അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 22 | Daily Saints | August 22

⚜️⚜️⚜️ August 2️⃣2️⃣⚜️⚜️⚜️

ലോകറാണിയായ മറിയം
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം തന്നെ ലോകം മുഴുവനുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും മാതാവായ പരിശുദ്ധ മറിയത്തിനോട് പ്രകടിപ്പിച്ചു വന്നിരുന്ന ഭക്തിക്ക് അതോടെ സാധുത ലഭിക്കുകയും ചെയ്തു.

നമ്മുടെ വിശ്വാസത്തിന്റെ പൂര്‍ണ്ണവും, ആലങ്കാരികവും, വ്യക്തവുമായ അര്‍ത്ഥത്തില്‍ ‘രാജാവ്’ എന്ന വാക്കിന്റെ പൂര്‍ണ്ണതയാണ് കര്‍ത്താവായ യേശു ക്രിസ്തു എന്ന് നമുക്കറിയാം. കാരണം അവന്‍ ദൈവവും, അതേസമയം തന്നെ യഥാര്‍ത്ഥ മനുഷ്യനുമായിരുന്നു. എന്നാല്‍ ഈ വസ്തുതകളൊന്നും തന്നെ യേശുവിന്റെ ‘രാജകീയത്വ’ മെന്ന സവിശേഷതയില്‍ പങ്ക് ചേരുന്നതില്‍ നിന്നും മറിയത്തെ വിലക്കുവാന്‍ പര്യാപ്തമല്ല. കാരണം അവള്‍ യേശുവിന്റെ മാതാവാണ്. കൂടാതെ തന്‍റെ ശത്രുക്കളോടുള്ള ദൈവീക വിമോചകന്റെ പോരാട്ടത്തിലും അവര്‍ക്ക് മേലുള്ള അവന്റെ വിജയം തുടങ്ങിയവയിലെല്ലാം മറിയവും പങ്കാളിയായിരുന്നു .

ക്രിസ്തുവുമായുള്ള ഈ ഐക്യത്തിലൂടെ, സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികള്‍ക്കും മേല്‍ ഒരു സവിശേഷമായ ഒരു സ്ഥാനം അവള്‍ നേടിയിട്ടുണ്ടെന്നുള്ള കാര്യം തീര്‍ച്ചയാണ്; യേശുവുമായുള്ള ഇതേ ഐക്യത്താല്‍ തന്നെ ദിവ്യരക്ഷകന്റെ സ്വര്‍ഗ്ഗീയ രാജ്യത്തിലെ വിശേഷപ്പെട്ട നിധികള്‍ വിതരണം ചെയ്യുന്നതിനുള്ള രാജകീയാധികാരത്തിനു അവളെ യോഗ്യയാക്കുന്നു. അവസാനമായി, യേശുവുമായുള്ള ഇതേ ഐക്യം തന്നെയാണ് പിതാവിന്റേയും, പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും തിരുമുമ്പാകെയുള്ള ഒരിക്കലും നിലക്കാത്ത മാധ്യസ്ഥങ്ങളുടെ ഒരക്ഷയ ഖനിയാക്കി അവളെ മാറ്റിയത്.

പിയൂസ് ഒമ്പതാമന്‍ പാപ്പാ ‘അമലോത്ഭവ ഗര്‍ഭധാരണം’ (Ineffabilis Deus) എന്ന ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “എല്ലാ മാലാഖമാരെക്കാളും, വിശുദ്ധന്‍മാരേക്കാളുമധികമായി ദൈവം തന്റെ സ്വര്‍ഗ്ഗീയ നിധിശേഖരത്തില്‍ നിറഞ്ഞു കവിയുന്ന സ്വര്‍ഗ്ഗീയ സമ്മാനങ്ങളാല്‍ അവര്‍ണ്ണനീയമായ രീതിയില്‍ മറിയത്തെ സമ്മാനിതയാക്കി; മറിയമാകട്ടെ ഏറ്റവും ചെറിയ പാപത്തിന്റെ കറയില്‍ പോലും അകപ്പെടാതെ നിര്‍മ്മലവും ശുദ്ധിയുമുള്ളവളായി നിഷ്കളങ്കതയുടേയും, വിശുദ്ധിയുടേയും പൂര്‍ണ്ണത കൈവരിച്ചു. ദൈവമല്ലാതെ മറ്റാരും കൈവരിച്ചിട്ടില്ലാത്ത ആ പൂര്‍ണ്ണത.”

മറിയത്തിന്റെ മകന്റെ കണ്ണില്‍ അവള്‍ക്ക് മറ്റുള്ള എല്ലാവരിലും മേലെ പ്രഥമ പരിഗണനയുണ്ട്. ദൈവമാതാവെന്ന നിലയില്‍ മറ്റുള്ളവര്‍ക്കും മേലെ അവള്‍ക്കുള്ള ശ്രേഷ്ടതയെ മനസ്സിലാക്കുവാനായി, ഗര്‍ഭവതിയായ നിമിഷത്തില്‍ തന്നെ അവള്‍ക്ക് ലഭിച്ച കൃപകളുടെ സമൃദ്ധി എല്ലാ വിശുദ്ധരിലുമുള്ള കൃപകളെ കവച്ചുവെക്കുന്നതാണ് എന്ന കാര്യം മാത്രം ഓര്‍ത്താല്‍ മതി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അഗത്തോണിക്കൂസും സോട്ടിക്കൂസും

2. ഇറ്റലിയിലെ ടസ്കനിയിലെ ആന്‍ഡ്രൂ

3. അത്തനെഷ്യസും കരിയൂസും, നെയോഫിത്തൂസും അന്തൂസായും കൂട്ടരും

4. റോമായിലെ അന്തോണിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 22nd – Queen of Heaven

One week after the Solemn Feast of Mary’s Assumption into heaven, the church celebrates the Mother of God as Queen of Heaven. In the fourth century St. Ephrem called Mary “Lady” and “Queen.” Later Church fathers and doctors continued to use the title. Hymns of the 11th to 13th centuries address Mary as queen: “Hail, Holy Queen,” “Hail, Queen of Heaven,” “Queen of Heaven.” The Dominican rosary and the Franciscan crown as well as numerous invocations in Mary’s litany celebrate her queenship.

It was Pope Pius XII who established this feast in 1954. But Mary’s queenship has roots in Scripture. At the Annunciation, Gabriel announced that Mary’s Son would receive the throne of David and rule forever. At the Visitation, Elizabeth calls Mary “mother of my Lord.” As in all the mysteries of Mary’s life, Mary is closely associated with Jesus: Her queenship is a share in Jesus’ kingship. We can also recall that in the Old Testament the mother of the king has great influence in court.

In his 1954 encyclical To the Queen of Heaven, Pope Pius XII points out that Mary deserves the title because she is Mother of God, because she is closely associated as the New Eve with Jesus’ redemptive work, because of her preeminent perfection and because of her intercessory power.

Taken up into heaven, Mary shows us the way to God, the way to heaven, the way to life. She shows it to her children baptized in Christ and to all people of good will. She opens this way especially to the little ones and to the poor, those who are dear to divine mercy. The Queen of the world reveals to individuals and to nations the power of the love of God whose plan upsets that of the proud, pulls down the mighty from their thrones and exalts the humble, fills the hungry with good things and sends the rich empty away (cf. Lk 1:51-53).

Mary’s earthly life is a journey of faith, hope and love, an exemplary way of holiness which began with the enthusiasm of her “fiat”, the exultation of the “Magnificat”, contemplative reflection in everyday life, perseverance in the dark night of the Passion until she could share in the joy of her divine Son in the radiant dawn of the Resurrection. She is an outstanding model for each of us, and her Assumption into heaven reminds us that there is hope for you and me… what happens to the Virgin daughter of Nazareth at the end of her earthly pilgrimage will happen to each of us if we are faithful and obedient as she was.

We believe that because of the obedience and fidelity of the Blessed Virgin Mary, at the end of her earthly life, she was assumed both body and soul into heavenly glory. The glory of the Mother of the Savior is a cause of immense joy to all her children, a joy that knows the far-reaching resonance of the sentiment that is typical of popular piety, even though it cannot be reduced to it. It is, so to speak, a theological joy, firmly rooted in the paschal mystery. In this sense, the Virgin is “causa nostrae laetitiae — the cause of our joy”.

Catholics believe that after her Assumption into heaven Mary was crowned as Queen of heaven and earth. What kind of queen is she? How does she manifest the kingdom of God in her reign? As we remember Mary, Queen of heaven, we also think of earthly kings and queens. So often we are caught up in and confused by their power, seeming successes and riches. Today we will consider how we view power and success. If God chooses the lowly to fulfill His plan, how then should we think of those who are far from the corridors of earthly power? Let us pray for the grace to value humility and obedience above fame and authority, and seek to imitate Mary’s lowliness of heart. Let us look for opportunities to serve those less fortunate than we are. Let us meditate on the virtues of Mary, our Queen. She was not proud or grand; she humbly and patiently received God’s word and surrendered her life to His plan, not her own. Let us ask God to grant us those same heavenly virtues that will allow Him to guide and direct our path in life.

Holy Mary, Queen of heaven, pray for us!

Traditional English Translation

Hail, holy Queen, Mother of Mercy,

our life, our sweetness and our hope.

To thee do we cry, poor banished children of Eve;

to thee do we send up our sighs,

mourning and weeping in this valley of tears.

Turn then, most gracious advocate

thine eyes of mercy toward us;

and after this our exile,

show unto us the blessed fruit of thy womb, Jesus.

O clement, O loving, O sweet Virgin Mary.

V. Pray for us O holy Mother of God,

R. that we may be made worthy of the promises of Christ.

Advertisements

🌻പ്രഭാത പ്രാർത്ഥന 🌻

ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും? (മത്തായി 16 : 26)


സകലത്തിന്റെയും സ്രഷ്ടാവും രക്ഷകനുമായ ദൈവമേ, അങ്ങു ഞങ്ങൾക്കായി നൽകുന്ന ഓരോ അനുഗ്രഹങ്ങളെപ്രതി ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ജീവിതയാത്രയിൽ പല ഇടങ്ങളിലും, പല നേരങ്ങളിലും ഞങ്ങൾ അങ്ങിൽ നിന്നും അകന്നുപോയിട്ടുണ്ട്. ലോകത്തിന്റേതായ സന്തോഷങ്ങളിൽ ഞങ്ങൾ മുഴുകുമ്പോഴെല്ലാം അങ്ങയിൽ നിന്നും ഞങ്ങൾ വീണ്ടും വീണ്ടും അകന്നുപോവുകയാണ് ചെയ്യുന്നത്. ദൈവമേ, അങ്ങേ അളവറ്റ സ്നേഹത്തെ മറന്ന്, ലോകത്തിനു ജീവിച്ച് ഞങ്ങളുടെ ആത്മാവിനെ അങ്ങിൽനിന്നും അകറ്റിയ സമയങ്ങളെ ഓർത്ത് ഞങ്ങൾ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. പലപ്പോഴും ഞങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിയപ്പോൾ പലരെയും ഞങ്ങൾ വേദനിപ്പിച്ചിരുന്നു. ആ നിമിഷങ്ങളെപ്രതി ഞങ്ങളോട് കരുണയുണ്ടാവണമേ. ദൈവമേ, യഥാർത്ഥ ജീവൻ പ്രദാനം ചെയ്യുന്നവൻ അങ്ങ് മാത്രമാണ്. ഇനിയുള്ള ജീവിതകാലമത്രയും ലോകത്തെയും ലോകമോഹങ്ങളെയും വെടിഞ്ഞ് സ്വർഗ്ഗോന്മുഖരായി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. കാരുണ്യവാനായ പിതാവേ, ഞങ്ങളുടെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. അങ്ങേ ജീവന്റെ വചനത്താൽ, സൗഖ്യം നൽകും കരസ്പർശത്താൽ, ഞങ്ങളെ ഓരോരുത്തരെയും കടാക്ഷിക്കണമേ.

വിശുദ്ധ ബർണാഡേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ…
ആമ്മേൻ.

Advertisements
Advertisements

രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.
മത്തായി 25 : 40

ദൈവമേ, അങ്ങ്‌ ആകാശത്തിനുമേല്‍ഉയര്‍ന്നുനില്‍ക്കണമേ;
അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 57 : 5

പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.
മത്തായി 26 : 41

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s