അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 24 | Daily Saints | August 24 | St. Bartholomew | വി. ബര്‍ത്തലോമിയോ

⚜️⚜️⚜️ August 2️⃣4️⃣⚜️⚜️⚜️

വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ അറിയപ്പെടുന്നത്. ഗലീലിയിലെ കാനാ സ്വദേശിയായ വിശുദ്ധ ബര്‍ത്തലോമിയോ യേശു തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവുമായിട്ടുള്ള വിശുദ്ധന്റെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ യേശു വിശുദ്ധനെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്: “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍”. യേശുവിന്റെ ഉത്ഥാനത്തിന് ശേഷം ഗലീലി സമുദ്രത്തില്‍ വെച്ച് ഉയിര്‍ക്കപ്പെട്ട രക്ഷകന്റെ പ്രത്യക്ഷപ്പെടലിന് സാക്ഷ്യം വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില അപ്പസ്തോലന്‍മാരില്‍ ഒരാളാണ് വിശുദ്ധ ബര്‍ത്തലോമിയോ (യോഹന്നാന്‍ 21:2). യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തേ തുടര്‍ന്ന്‍ വിശുദ്ധ ബര്‍ത്തലോമിയോ അര്‍മേനിയായില്‍ സുവിശേഷം പ്രഘോഷിക്കുകയും, അവിടെവെച്ച് രക്തസാക്ഷിത്വം വരിച്ചതായും പറയപ്പെടുന്നു.

ജീവനോട് കൂടി തന്നെ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും തൊലി ഉരിയുകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍മേനിയക്കാര്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അപ്പസ്തോലന്‍ എന്ന നിലക്ക് വിശുദ്ധനെ ആദരിച്ചു വരുന്നു. വിശുദ്ധന്റെ തിരുശേഷിപ്പുകളെക്കുറിച്ച് രക്തസാക്ഷിത്വ പട്ടികയില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: “വിശുദ്ധന്റെ ദിവ്യമായ ഭൗതീക ശരീരം ആദ്യം ലിപാരി ദ്വീപിലേക്കും (വടക്കന്‍ സിസിലി), അതിനു ശേഷം ബെനെവെന്റോയിലേക്കും കൊണ്ട് വന്നു. അവിടെ നിന്നും റോമിലെ ടിബേര്‍ നദിയിലെ ഒരു ദ്വീപില്‍ കൊണ്ട് വരികയും അവിടെ വിശ്വാസികള്‍ വളരെ ആദരപൂര്‍വ്വം അതിനെ ആദരിക്കുകയും ഭക്തിപൂര്‍വ്വം വണങ്ങുകയും ചെയ്തു വരുന്നു.”

അര്‍മേനിയന്‍ സഭക്ക് ഇപ്രകാരമൊരു ദേശീയ പുരാവൃത്തമുണ്ട്: വിശുദ്ധ യൂദാതദേവൂസും, വിശുദ്ധ ബര്‍ത്തലോമിയോയും ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവിടെ വരികയും ‘ആഹൂറ മസ്ദ എന്ന ദേവനെ ആരാധിച്ചിരുന്നവര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ആ പുതിയ മതം ആ ദേശം മുഴുവന്‍ പ്രചരിക്കുകയും, പിന്നീട് A.D 302-ല്‍ ഉജ്ജ്വല സുവിശേഷകനായിരുന്ന വിശുദ്ധ ഗ്രിഗറി അര്‍മേനിയായിലെ രാജാവായിരുന്ന മഹാനായ ഡെര്‍ട്ടാഡിനേയും, അദ്ദേഹത്തിനെ നിരവധി അനുയായികളേയും ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. ഒരു പക്ഷേ തന്റെ രാജ്യത്തിനു വേണ്ടി ക്രിസ്തുമതം സ്വീകരിക്കുന്ന ആദ്യ ഭരണാധികാരി ഡെര്‍ട്ടാഡായതിനാല്‍ അര്‍മേനിയക്കാര്‍ തങ്ങളാണ് ആദ്യത്തെ ക്രിസ്തീയ രാജ്യം എന്ന് അവകാശപ്പെടുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️
1. സ്പെയിനിലെ ഔറെയാ

2. വിയാലാറിലെ എമിലി

3. യോഹന്നാന്‍റെ ഒരു ഫ്രിജിയന്‍ ശിഷ്യനായിരുന്ന എവുട്ടിക്കിയോസ്

4. രൂവെന്‍ ബിഷപ്പായിരുന്ന ഉറവന്‍

5. ഏഷ്യാ മൈനറിലെ ഒരു സന്യാസിയായിരുന്ന ജോര്‍ജ് ലിമ്നിയോട്‌സ്

6. പിക്റ്റ്സുകളുടെ പ്രേഷിതനായിരുന്ന ഇര്‍ക്യാര്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 24th – St. Bartholomew

St. Bartholomew, 1st. century, one of the 12.

All that is known of him with certainty is that he is mentioned in the synoptic gospels and Acts as one of the twelve apostles. His name, a patronymic, means “son of Tolomai” and scholars believe he is the same as Nathanael mentioned in John, who says he is from Cana and that Jesus called him an “Israelite…incapable of deceit.” The Roman Martyrology says he preached in India and Greater Armenia, where he was flayed and beheaded by King Astyages. Tradition has the place as Abanopolis on the west coast of the Caspian Sea and that he also preached in Mesopotamia, Persia, and Egypt. The Gospel of Bartholomew is apochryphal and was condemned in the decree of Pseudo-Gelasius. Feast Day August 24.

Advertisements

🌻 പ്രഭാത പ്രാർത്ഥന 🌻


“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആകയാല്‍ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ. ഇസ്രായേലേ, വിസ്‌മയിക്കേണ്ടാ. നിന്നെ വിദൂരദേശങ്ങളില്‍നിന്നും നിന്റെ മക്കളെ പ്രവാസത്തില്‍നിന്നും ഞാന്‍ രക്‌ഷിക്കും. യാക്കോബ്‌ മടങ്ങിവന്നു ശാന്തി നുകരും. ആരും അവനെ ഭയപ്പെടുത്തുകയില്ല.” (ജറെമിയാ 30:10)

സ്നേഹ നാഥനായ കർത്താവേ, അവിടുത്തെ അനന്ത സ്നേഹത്തിന് ഞങ്ങൾ ഈ പ്രഭാതത്തിൽ എല്ലാ സൃഷ്ടികളോടും ചേർന്ന്‌ നന്ദിപറയുന്നു. അതിരുകളില്ലാതെ ഞങ്ങളെ സ്നേഹിക്കുകയും, കാലുകൾ കല്ലിൽ തട്ടാതെ ഞങ്ങളെ വഴിനടത്തുകയും ചെയ്യുന്നതിനെയോർത്ത് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ എല്ലാ സങ്കടങ്ങളിലും, എല്ലാ ആവശ്യങ്ങളിലും കാലവിളമ്പം കൂടാതെ ഇടപെടുന്നതിനായി ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. മഹത്വത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായ ദൈവമേ, അങ്ങയെപ്പോലെ കരുണാമയനായ മാറ്റാരുണ്ട് ഞങ്ങൾക്ക് ആശ്രയിക്കുവാൻ? അങ്ങയിൽ ആശ്രയിക്കുന്ന ഇസ്രയേൽ, അവിടുത്തെ പ്രിയപ്പെട്ടവൻ എന്ന് വിളിക്കപ്പെടുവാൻ ഞങ്ങളെ യോഗ്യരാക്കുന്നതുപോലും അവിടുത്തെ കൃപ ഒന്നുമാത്രമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അവിടുന്ന് ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ശാന്തി നുകരുവാൻ, ഞങ്ങൾ ആയിരിക്കുന്ന പ്രവാസത്തിൽ നിന്നും അവിടുത്തെ പക്കലേക്കു ഞങ്ങളെ ചേർത്തുപിടിക്കണമേ! പിതാവേ, ഞങ്ങളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന ശത്രുവിന്റെ എല്ലാ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരേയും കാത്തുകൊള്ളേണമേ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയൊരിക്കലും ശത്രുവിന്റെ അടിമത്തത്തിൽ വീഴാതെ, അങ്ങയുടെ വചനം അനുസരിച്ച് അങ്ങ് നയിക്കുന്ന വഴികളിലൂടെ നടക്കുവാൻ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കേണമേ! നല്ല ദൈവമേ, കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ട്, ദുരിതമനുഭവിക്കുന്ന അവിടുത്തെ ജനത്തിന്റെ ദൈന്യത കാണാതെ പോകരുതേ! ഭയന്നുകഴിയുന്ന ജനത്തിന്റെ പ്രാർത്ഥനകളിൽ മനസ്സലിയേണമേ! അനുദിനം വർദ്ധിച്ചുവരുന്ന കോവിഡ് രോഗവ്യാപനം തകർത്ത ജീവിതങ്ങളെ ക്രമപ്പെടുത്തുവൻ മനസ്സാകേണമേ! തൊഴിലും, ജീവനോപാധികളും നഷ്ടമായവരും, സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്നവരുമായ എല്ലാവരുടേയും കണ്ണുനീർ തുടയ്ക്കണമേ. നിസ്വാർത്ഥ സേവനം ചെയ്യുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും, എല്ലാ സർക്കാർ സംവിധാനങ്ങളേയും പ്രത്യേകമായി സംരക്ഷിക്കേണമേ. എങ്കിലും കർത്താവേ, അവിടുത്തെ ഹിതം മാത്രം ഞങ്ങളിൽ നിറവേറ്റണമേ! പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടിയും, രോഗഭീതിയിൽ ഭയന്നുകഴിയുന്ന എല്ലാവർക്കും വേണ്ടിയും ദൈവസന്നിധിയിൽ പ്രാർത്ഥിക്കേണമേ. ആമേൻ 🙏

Advertisements

ദുഷ്‌ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെപീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 1 : 1

ആകാശമേ, ആനന്‌ദ ഗാനമാലപിക്കുക; ഭൂമിയേ, ആര്‍ത്തുവിളിക്കുക; മലകളേ, ആര്‍ത്തു പാടുക; കര്‍ത്താവ്‌ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട്‌ അവിടുന്ന്‌ കരുണ കാണിക്കും.
ഏശയ്യാ 49 : 13

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s