With her title of Augusta Imperatrix, Helena was given free reign over the imperial treasury. She was tasked with locating relics of Christian tradition.

Between the years 326-328, Helena took a trip to the Holy Places in the Middle East. During her journey, Helena had many churches constructed, including the one at the site of Jesus Christ’s birth – the Church of the Nativity, Bethlehem and another at the site of his ascension – Church of Eleona on the Mount of Olives.

During this time Jerusalem was still being rebuilt after Titus’ destruction. Around the year 130, Emperor Hadrian had a temple built over the site of Jesus’ death. This temple was believed to be dedicated to Venus. Helena had this temple destroyed and chose a site in this location to be excavated. This led to the discovery of three crosses.

Tradition says Helena brought a woman near death to the crosses. There she had the woman place a hand on all three crosses. Nothing happened when she touched the first two crosses, but when she placed her hand on the third cross she suddenly recovered. Helena declared the third cross to be the True Cross. At this site, Constantine ordered the Church of the Holy Sepulchre to be built.

Theodoret of Cyrus, an influential theologian, wrote that that during her search, Helena also discovered the nails of the crucifixion. She had one of the nails placed in Constantine’s helmet and one in the bridle of his horse to aid him with their miraculous powers. Churches were built at these sites, as well.

Several of the relics believed to be found by St. Helena are located in Cyprus. Among these are parts of Jesus’ tunic, pieces of the holy cross, and pieces of the rope used to tie Jesus to the cross. When Helena returned to Rome from Jerusalem in 327, she brought parts of the True Cross back with her. She stored these in her palace’s chapel. They can still be seen to this day, though her palace has been converted to the Basilica of the Holy Cross in Jerusalem.

St. Helena died around 330 with her dearly devoted son by her side. She was then buried in the Mausoleum of Helena outside of Rome. Her sarcophagus can be seen in the Pio-Clementine Vatican Museum.

St. Helena was renowned for helping not only individuals, but entire communities through her works of charity. She often sought out to help the poor and destitute. She would visit churches and leave them with rich donations. St. Helena was a very devout servant of God, so much so that one would easily believe her to have been a follower of Jesus Christ from birth. Through her influence and work, Christianity continued to spread throughout the known world.

St. Helena is the patron saint of new discoveries and her feast day is celebrated on August 18.

Advertisements
Advertisements
Advertisements

🌻പ്രഭാത പ്രാർത്ഥന 🌻

നീ സന്തുഷ്ടനായിരിക്കുക, നിനക്കു നന്മ വരും സങ്കീർത്തനം 128.2 എന്റെ ആനന്ദത്തിന്റ കാരണമേ അങ്ങയെ കാണുന്നതും അങ്ങയെ കേൾക്കുന്നതും അങ്ങയെ അനുഭവിക്കുന്നതും ആണല്ലോ എന്റെ ആനന്ദത്തിന്റെ അടിസ്ഥാനം. ദാസന്റെ കണ്ണുകൾ യജമാനന്റെ നേർക്കെന്നതുപോലെ ഞങ്ങളുടെ കണ്ണുകൾ അങ്ങയെ നോക്കിയിരിക്കുന്നു. കർത്താവേ എന്നോടുള്ള നിന്റെ സ്നേഹമോർക്കുമ്പോഴൊക്കെ എന്റെ കണ്ണ് നിറയുന്നു. എല്ലാ ദുഖങ്ങൾക്കും വേദനകൾക്കും കുറവുകൾക്കും ഉപരിയായി അങ്ങയിൽ ആശ്രയം കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ. അങ്ങെന്റെ കൂടെയുള്ളപ്പോൾ ഞാൻ അങ്ങയോടു ചേർന്ന് നിൽക്കുമ്പോൾ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട കാര്യമില്ലല്ലോ. അവിടുന്നാണല്ലോ എന്റെ എല്ലാം. എന്റെ സമ്പത്തും എന്റെ ആരോഗ്യവും എന്റെ സുഖവും എല്ലാം അങ്ങായിരിക്കണമേ. അങ്ങയെ മറന്ന് ഞാൻ ജീവിക്കാതിരിക്കട്ടെ. സുഖത്തിലും ദുഖത്തിലും എന്റെ സന്തോഷം അങ്ങായിരിക്കണമേ. എന്റെ കർത്താവേ അങ്ങയുടെ ആനന്ദത്തിന്റെ ആത്മാവിനെ എന്നിൽനിന്നും എടുത്തു കളയരുതേ..

ആനന്ദത്തിന്റെ കാരണമേ… പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

Advertisements

ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്‌.
മത്തായി 24 : 7-8

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s