അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 20 | Daily Saints | August 20

⚜️⚜️⚜️ August 2️⃣0️⃣⚜️⚜️⚜️

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധന്‍ ക്ലെയർവോയില്‍ ഒരു സന്യാസ ഭവനം സ്ഥാപിക്കുകയും, 1115-ല്‍ അവിടത്തെ അശ്രമാധിപനായി നിയമിതനാവുകയും ചെയ്തു. വിശുദ്ധ ബെർണാർഡ് ഒരു നല്ല വേദപാരംഗതനും രാജാക്കന്‍മാരുടെ അനുരജ്ഞകനും, പാപ്പാമാരുടെ ഉപദേഷ്ടാവും സര്‍വ്വോപരി ഒരു അത്ഭുതപ്രവര്‍ത്തകനുമായിരുന്നു.

നിരവധി ആശ്രമങ്ങള്‍ വിശുദ്ധന്‍ സ്ഥാപിക്കുകയുണ്ടായി. ക്ലെയര്‍വോയിലെ ആശ്രമത്തില്‍ വിശുദ്ധന്‍ നടപ്പിലാക്കിയ സന്യാസ നിയമങ്ങള്‍ പില്‍ക്കാലത്ത് സിസ്റ്റേഴ്സ്യൻ നവീകരണത്തില്‍ ഏതാണ്ട് 163-ഓളം ആശ്രമങ്ങളില്‍ മാതൃകയാക്കപ്പെട്ടു. യൂജിന്‍ മൂന്നാമന്‍ എന്ന പേരില്‍ പാപ്പായായി തീര്‍ന്ന പിസായിലെ ബെർണാർഡ് വിശുദ്ധന്റെ ശിഷ്യനായിരുന്നു. അക്കാലഘട്ടത്തിലെ ജനങ്ങള്‍ക്കിടയിലും, രാജാക്കന്‍മാര്‍ക്കിടയിലും, പുരോഹിതവൃന്ദത്തിനിടയിലുമുള്ള വിശുദ്ധന്റെ സ്വാധീനം എടുത്ത് പറയേണ്ടതാണ്. വളരെയേറെ അനുതാപപരവും, കാര്‍ക്കശ്യമേറിയതുമായ ജീവിതരീതികളാണ് വിശുദ്ധന്‍ പിന്തുടര്‍ന്നിരുന്നത്.

ദൈവത്തെ സ്തുതിക്കുന്നതിലും, ആരാധിക്കുന്നതിലും വളരെയേറെ ഉത്സാഹവാനായിരുന്നു വിശുദ്ധന്‍. 1153 ആഗസ്ത് 20-ന് ക്ലെയർവോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധ ബെർണാർഡിനെ സിസ്റ്റേഴ്സ്യൻ സന്യാസ സമൂഹത്തിന്റെ രണ്ടാമത്തെ സ്ഥാപകനായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ചില ഉദ്ധരണികള്‍ പില്‍ക്കാലത്ത് ആരാധനാക്രമങ്ങളില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് .

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. സ്പാനിഷ് ഗസീലിയായിലെ ബെര്‍ഡാര്‍ഡ് വാല്‍ഡെയിഗ്ലെസിയാസ്

2. കോര്‍ഡോവയിലെ ലെയോ വിജില്‍ഡും ക്രിസ്റ്റഫറും

3. നോര്‍ത്തമ്പ്രിയായിലെ എഡ്ബെര്‍ട്ട് രാജാവ്

4. ലെമാന്‍സ് ബിഷപ്പായിരുന്ന ഹഡൂയിന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 20th – St. Bernard of Clairvaux

St. Bernard, Abbot and Doctor of the Church St. Bernard was born of noble parentage in Burgundy, France, in the castle of Fontaines near Dijon. Under the care of his pious parents he was sent at an early age to a college at Chatillon, where he was conspicuous for his remarkable piety and spirit of recollection. At the same place he entered upon the studies of theology and Holy Scripture. After the death of his mother, fearing the snares and temptations of the world, he resolved to embrace the newly established and very austere institute of the Cistercian Order, of which he was destined to become the greatest ornament. He also persuaded his brothers and several of his friends to follow his example. In 1113, St. Bernard, with thirty young noblemen, presented himself to the holy Abbot, St. Stephen, at Citeaux. After a novitiate spent in great fervor, he made his profession in the following year. His superior soon after, seeing the great progress he had made in the spiritual life, sent him with twelve monks to found a new monastery, which afterward became known as the celebrated Abbey of Clairvaux. St. Bernard was at once appointed Abbot and began that active life which has rendered him the most conspicuous figure in the history of the 12th century. He founded numerous other monasteries, composed a number of works and undertook many journeys for the honor of God. Several Bishoprics were offered him, but he refused them all. The reputation of St. Bernard spread far and wide; even the Popes were governed by his advice. He was commissioned by Pope Eugene III to preach the second Crusade. In obedience to the Sovereign Pontiff he traveled through France and Germany, and aroused the greatest enthusiasm for the holy war among the masses of the population. The failure of the expedition raised a great storm against the saint, but he attributed it to the sins of the Crusaders. St. Bernard was eminently endowed with the gift of miracles. He died on August 20, 1153. His feast day is August 20.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

അധ്വാനിക്കുന്നവനും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ അശ്വസിപ്പിക്കാം. (മത്തായി 11.28)

സകലത്തിന്റെ സൃഷ്ടാവും പരിപാലകനുമായ നല്ല ദൈവമേ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും അങ്ങു ഞങ്ങൾക്കായി കരുതി വെയ്ക്കുന്ന സ്നേഹത്തിനും സംരക്ഷണത്തിനും ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ഈ ദിവസത്തെ ആഗ്രഹങ്ങളയും അധ്വാനങ്ങളെയും ഞങ്ങൾക്ക് ഉണ്ടാകാൻ ഇടയുള്ള ആകുലതകളേയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ ജീവിത യാത്രയിൽ പ്രയാസങ്ങൾ ഉണ്ടാവുമ്പോൾ അതിനെല്ലാം അടിപതറാതെ പൂർണമായും അങ്ങിൽ ആശ്രയിച്ചുകൊണ്ടു ഞങ്ങൾ നേരിടുന്ന വെല്ലുവിളികളെയും പ്രയാസങ്ങളെയും അതിജീവിക്കുവാൻ ഉള്ള കൃപ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമേ. അങ്ങേയ്ക്ക് ഞങ്ങൾ ഓരോരുത്തരെയും കുറിച്ചുള്ള പദ്ധതി ഞങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതിയാണ് എന്നു ഞങ്ങൾ തിരിച്ചറിയുന്നു. ആ പദ്ധതിയുടെ പൂർത്തീകരണതിനായി ഞങ്ങളെ അങ്ങു ഒരുക്കണമേ.ഈ ലോക ജീവിതത്തിൽ അങ്ങേയ്ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടു അങ്ങയുടെ ഇഷ്ടം നിറവേറ്റി ജീവിക്കുവാൻ ഞങ്ങളെ ഓരോരുത്തരേയും പ്രാപ്തരാക്കണമേ. ഇന്നത്തെ ഈ ദിവസത്തെ പൂർണ്ണമായും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അങ്ങു ആശീർവദിച്ചു അനുഗ്രഹിക്കണമേ.


വിശുദ്ധ ബെർണാർഡ് , ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ…

Advertisements

യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
മത്തായി 25 : 21

ഞാന്‍ ദൈവസന്നിധിയില്‍ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്‌, അവിടുന്ന്‌ എന്റെ ജീവനെമരണത്തില്‍നിന്നും, എന്റെ പാദങ്ങളെ വീഴ്‌ചയില്‍നിന്നും രക്‌ഷിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 56 : 13

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s