ദൈവകരുണയുടെ ജപമാല ചൊല്ലേണ്ടത് എങ്ങനെ ?!!

🟡🔆🟡🔆🟡🔆🟡🔆🟡

🌎✝️🌏ദൈവകരുണയുടെ ജപമാല ചൊല്ലേണ്ടത് എങ്ങനെയെന്ന് ഈശോ, വി. ഫൗസ്റ്റീനയോട് വെളിപ്പെടുത്തിയത് ഡയറിയിൽ പ്രതിപാദിക്കുന്നതുപ്രകാരം :

(വി. ഫൗസ്റ്റീനയുടെ ഡയറിയിൽ പ്രതിപാദിക്കുന്നതുപ്രകാരം ദൈവ കരുണയുടെ ജപമാല ചൊല്ലുവാൻ എല്ലാവരും ശ്രമിക്കുക..)

1.) “അങ്ങയുടെ ഏറ്റം വത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ” എന്ന വാക്കുകൾക്കു പകരമായി, മറ്റു വാക്കുകൾ കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കുക.

2.) “ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി” എന്നു പറഞ്ഞതിനുശേഷം, “പിതാവേ” എന്നോ “ആബാ പിതാവേ” എന്നോ വീണ്ടും ആവർത്തിക്കേണ്ടതില്ല.

3.) ഓരോ ദശകത്തിനുശേഷവും, “പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ” എന്നു പറയേണ്ടതില്ല. അഞ്ചു ദശകത്തിനുശേഷം മൂന്നു പ്രാവശ്യം ഈ പ്രാർത്ഥന ആവർത്തിച്ചാൽ മതിയാകും.

4.) കരുണകൊന്തയിൽ നിയോഗം എന്തുതന്നെ ആയാലും, “ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ” എന്നുതന്നെയാണ് പ്രതിവചനം എല്ലായ്പ്പോഴും ചൊല്ലേണ്ടത്. പൊതുവായ മറ്റു നിയോഗങ്ങൾ, കരുണകൊന്ത തുടങ്ങുന്നതിനുമുൻപു സമർപ്പിക്കുക.

🟡🔆🟡🔆🟡🔆🟡🔆🟡

ദൈവകരുണയുടെ ജപമാല:

1 സ്വര്‍ഗ്ഗ.

1 നന്മ നിറഞ്ഞ.

1 വിശ്വാസപ്രമാണം

വലിയ മണികളിൽ:

നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ ഏറ്റം വത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ സമർപ്പിക്കുന്നു. (1 പ്രാവശ്യം)

ചെറിയ മണികളില്‍:

ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി,
ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ.. (10 പ്രാവശ്യം)

അഞ്ചു ദശകങ്ങൾ കഴിയുമ്പോൾ:

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,

ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ…(3 പ്രാവശ്യം)🌎✝️🌏

Divina Misericordia International Ministry
🟡🔆🟡🔆🟡🔆🟡🔆🟡

Advertisements
Advertisements
Advertisements
Advertisements

2 thoughts on “ദൈവകരുണയുടെ ജപമാല ചൊല്ലേണ്ടത് എങ്ങനെ ?!!

  1. ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി എന്നതിനേക്കാൾ അഭികാമ്യം ഈശോയുടെ ഏറ്റവും വ്യാകുലം നിറഞ്ഞ പീഡാസഹനത്തെപ്രതി എന്നല്ലേ? അതിദാരുണം എന്നത് Terrible or heinous അല്ലേ Sorrowful അല്ലല്ലോ. കുറെ കാലമായി മനസ്സിൽ ഉള്ള സംശയം ആണ്. ദൈവകരുണയുടെ ജപമാല പലയിടത്തും പല രീതിയിൽ ചെല്ലുന്നതായി കണ്ടിട്ടുണ്ട്. ചെറിയ വ്യത്യാസങ്ങൾ ആണ് ഉദ്ദേശിച്ചത്. ഈ സൈറ്റിൽ ആണ് ഏറ്റവും കൃത്യമായ രൂപത്തിൽ കണ്ടത്. ഈ പറഞ്ഞ ഒരു കാര്യം മാത്രമാണ് എനിക്ക് ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പ്രാർത്ഥനയിൽ നിന്ന് വ്യത്യസ്തമായി തോന്നിയത്.

    Liked by 1 person

    1. Translation ൽ ആൽബി പറഞ്ഞതാണ് 100% ശെരി. But ഈശോയുടെ പീഡാസഹനം Sorrowful പോലെ തന്നെ Terrible കൂടി ആയിരുന്നു. So അങ്ങനെ ചൊല്ലുന്നകൊണ്ടും തെറ്റില്ല എന്ന് എനിക്ക് തോന്നുന്നു.

      Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s