അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 26 | Daily Saints | August 26

⚜️⚜️⚜️ August 2️⃣6️⃣⚜️⚜️⚜️

വിശുദ്ധ സെഫിരിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച്‌ ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തിയോഡോട്ടസ് എന്നയാള്‍ യേശു ദൈവത്തിന്റെ യഥാര്‍ത്ഥ മകനല്ല എന്ന തന്റെ വാദം പ്രചരിപ്പിക്കുകയും, കൂടാതെ സ്വന്തം സഭ സ്ഥാപിക്കുകയും, ശമ്പളത്തില്‍ ഒരു മെത്രാനെ നിയമിക്കുകയും ചെയ്തു. നതാലിയൂസ് എന്നായിരുന്നു ആ മെത്രാന്റെ നാമം. അതിനു മുന്‍പായി സത്യ ദൈവത്തിലുള്ള തന്റെ വിശ്വാസം തുറന്ന് പറഞ്ഞതിന് ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ആളായിരുന്നു നതാലിയൂസ്.

ഐതീഹ്യമനുസരിച്ച്, തനിക്ക്‌ വേണ്ടി സഹനമനുഭവിച്ച ആരും സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നത് യേശു ആഗ്രഹിക്കാത്തതിനാല്‍, നതാലിയൂസിനുണ്ടായ ഒരു ദര്‍ശനത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുകയും തിയോഡോട്ടസിനൊപ്പം ചേര്‍ന്നതില്‍ അദ്ദേഹത്തെ ഗുണദോഷിക്കുകയും ചെയ്തു. സത്യപ്രകാശം കണ്ട നതാലിയൂസ് വിശുദ്ധ സെഫേരിയൂസിനോട് മാപ്പപേക്ഷിച്ചു. ആഴമായ അനുതാപം പ്രകടിപ്പിച്ച നതാലിയൂസിനെ മെത്രാന്‍ സഭയില്‍ തിരിച്ചെടുത്തു.

ഇതിനിടെ പ്രാക്സീസ്‌, നോയിറ്റസ്, സബേല്ലിയൂസ് എന്നിവര്‍ മൊഡാലിസമെന്ന മതവിരുദ്ധ വാദവുമായി രംഗത്ത്‌ വരികയും അക്കാര്യം സെഫിരിനൂസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ സെഫെരിനൂസ്‌ അപ്പസ്തോലന്‍മാരുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ മതവിരുദ്ധ വാദത്തെ നിശിതമായി വിമര്‍ശിക്കുകയും അതിന്റെ കെടുതിയില്‍ വീഴാതെ കത്തോലിക്കാ സഭയെ പ്രതിരോധിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധ സെഫെരിനൂസ്‌ രക്തസാക്ഷിത്വം വരിച്ചതായും, അദ്ദേഹത്തിന്റെ ഭൗതീക ശരീരം അപ്പിയന്‍ മാര്‍ഗ്ഗത്തിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തതായും പറയപ്പെടുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. റോമന്‍ രക്തസാക്ഷികളായ ഇറനെയൂസും അബൂന്തിയൂസും

2. നിക്കോമേഡിയായിലെ അഡ്രിയന്‍

3. ബെര്‍ഗാമോയിലെ അലക്സാണ്ടര്‍

4. കാന്‍റര്‍ ബറിയിലെ ബ്രെഗ്വിന്‍

5. സിംപ്ലിയൂസും, കോണ്‍സ്റ്റാന്‍റിയൂസും വിക്ടോറിയനും

6. സിസിലിയിലെ ഏലിയാസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 26th – St. Zephyrinus

Pope Zephyrinus (died 20 December 217) was Bishop of Rome or Pope from 199 to his death in 217. He was born in Rome. His predecessor was Pope Victor I. Upon his death on 20 December 217, he was succeeded by his principal advisor, Pope Callixtus I. He is known for combatting heresies and defending the divinity of Christ.During the 17-year pontificate of Zephyrinus, the young Church endured persecution under the Emperor Severus until his death in the year 211. To quote Alban Butler, “this holy pastor was the support and comfort of the distressed flock”. According to St. Optatus, Zephyrinus also combated new heresies and apostasies, chief of which were Marcion, Praxeas, Valentine and the Montanists. Eusebius insists that Zephyrinus fought vigorously against the blasphemies of the two Theodotuses, who in response treated him with contempt, but later called him the greatest defender of the divinity of Christ. Although he was not physically martyred for the faith, his suffering – both mental and spiritual – during his pontificate have earned him the title of martyr, a title that was repealed 132 years after his death.

Conflicts
During the reign of the Emperor Severus (193–211), relations with the young Christian Church deteriorated, and in 202 or 203 the edict of persecution appeared which forbade conversion to Christianity under the severest penalties.

Zephyrinus’s predecessor Pope Victor I had excommunicated Theodotus the Tanner for reviving a heresy that Christ only became God after his resurrection. Theodotus’ followers formed a separate heretical community at Rome ruled by another Theodotus, the Money Changer, and Asclepiodotus. Natalius, who was tortured for his faith during the persecution, was persuaded by Asclepiodotus to become a bishop in their sect in exchange for a monthly stipend of 150 denarii. Natalius then reportedly experienced several visions warning him to abandon these heretics. According to an anonymous work entitled The Little Labyrinth and quoted by Eusebius, Natalius was whipped a whole night by an angel; the next day he donned sackcloth and ashes, and weeping bitterly threw himself at the feet of Zephyrinus.

Feast day
A feast of St Zephyrinus, Pope and Martyr, held on 26 August, was inserted in the General Roman Calendar in the 13th century, but was removed in the 1969 revision, since he was not a martyr and 26 August is not the anniversary of his death which is 20 December, the day under which he is now mentioned in the Roman Martyrology.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാൻ ഇതാ ഞാൻ വന്നിരിക്കുന്നു.. (ഹെബ്രായർ : 10/7)
രക്ഷകനായ ദൈവമേ..

ഇരുളിനെ അകറ്റുകയും, ഞങ്ങൾക്കു മുന്നിൽ അതിരുകളില്ലാത്ത സ്നേഹത്തോടെ വീണ്ടും പുതിയൊരു പ്രഭാതത്തിന്റെ ദീപം കൊളുത്തുകയും ചെയ്ത അങ്ങയുടെ കാരുണ്യത്തിന് ഹൃദയം നിറഞ്ഞർപ്പിക്കുന്ന ആരാധനയും സ്തുതിയും.. പലപ്പോഴും ജീവിതത്തിൽ ഞങ്ങളെ തളർത്തുന്ന ദുരനുഭവങ്ങളെയും,വേദനിപ്പിക്കുന്ന കുറവുകളെയും അത്യധികം വെറുപ്പോടെയും മടുപ്പോടെയുമാണ് ഞങ്ങൾ സമീപിക്കാറുള്ളത്.. ഇനിയൊരിക്കലും എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കരുതേ എന്നു പരിതപിച്ചു കൊണ്ട് ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെ ഞാനവിടുത്തെ മുൻപിൽ എണ്ണിപ്പെറുക്കുമ്പോൾ പ്രാർത്ഥനയെക്കാളുപരി.. ഈ സഹനങ്ങളിലൂടെ അവിടുന്ന് എന്നോടെന്തോ പറയുവാൻ ആഗ്രഹിക്കുന്നില്ലേ എന്ന ദൈവീക ചിന്തയ്ക്ക് പോലും എന്നിൽ ഒരു സ്ഥാനവുമില്ലാതായി പോകുന്നു.

ഈശോയേ.. ജീവിതത്തിലെ സഹനവഴികളെ വേർതിരിച്ചറിയാനുള്ള ജ്ഞാനവരത്താൽ ഞങ്ങളെ നിറയ്ക്കണമേ.. അപ്പോൾ എരിയുന്ന നോവിന്റെ മുൾപ്പടർപ്പിൻ നടുവിലും അവിടുത്തെ ഹിതം തിരയുവാനുള്ള കൃപ എന്നിലും ഫലദായകമായി വർത്തിക്കുക തന്നെ ചെയ്യും..

വിശുദ്ധ തോമസ് അക്വിനാസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

🙏 ഉറങ്ങും മുൻപ്‌ 🙏

ദൈവമേ ഞങ്ങൾ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞങ്ങളുടെ പ്രാർത്ഥനകളെ നിന്റെ സന്നിധിയിലേക്ക് ഉയർത്തുന്നു. കർത്താവെ, കരുണ ആകണമേ. ഈ ഭൂമിയിലെ നിസാരനായ അങ്ങയുടെ സൃഷ്ടിയോട് കരുണ ആയിരിക്കണമേ. അവിടുത്തെ ഛായയിൽ സൃഷ്ടിക്കപ്പെട്ട ഞങ്ങൾ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ, ഈ ഭൂമിയിലെ അന്ധകാരത്തിൽ നിന്നും കാത്തു രക്ഷിക്കണമേ. നിരാശ ഞങ്ങളെ പുല്കുമ്പോഴും അവിടുത്തെ ആശ്രയിക്കുവാൻ കൃപ നല്കണമേ. എല്ലാം തകരുമ്പോൾ അത്ഭുതം പ്രവർത്തിച്ചു കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമേ നിന്നെ വിട്ടു ഞങ്ങൾ എവിടെ പോകും? ആരിൽ നിന്നാണ് ഞങ്ങൾക്ക് ശ്വാശ്വതമായ സന്തോഷം ലഭിയ്ക്കുക. ആരെയാണ് ഞങ്ങൾ നിത്യമായി ആശ്രയിക്കുക. സർവത്തിന്റെയും ഉടയവനെ, ആവശ്യമായത് നൽകി പരിപാലിക്കണമേ. രോഗ ശയ്യയിൽ ആയിരിക്കുന്നവർക്ക് ആശ്വാസത്തിന്റെ കിരണങ്ങൾ നൽകണമേ. സഹനത്തിൽ ആയിരിക്കുന്നവർക്ക് മാലാഖമാരുടെ സംരക്ഷണം നൽകണമേ. അവിടുന്നിൽ നിന്നും അകന്നു പോയവരെ കരുണാ പൂർവം തിരികെ വിളിക്കണമേ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും പാപ ചിന്തകളെ എടുത്തു മാറ്റുവാൻ അനുഗ്രഹിക്കണമേ. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ അവിടുന്ന് മോചിപ്പിക്കണമേ. കരുണ കാത്തു കഴിയുന്ന മരണാസന്നരെ അങ്ങയുടെ സന്നിധിയിലേക്ക് വിളിക്കണമേ. ഭൂമിയിലെ ദാരിദ്ര്യം ഞങ്ങളെ പിടികൂടാതെ കാക്കണമേ. സഹോദര സ്നേഹവും, ശാന്തിയും അനുഭവിക്കുവാൻ ഇടവരുത്തണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ അങ്ങയുടെ പക്കലേയ്ക്ക് ഉയർത്തി പ്രാർത്ഥിക്കുന്നു. കൃപാ വരങ്ങൾ കൊണ്ട് അവരെ നിറയ്കക്കണമേ. പാപത്തിന്റെ അരൂപികളിൽ നിന്നും മോചനം നൽകി കാത്തു കൊള്ളണമേ. ഞങ്ങളുടെ തെറ്റുകൾ അവരെ പിടികൂടാതെ കാത്തു കൊള്ളണമേ. നിന്റെ വഴികളിൽ നടക്കുവാൻ അനുഗ്രഹിക്കണമേ. ഓരോ ദിനവും അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ അഭയം കണ്ടെത്തുമാറാകട്ടെ. പ്രാർത്ഥനയുടെ നിറവിൽ ദൈവത്തെ വാഴ്ത്തുവാൻ കൃപ നല്കേണമേ.
ആമേൻ 🙏

Advertisements

കര്‍ത്താവേ, അങ്ങാണ്‌ എന്റെ രക്‌ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 3 : 3

Advertisements

കര്‍ത്താവേ, അങ്ങാണ്‌ എന്റെ രക്‌ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 3 : 3

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s