അനുദിന വിശുദ്ധർ | ഓഗസ്റ്റ് 27 | Daily Saints | August 27 | St. Monica | വി. മോനിക്ക

⚜️⚜️⚜️ August 2️⃣7️⃣⚜️⚜️⚜️

വിശുദ്ധ മോനിക്ക
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of St. Augustin) എന്ന കൃതിയില്‍ പറയും പ്രകാരം മോനിക്കയുടെ പിതാവിനെ പരിപാലിച്ച അതേ പരിചാരികയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് വിശുദ്ധയും വളര്‍ന്നത്. പാട്രിഷ്യസ് എന്ന വിജാതീയനായിരുന്നു അവളെ വിവാഹം ചെയ്തത്. മറ്റുള്ള സ്വഭാവ ദൂഷ്യങ്ങള്‍ക്ക്‌ പുറമേ വളരെയേറെ മുന്‍കോപിയുമായിരുന്നു അവളുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ ഒപ്പമുള്ള ജീവിതത്തിലെ സഹനം വഴിയാണ് വിശുദ്ധക്ക് അപാരമായ സഹനശക്തിയുണ്ടായതെന്ന്‍ അനുമാനിക്കപ്പെടുന്നു.

തന്റെ ഭര്‍ത്താവിന്റെ ദേഷ്യമടങ്ങിയതിനു ശേഷം മാത്രമേ വിശുദ്ധ അദ്ദേഹത്തെ ഗുണദോഷിച്ചിരുന്നുള്ളു. കൂടാതെ ദുഷിച്ച മനസ്സുകള്‍ക്കുടമകളായിരുന്ന പരിചാരകര്‍ അവളുടെ അമ്മായിയമ്മയെ ഏഷണികള്‍ പറഞ്ഞു പിടിപ്പിച്ച് വിശുദ്ധക്കെതിരായി തിരിക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ ആ പ്രതിബന്ധങ്ങളെയെല്ലാം ദയയോടും, സഹതാപത്തോടും കൂടി നേരിട്ടു. മൂന്ന് മക്കളെ നല്‍കി ദൈവം വിശുദ്ധയെ അനുഗ്രഹിച്ചു: നവിജിയൂസ്, പെര്‍പ്പെച്ചുവ, അഗസ്റ്റിന്‍ എന്നിവരായിരിന്നു അവര്‍.

യൗവ്വനത്തിലായിരുന്നു അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. ഒരുപക്ഷേ പാപപങ്കിലമായ അവന്റെ ജീവിതം കാരണം മോനിക്ക അവന്റെ ജ്ഞാനസ്നാനം നീട്ടിവെച്ചതാകുവാനും സാധ്യതയുണ്ട്. അഗസ്റ്റിന് പത്തൊന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവ് മരണപ്പെട്ടു. അതിനോടകം തന്നെ തന്റെ അനുതാപവും, പ്രാര്‍ത്ഥനയും വഴി വിശുദ്ധ അദ്ദേഹത്തിന്റെ മാനസാന്തരം നേടിയെടുത്തിരുന്നു. എല്ലാ തരത്തിലുള്ള പാപങ്ങളും, ധാരാളിത്തവും വഴി യുവാവായ അഗസ്റ്റിന്‍ തന്റെ അമ്മക്ക് എന്നും തലവേദനയായിരുന്നു. അവളുടെ കണ്ണുനീരും, എല്ലാ ശ്രമങ്ങളും വൃഥാവിലായപ്പോള്‍, അവസാനം അവള്‍ മകനെ തന്റെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുക വരെയുണ്ടായി. എന്നാല്‍ ഒരു ദര്‍ശനത്തേ തുടര്‍ന്ന്‍ അവള്‍ അവനെ വീണ്ടും വീട്ടില്‍ പ്രവേശിപ്പിച്ചു.

അഗസ്റ്റിന്‍ റോമിലേക്ക് പോകുവാന്‍ പദ്ധതിയിട്ടപ്പോള്‍ വിശുദ്ധയും അവനെ അനുഗമിക്കുവാന്‍ തീരുമാനിച്ചു, എന്നാല്‍ വിശുദ്ധ തുറമുഖത്തെത്തിയപ്പോഴേക്കും അവന്‍ കപ്പല്‍ കയറിയിരുന്നു. പിന്നീട് അവള്‍ അവനെ പിന്തുടര്‍ന്ന് മിലാനില്‍ എത്തി. അവിടെ വെച്ച് വിശുദ്ധ അംബ്രോസ് അവളെ അനുമോദിക്കുകയും, ഇതുപോലൊരു മാതാവിനെ ലഭിച്ചതില്‍ അഗസ്റ്റിനെ അഭിനന്ദിക്കുകയും ചെയ്തു. മിലാനില്‍ വെച്ചാണ് വിശുദ്ധ തന്റെ മകന്റെ മതപരിവര്‍ത്തനത്തിനുള്ള പാത തയ്യാറാക്കുന്നത്. അവസാനം അവളുടെ കണ്ണുനീര്‍ ആനന്ദമായി മാറിയ ആ നിമിഷം വന്നു ചേര്‍ന്നു.

അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും, വിശുദ്ധയുടെ അശ്രാന്ത പരിശ്രമത്തിനു വിരാമമാവുകയും ചെയ്തു. ആഫ്രിക്കയിലേക്ക് തിരികെ വരുന്നതിനിടയില്‍ തന്റെ 66-ത്തെ വയസ്സില്‍ ഓസ്റ്റിയായില്‍ വെച്ചാണ് വിശുദ്ധ മരണപ്പെടുന്നത്. വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രത്തില്‍ വിശുദ്ധയുടെ മരണത്തെ കുറിച്ച് വിവരിക്കുന്ന ഭാഗം ഏറ്റവും ഹൃദയഭേദകവും മനോഹരവുമാണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. പേഴ്സ്യന്‍ കന്യകയായ അന്തൂസ

2. ആള്‍സിലെ സെസെരിയൂസ്

3. റൂഫൂസും കാര്‍പൊഫോറൂസും

4. വെയില്‍സിലെ ഡെക്കുമെന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 27th – St. Monica

Saint Monica, also known as Monica of Hippo, is St. Augustine of Hippo’s mother. She was born in 331 A.D. in Tagaste, which is present-day Algeria.

When she was very young, she was married off to the Roman pagan Patricius, who shared his mother’s violent temper. Patricius’ mother lived with the couple and the duo’s temper flares proved to be a constant challenge to young Monica.

While Monica’s prayers and Christian deeds bothered Patricius, he is said to have respected her beliefs.

Three children were born to Monica and Patricius: Augustine, Navigius, and Perpetua. Unfortunately, Monica was unable to baptize her children and when Augustine fell ill, Monica pleaded with Patricius to allow their son to be baptized.

Patricius allowed it, but when Augustine was healthy again, he withrew his permission.

For years Monica prayed for her husband and mother-in-law, until finally, one year before Patricius’ death, she successfully converted them.

As time passed, Perpetua and Navigius entered the religious life, but unfortunately Augustine became lazy and uncouth. This greatly worried Monica, so when Patricius died, she sent the 17-year-old Augustine to Carthage for schooling.

While in Carthage, Augustine became a Manichaean, which was a major religion that saw the world as light and darkness, and when one died, they were removed from the world of matter and returned to the world of light, which is where life comes from.


After Augustine got his education and returned home, he shared his views with Monica, who drove him from her table. Though it is not recorded how much time passed, Monica had a vision that convinced her to reconcile with her wayward son.

Monica went to a bishop, who told her, “the child of those tears shall never perish.”

Inspired, Monica followed Augustine to Rome, where she learned he had left for Milan. She continued her persual and eventually came upon St. Ambrose, who helped her convert Augustine to Christianity following his seventeen-year resistance.

Augustine later wrote a book called Confessions, in which he wrote of Monica’s habit of bringing “to certain oratories, erected in the memory of the saints, offerings of porridge, bread, water and wine.”

When Monica moved to Milan, a bishop named Ambrose told her wine “might be an occasion of gluttony for those who were already given to drink,” so she stopped preparing wine as offerings for the saints.

Augustine wrote: “In place of a basket filled with fruits of the earth, she had learned to bring to the oratories of the martyrs a heart full of purer petitions, and to give all that she could to the poor – so that the communion of the Lord’s body might be rightly celebrated in those places where, after the example of his passion, the martyrs had been sacrificed and crowned.”

After a period of six months, Augustine was baptized in the church of St. John the Baptist at Milan. The pair were led to believe they should spread the Word of God to Africa, but it the Roman city of Civitavecchia, Monica passed away.

Augustine recorded the words she imparted upon him when she realized death was near. “Son, nothing in this world now affords me delight. I do not know what there is now left for me to do or why I am still here, all my hopes in this world being now fulfilled.”

She was buried at Ostia, and her body was removed during the 6th century to a hidden crypt in the church of Santa Aurea in Osta, near the tomb of St. Aurea of Ostia.

In 1430, Pope Martin V ordered her relics to be brought to Rome and many miracles were reported to have occurred along the way. Later, Cardinal d’Estouteville built a church to honor St. Augustine called the Basilica di Sant’Agostino, where her relics were placed in a chapel to the left of the high altar.


Her funeral epitaph survived in ancient manuscripts and the stone it was originally written on was discovered in the church of Santa Aurea in 1945.

Douglas Boin translated the tablet’s Latin to read:

“Here the most virtuous mother of a young man set her ashes, a second light to your merits, Augustine.

As a priest, serving the heavenly laws of peace, you taught [or you teach] the people entrusted to you with your character. A glory greater than the praise of your accomplishments crowns you both – Mother of the Virtues, more fortunate because of her offspring.”

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


അവൻ വീണ്ടും വരും.. പാപപരിഹാരാർത്ഥമല്ല, തന്നെ ആകാംഷാപൂർവ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കു വേണ്ടി..(ഹെബ്രായർ : 9/28)


ഞങ്ങളുടെ ദൈവമായ കർത്താവേ..
മരണം വരെ വിശ്വസ്തരായിരിക്കാനും.. നീതിയുടെയും പ്രത്യാശയുടെയും ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ സന്നിധി തേടി വരുന്നു. ചിലപ്പോഴെങ്കിലും ഉള്ളുലയ്ക്കുന്ന നീറുന്ന പ്രശ്‌നങ്ങളും.. സങ്കടങ്ങളുമെല്ലാം ഞങ്ങൾ അനുഭവിക്കുന്ന അതേ തീവ്രതയിൽ മറ്റാരോടും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാതെ വരുന്ന ചില സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാവാറുണ്ട്.. എന്റെ നോവിന്റെ ആഴം ഞാൻ മാത്രമേ അറിയുന്നുള്ളു എന്ന നിസ്സഹായതയുടെ നടുവിലും എല്ലാ സങ്കടങ്ങളും അവസാനിക്കുന്ന ഒരു നല്ല സമയം തീർച്ചയായും എന്നെ തേടി വരുമെന്നുള്ള പ്രതീക്ഷയാണ് എല്ലാറ്റിനെയും അതിജീവിക്കാനുള്ള ശക്തി പകർന്നു നൽകുന്നതും.. ഞങ്ങളെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നതും..

ഈശോയേ.. വിശ്വാസത്തിന്റെ ആത്മീയജ്വാല എന്നിൽ മങ്ങിത്തുടങ്ങുമ്പോഴും.. ജീവിതത്തിന്റെ സഹനവഴികളിൽ കാലിടറുമ്പോഴും പ്രത്യാശയോടെ ഞങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിലേക്കുയർത്താനുള്ള അനുഗ്രഹമേകേണമേ.. അപ്പോൾ ഉത്തമ മാർഗത്തിലൂടെ ചരിക്കാനും.. ജീവിതത്തെ ദൈവഭക്തിയിൽ ബലപ്പെടുത്താനുമുള്ള വരപ്രസാദം ഞങ്ങൾക്കും സ്വന്തമാവുക തന്നെ ചെയ്യും..

വിശുദ്ധ മോനിക്ക പുണ്യവതി.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!
സ്വര്‍ഗീയമായ എല്ലാ ആത്‌മീയവരങ്ങളാലും ക്രിസ്‌തുവില്‍ നമ്മെഅനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ പിതാവുമായ ദൈവം സ്‌തുതിക്കപ്പെട്ടവനാകട്ടെ!
എഫേസോസ്‌ 1 : 2-3

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു;
എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 3 : 5

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s