അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 25 | Daily Saints | August 25

⚜️⚜️⚜️ August 2️⃣5️⃣⚜️⚜️⚜️

ഫ്രാന്‍സിലെ വിശുദ്ധ ലൂയീസ് ഒമ്പതാമന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഫ്രാന്‍സിലെ രാജാവായി തീര്‍ന്ന വിശുദ്ധ ലൂയീസ് ഒമ്പതാമനെ (1215-1270) മതപരമായ ഔന്നത്യത്തിലേക്ക് കൈ പിടിച്ചു നടത്തിയത് അദ്ദേഹത്തിന്റെ മാതാവായിരുന്ന കാസ്റ്റിലേയിലെ ബ്ലാന്‍ചെ ആയിരുന്നു. തന്റെ ജീവിതകാലം മുഴുവനും അഗാധമായ ദൈവഭക്തി വച്ച് പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു വിശുദ്ധന്‍. ഒരു രാജാവെന്ന നിലയില്‍ പോലും അദ്ദേഹത്തിന്റെ സ്വഭാവം ഒരു യഥാര്‍ത്ഥ വിശുദ്ധന്റേതു പോലെ തന്നെയായിരുന്നു. രാജ്യത്തിന്റേയും, ക്രിസ്ത്യന്‍ ലോകത്തിന്റേയും ക്ഷേമത്തിനായി തന്റെ ജീവിതം തന്നെ ലൂയീസ് സമര്‍പ്പിച്ചു. ഒരു നല്ല സമാധാന സ്ഥാപകനും കൂടിയായിരുന്നു അദ്ദേഹം. നിരവധി രാജാക്കന്‍മാര്‍ തമ്മിലുള്ള തങ്ങളുടെ തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതിന് നിരന്തരം വിശുദ്ധന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. വിനീതമായ ഹൃദയത്തിന് ഉടമയായ വിശുദ്ധ ലൂയീസ് തന്റെ പദവിയെ വകവെക്കാതെ പാവങ്ങള്‍ക്ക് സഹായമാവുകയും, കുഷ്ഠരോഗികളേയും, മറ്റ് രോഗികളേയും സ്വയം പരിചരിക്കുകയും ചെയ്തു.

ദൈവഭക്തിയിലും, ദിവ്യകാരുണ്യ സ്വീകരണത്തിലും വിശുദ്ധന്‍ വളരെയധികം ആവേശം കാണിക്കുകയും, അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. യുദ്ധക്കളത്തില്‍ ധീരനും, സല്‍ക്കാരങ്ങളില്‍ മാന്യനുമായിരുന്ന ലൂയീസ്, ഉപവാസവും, കര്‍ക്കശമായ ജീവിത രീതിയും പാലിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയമാകട്ടെ, നീതിയിലും, വിശുദ്ധിയിലും, സാമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലും അധിഷ്ഠിതമായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റേത് ഒരു ദുര്‍ബ്ബലമായ ഭരണമായിരുന്നില്ല, മറിച്ച് തലമുറകളോളം മാതൃകയാക്കിയ ഒരു നല്ല ഭരണമായിരുന്നു ലൂയീസ് കാഴ്ചവെച്ചത്.

സന്യാസ സഭകളുടെ ഒരു വലിയ സുഹൃത്തും, തിരുസഭയുടെ ഒരു വലിയ ഉപകാരിയുമായിരുന്നു വിശുദ്ധ ലൂയീസ് ഒമ്പതാമന്‍. വിശുദ്ധ നഗരത്തിന്റെ മോചനത്തിനു വേണ്ടിയുള്ള കുരിശുയുദ്ധത്തിനിടയില്‍ ടുണീസിന് സമീപമാണ് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചത്. ആരാധനക്രമ ഗ്രന്ഥത്തില്‍ വിശുദ്ധനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ഏതാണ്ട് ഇരുപത് വര്‍ഷങ്ങളോളം രാജാവായിരുന്നതിനു ശേഷമാണ് അദ്ദേഹത്തിന് കഠിനമായ രോഗം പിടിപ്പെടുന്നത്. വിശുദ്ധ നഗരത്തിന്റെ മോചനത്തിനായി കുരിശു യുദ്ധം നടത്തുവാനുള്ള പ്രതിജ്ഞയെടുക്കുവാന്‍ അത് കാരണമായി. രോഗത്തില്‍ നിന്നും മോചിതനായ ഉടന്‍ തന്നെ പാരീസിലെ മെത്രാനില്‍ നിന്നും കുരിശു യുദ്ധക്കാരുടെ കുരിശ് അദ്ദേഹം സ്വീകരിക്കുകയും, ഒരു വലിയ സൈന്യത്തിന്റെ അകമ്പടിയോട് കൂടി 1248-ല്‍ സമുദ്രം മറികടക്കുകയും ചെയ്തു.

യുദ്ധത്തില്‍ ലൂയീസ് ശത്രുക്കളെ പരാജിതരാക്കിയെങ്കിലും, പ്ലേഗ്ബാധ മൂലം അദ്ദേഹത്തിന്റെ സൈന്യത്തിന്റെ വലിയൊരു ഭാഗം നഷ്ടമായി. തുടര്‍ന്ന്‍ 1250-ല്‍ അദ്ദേഹം ആക്രമിക്കപ്പെടുകയും പിടിക്കപ്പെടുകയും ചെയ്തു. അതിനാല്‍ സാരസെന്‍സുമായി സമാധാന സന്ധിയിലേര്‍പ്പെടുവാന്‍ രാജാവ് നിര്‍ബന്ധിതനാവുകയും, വലിയൊരു മോചന ദ്രവ്യം നല്‍കികൊണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ സൈന്യവും മോചിതരാവുകയും ചെയ്തു. രണ്ടാം കുരിശു യുദ്ധത്തിനിടക്ക് പ്ലേഗ് ബാധമൂലമാണു അദ്ദേഹം മരണപ്പെട്ടത്.

ട്രിനിറ്റാരിയന്‍ മൂന്നാം സഭയില്‍ അംഗമായിരുന്ന ലൂയീസ്, ഫ്രാന്‍സിസ്കന്‍ സഭയുടെ ഒരു ശക്തനായ സഹായി കൂടിയായിരുന്നു. അതിനാല്‍ തന്നെ, രാജാവിന്റെ സഹായങ്ങള്‍ക്ക് പ്രത്യുപകാരമായും, അദ്ദേഹത്തിന്റെ കത്തോലിക്കാപരമായ ജീവിതമാതൃകയും വിശുദ്ധ ബൊനവന്തൂരയെ ആകര്‍ഷിച്ചിരിന്നു. ടുണീസില്‍ വെച്ച് വിശുദ്ധന്‍ മരണപ്പെടുന്നതിനു ഒരു ദശകം മുന്‍പ് തന്നെ വിശുദ്ധ ബൊനവന്തൂര ഫ്രാന്‍സിസ്കന്‍ സഭയുടെ ജനറല്‍ സമ്മേളനത്തില്‍ വെച്ച് വര്‍ഷംതോറും ഒരു ദിവസം വിശുദ്ധന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും, ഭക്തിയും ആചരിക്കേണ്ടത് ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സമിതി ആ നിര്‍ദ്ദേശം സ്വീകരിക്കുകയും, ലൂയീസ് ഒമ്പതാമന്റെ മരണശേഷം ഉടന്‍ തന്നെ ഫ്രാന്‍സിസ്കന്‍ സഭ അദ്ദേഹത്തിന്റെ വിശുദ്ധ പദവിക്ക് വേണ്ടിയുള്ള പ്രചാരണം തുടങ്ങുകയും ചെയ്തു. ലൂയീസ് ഒമ്പതാമന്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ഉടന്‍തന്നെ സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ സഭയും, ഫ്രാന്‍സിസ്കന്‍ തേര്‍ഡ് ഓര്‍ഡര്‍ റെഗുലര്‍ സഭയും അദ്ദേഹത്തെ തങ്ങളുടെ സംരക്ഷകനും, മധ്യസ്ഥനുമായി ആദരിച്ചു തുടങ്ങി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. അരേദിയൂസ്

2. നോര്‍ത്തമ്പ്രിയായിലെ എബ്ബാ സീനിയര്‍

3. എവുസെബിയൂസ്, പോണ്‍ശിയന്‍, വിന്‍സെന്‍റ്, പെരഗ്രിനൂസ്

4. റോമാക്കാരനായ ജെനേസിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 25th – St. Louis IX & St. Joseph Calasanctius


St. Louis IX

Louis IX was born in Poissy, France in 1214 to Louis VIII and Blanche of Castille. He succeeded to the throne at the age of twelve under the regency of his mother. On his twenty-first birthday he assumed full kingship. He was well known for protecting the French clergy from secular leaders and for strictly enforcing laws against blasphemy. Louis generally remained neutral in international disputes. However, because of a dispute between the Count of Le Marche and the Count of Poitiers, in which Henry III supported the Count of Le Marche, he was forced to go to war with England. In 1242 Louis defeated Henry III at Tailebourg. After the war, he made restitution to the innocent people whose property had been destroyed. He established the Sorbonne (1252) and the monasteries of Rayaumont, Vavert, and Maubuisson. Louis led two crusades, the Sixth and the Seventh Crusades. He was captured and imprisoned during the Sixth (1244-1249). At the onset of the Seventh Crusade in 1270, Louis died of dysentry. Boniface VIII canonized him in 1297.

St. Joseph Calasanctius

Founder of the Religious Schools, called the Scolopi or Piarists. Joseph was born in Peralta, Aragon, Spain. He went to Rome in 1592 and joined the Confraternity of Christian Doctrine, founding his congregation as a result of his work with neglected children. Joseph suffered unjust accusations but was restored as head of his congregation before he died. He was canonized in 1767.

Advertisements
Advertisements

ഉറങ്ങുംമുൻപേ…


ജനിച്ചനിമിഷംമുതൽ ഇന്നുവരെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ ആവശ്യപ്പെട്ടപ്പോഴും ആവശ്യപ്പെടാതെയും അങ്ങ് നൽകിയ നിരവധിയായ ദാനങ്ങൾ ഞാനോർക്കുന്നു. ഇതുവരെയും തിരിച്ചറിഞ്ഞു നന്ദി പറയാത്തതും എന്നാൽ എനിക്ക് ലഭച്ചിട്ടുള്ളതുമായ സകല അനുഗ്രഹങ്ങൾക്കും നന്ദി കർത്താവേ. മാതാപിതാക്കളിലൂടെ, സഹോദരങ്ങളിലൂടെ, ബന്ധുജനങ്ങളിലൂടെ, അയൽവാസികളിലൂടെ, സുഹൃത്തുക്കളിലൂടെ, അധ്യാപകരിലൂടെ, പുരോഹിതരിലൂടെ, സന്യസ്ഥരിലൂടെ, തിരുസഭയിലൂടെ, പൂർവികരിലൂടെ അധികാരികളിലൂടെ എന്നെ അനുഗ്രഹിച്ച നല്ല ദൈവമേ, ഞാനങ്ങയെ സ്തുതിക്കുന്നു.സ്വജീവിതത്തിലെ നിരവധിയായ അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞു അങ്ങയെ മഹത്വപ്പെടുത്താൻ എല്ലാമനുഷ്യരെയും അനുഗ്രഹിക്കണമേ. വലിയ ദുഖത്തിലും നിരാശയിലും കഴിയുന്നവർക്ക് ആശ്വാസവും സമാധാനവും നൽകേണമേ.

ഇന്ന്, കഠിനമായ ദുഷ്ടതയും വഞ്ചനയും ചെയ്യാൻ തീരുമാനമെടുത്തിരിക്കുന്നവരെ പിന്തിരിപ്പിക്കണമേ. വിനാശകരമായ അപകടങ്ങളിൽനിന്നും പിതാവേ അങ്ങയുടെ മക്കളെ സംരക്ഷിക്കണമേ

ദൈവവിളി ഉപേക്ഷിക്കാനും ഭ്രൂണഹത്യ ചെയ്യാനും തീരുമാനിച്ചിരിക്കുന്നവരെ മാനസാന്തരപ്പെടുത്തണമേ. മദ്യപാനത്തിന്റെ അടിമത്വത്തിൽ കഴിയുന്നവരെ കരുണയോടെ മോചിപ്പിക്കണമേ. വലിയ ഞെരുക്കത്തിലും ദുഖത്തിലും കഴിയുന്ന അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കണമേ

ചെയ്യാത്ത തെറ്റിന് ശിക്ഷയനുഭവിച്ചു തടവറകളിൽ കഴിയുന്നവരെ ആശ്വസിപ്പിക്കണമേ. സത്യത്തെപ്രതി പീഡനമേൽക്കുന്നവരെയും, തടവിലാക്കപ്പെട്ടവരെയും, മരണഭീതിയിൽ കഴിയുന്നവരെയും ധൈര്യപ്പെടുത്തണമേ, അല്പകാലത്തെ സഹനത്തിനു നിത്യതയിൽ ലഭിക്കാനിരിക്കുന്ന ആനന്ദംകൊണ്ടു അവരെ അഭിഷേകം ചെയ്യണമേ….. കർത്താവേ വിശ്വാസം നഷ്ടപ്പെടാതെ പ്രത്യാശയോടെ ജീവിക്കാൻ അങ്ങയുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ….

പരിശുദ്ധ അമ്മെ, മാലാഖമാരുടെ രാജ്ഞി മാധ്യസ്ഥവും സാന്നിധ്യവും നൽകി ഞങ്ങളെ നയിക്കണമേ… ആമ്മേൻ.

Advertisements

കര്‍ത്താവിന്റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും;
അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു:
നീ എന്റെ പുത്രനാണ്‌;
ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.
സങ്കീര്‍ത്തനങ്ങള്‍ 2 : 7

ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌. എന്റെ കല്‍പനകള്‍ അനുസരിക്കുകയും എന്റെ പ്രമാണങ്ങള്‍ ശ്രദ്‌ധയോടെ പാലിക്കുകയും ചെയ്യുക.
നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഞാനാണ്‌ എന്നു നിങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ടി നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു അടയാളമായി എന്റെ സാബത്തുകള്‍ നിങ്ങള്‍ വിശുദ്‌ധമായി ആചരിക്കുക.
എസെക്കിയേല്‍ 20 : 19-20

കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു;
അങ്ങാണ്‌ എന്റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
(സങ്കീ 31 : 14)

കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്‌!
തന്റെ ഭക്‌തര്‍ക്കുവേണ്ടി അവിടുന്ന്‌ അവ ഒരുക്കിവച്ചിരിക്കുന്നു;
അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക്‌ അവ പരസ്യമായി നല്‍കുന്നു.
(സങ്കീ 31 : 19)

എന്റെ ബലമായവനേ,ഞാന്‍ അങ്ങേക്കു സ്‌തുതി പാടും;
ദൈവമേ, അങ്ങ്‌ എനിക്കു കോട്ടയാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 59 : 9

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s