Uncategorized

ആ യാത്രക്കാരില്‍ ഞാന്‍ എന്‍റെ മകനെ കണ്ടു

Nelsapy

ജര്‍മ്മനിയില്‍, അധികാരത്തിലെത്തിയ ഹിറ്റ്ലര്‍ ആദ്യം ചെയ്ത പ്രവര്‍ത്തി തന്‍റെ പിതാവിന്‍റെ കുഴിമാടം ഇടിച്ച് നിരത്തുക എന്നതായിരുന്നൂ. അതിന്‍റെ കാരണം തന്‍റെ പിതാവൊരു ജൂതനായിരുന്നു എന്നതാണ്. ജൂതന്‍മ്മാരോടുള്ള ഹിറ്റ്ലറുടെ ഈ പക ലക്ഷകണക്കിന് ജൂതന്‍മ്മാരെ ചുട്ട്കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചു. അതിനായ് പ്രതേകം കോൺസൺഡ്രേഷൻ ക്യാമ്പുകളും ഹിറ്റ്ലര്‍ നിര്‍മ്മിച്ചു. മുഴുവന്‍ ജൂതന്‍മ്മാരെയും കൊണ്ട് വന്ന് ഗ്യാസ്സ് ചേമ്പറിലിട്ടാണ് ഹിറ്റ്ലര്‍ ഈ ക്രൂരമായ കൂട്ടകുരുതി നടത്തിയത്…

കോൺസൺഡ്രേഷൻ ക്യാമ്പുകളിലെ അടിയന്തിര ആവിശ്യങ്ങള്‍ക്ക് ചില ഘട്ടങ്ങളില്‍ അവിടേക്ക് ഡോക്ടര്‍മ്മാരെ വിളിക്കും. അങ്ങനെ എപ്പൊഴൊക്കെയാണോ അവിടെക്ക് ഡോക്ടര്‍മ്മാര്‍ വന്നിറ്റുള്ളത് അപ്പൊഴൊക്കെ അവരുടെ കൂടെ സഹായായ നേഴ്‌സ്സായ് വന്നത് ഒരു പെണ്‍കുട്ടിയാണ്. മിടുക്കിയായ ഒരു പെണ്‍കുക്കി….

കുറെ കാലം,
കഴിഞ്ഞാണ് ലോകം ഒരു വലിയ സത്യം തിരിച്ചറിഞ്ഞത്. അവള്‍ അങ്ങനെ വന്ന് പോകുന്ന ഓരോ തവണയും അവള്‍ ആ ക്യാമ്പില്‍ നിന്നും ജൂതകുഞ്ഞുങ്ങളെ പുറത്തേക്ക് രക്ഷിച്ച് കൊണ്ട് പോകും. അങ്ങനെ രക്ഷിച്ച് അവള്‍ ജീവിതത്തിന്‍റെ നീലാകാശത്തിലേക്ക് തുറന്ന് വിട്ടത് പത്തോ നൂറോ കുഞ്ഞുങ്ങളെയല്ല…
രണ്ടായിരത്തി അറന്നൂറ് കുഞ്ഞുങ്ങളെയാണ്…..

2008 മെയ്യ് 12,
നൂറാമത്തെ വയസിലാണ് അവള്‍ മരണപെടുന്നത്…..

ഇത്,
രണ്ടായിരത്തി,
ഇരുപത്തിയൊന്നാണ്…..
ഇവിടെ ഹിറ്റ്ലറല്ല മൂപ്പത് ലക്ഷം മനുഷ്യരെ വെടിവെച്ച് കൊന്ന താലിബാനാണ് വില്ലന്‍. കാല്‍പാദം മറച്ചില്ല എന്ന ഒറ്റ കാരണത്താല്‍ ഒരു യുവതിയെ പരസ്യമായ് വിചാരണ ചെയ്ത് വെടിവെച്ച് കൊന്ന കാഴ്ച തല്‍സമയം ലോകത്തെ കാണിച്ച് തങ്ങളുടെ നയം വ്യക്തമാക്കി കൊണ്ടിരിക്കുന്നവരാണ്. അവരുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ…

View original post 299 more words

Categories: Uncategorized

1 reply »

  1. ഹിറ്റ്ലരും താലിബാനും സമീകരിക്കുന്നതിന് പിന്നിലും ചില സാമ്രാജ്യത്വ അജണ്ടകളുണ്ട്, അതിനെ തഴുകുന്നവർക്കുമുണ്ട് ചില രാഷ്ട്രീയ താല്പര്യങ്ങൾ.
    ഹിറ്റ്ലർ അധികാര പദത്തിലേക്ക് സ്വന്തം കുശാഗ്രബുദ്ധി കൊണ്ടും ഗീബൽസിയൻ സിൽബന്ധികളെ ഉപയോഗിച്ചും കയ്യൂക്കിലൂടെ കയറിവന്ന ഏകാധിപതി. വിനാശകാരിയായ ലോകമഹായുദ്ധ കെടുത്തികൾക്ക് കാരണക്കാരനും അച്യുതണ്ട് ശക്തികളാൽ വിരാജിച്ച സാഡിസ്റ്റായ സ്വെച്ഛാധിപതി. ഈ പാത വഴിയാണ് ലോകത്തിന്റെ നെടുന്നായകത്വം ആയുധബലം പിടിച്ചെടുത്തു മൂന്നാം ലോക രാജ്യങ്ങളെ നിർമിച്ച സാമ്രാജ്യത്വം ഉടലെടുത്തത്.

    ശീതയുദ്ധങ്ങളുടെ കാലം കടന്നുപോയി, അവരുടെ താല്പര്യങ്ങൾ മുൻനിർത്തിയുള്ള പാവ രാഷ്ട്രങ്ങളും തെമ്മാടി രാഷ്ട്രങ്ങളും സൃഷ്ടിച്ചെടുത്തു സമ്പത്തും അധികാരവും കൈയ്യിലൊതുക്കുന്ന മുതലാളിത്വ കേന്ദ്രീകൃത താല്പര്യങ്ങൾ അതിജയിക്കാൻ ഉപകരണങ്ങളും ഉത്പന്നങ്ങളുമെന്നവണം കോളനിരാജ്യങ്ങളെ വിഭജിച്ചു കൊണ്ടിരുന്നു. കൂടാതെ കടന്നു കയറ്റവും. ഇരുപതാം നൂറ്റാണ്ടിലെ പുതിയ ഉദാഹരണങ്ങളാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പിടിമുറുക്കിയത്. ആ സാമ്രാജ്യത്വത്തിന്റെ ഉത്പന്നമായിരുന്നു താലിബാൻ. അവരുടെ തന്നെ ചൂഷണ സ്രോതസ്സായിരുന്നു അഫ്ഗാനിസ്ഥാനും.

    പോർവിമാനന്നങ്ങളിൽ നിന്ന് ചറപറാ വർഷിച്ച സംഹാരബോംബുകൾ ഇവിടങ്ങളിൽ നിരപരാധികളായ ആയിരങ്ങളെ ഭസ്മമാക്കി, അതേ പോർവിമാനങ്ങൾ ഇപ്പോൾ ഉതിർത്തു വീഴ്ത്തിയത് അള്ളിപിടിച്ചു അകത്തുകയറാൻ ശ്രമിച്ച അവരുടെ തന്നെ ബലിയടുകൾ. പൈലറ്റിനെ പാർവഥീകരിച്ച പോലെയുള്ള കണ്ണീർ എഴുത്തുകൾ ഇറാഖിലെ നരനായാട്ട് കാലത്തും കണ്ടിരുന്നു, ഗാസയിൽ ഇസ്രായേലിനെ ശുദ്ധനാക്കുന്ന തരത്തിലും കണ്ടിരുന്നു, കഥ മാറിമാറി വരുമെന്ന് മാത്രം. മുത്തശ്ശിപത്രങ്ങൾ ഇങ്ങനെ കപടകണ്ണീർ പൊഴിച്ചു സായൂജ്യാമടയുമ്പോൾ. അതിന് തുടർകഥകൾ രചിക്കുന്നവർക്ക് ഇത്തരം സാമ്രാജ്യത്വ – രാഷ്ട്രീയ താല്പര്യക്കാരുടെ യഥാർത്ഥമുഖം വലിച്ചുകീറി വെളിച്ചത് കൊണ്ട് വന്നു ചർച്ച ചെയ്യാൻ കഴിയുമോ എന്നതാണ് ചോദ്യം. അല്ലാത്ത കാലത്തോളം ഒരു മറുചേരിയെ ശത്രു പക്ഷത്തു നിർത്തി വിഭവങ്ങൾ ഇനിയും ഉത്പാധിപ്പിക്കപ്പെടും, മൂകസാക്ഷിയായി മുതലകണ്ണീർ ഒഴുക്കാനേ ഈ നിക്ഷ്പക്ഷത് ചമയുന്നവർക്ക് കഴിയൂ.

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s