അനുദിനവിശുദ്ധർ

Daily Saints | September 01 അനുദിനവിശുദ്ധർ | സെപ്റ്റംബർ 01

⚜️⚜️⚜️ September 0️⃣1️⃣⚜️⚜️⚜️
വിശുദ്ധ ഗില്‍സ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഗ്രീസ്സിന്റെ തലസ്ഥാനമായ എഥൻസിലെ ഒരു കുലീന കുടുംബത്തിലാണ്‌ വിശുദ്ധ ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി. റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു സന്യാസിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന്‌ പാൽ കൊടുത്തിരുന്നു എന്നാണ്‌ പറയപ്പെടുന്നത്.

ഒരു ദിവസം രാജാവിന്റെ വേട്ടക്കാരാൽ ഓടിക്കപ്പെട്ട മാൻപേട ഗുഹാകവാട പ്രദേശത്തേക്ക് പോകുന്നത് പിന്തുടർന്ന അവർ ഗില്‍സിനേയും അദ്ദേഹത്തിന്റെ രഹസ്യ ധ്യാന സ്ഥാനവും കണ്ടെത്തി. അവർ ആ പെൺ മാനിനു നേരെ അമ്പെയ്തെങ്കിലും അത് കൊണ്ടത് ഗിൽസിന്റെ കാൽതുടയിലായിരുന്നു. ഇതേ തുടര്‍ന്നു ജീവിതകാലം മുഴുവനും മുടന്തനായി അദ്ദേഹത്തിന് കഴിയേണ്ടി വന്നു. പിന്നീട്, തിയോഡോറിക്ക് രാജാവിന്റെ ആവശ്യപ്രകാരം, അദ്ദേഹം ഒരാശ്രമം പണിയുകയും, അതിന്റെ ആദ്യത്തെ മഠാധിപതിയാകുകയും ചെയ്തു. ഈ ആശ്രമം വിശുദ്ധ ഗില്‍സ് ഡു ഗാര്‍ഡ് എന്ന പേരില്‍ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. എട്ട് വർഷത്തിനു ശേഷം 712-ൽ വിശുദ്ധ ഗിൽസ് നിര്യാതനായി.

ഈ വിശുദ്ധന്റെ ഒരു പ്രതിമയോ, ചിത്രമോ ചേർത്തു വച്ച് കൊണ്ട് കിടന്നുറങ്ങിയാൽ സന്താനഭാഗ്യമില്ലാത്ത സ്ത്രീകൾ ഗർഭിണികളാകുമെന്ന വിശ്വാസത്താൽ അങ്ങനെ ആചരിക്കുന്നവർ ഫ്രാൻസിലെ നോർമണ്ടിയിലുണ്ട്. മുടന്തുള്ളവരുടെ സൗകര്യത്തിനായി, വിശുദ്ധ ഗില്‍സിന്റെ നാമധേയത്തിൽ ധാരാളം പള്ളികൾ ഇംഗ്ലണ്ടിൽ പണി തീർക്കപ്പെടുകയുണ്ടായി. ദരിദ്രരുടെ രക്ഷാധികാരിയായിട്ടാണ്‌ വിശുദ്ധ ഗില്‍സ് കരുതപ്പെട്ടിരിന്നത്. അദ്ദേഹത്തിന്റെ നാമത്തിൽ നിരാലംബർക്ക് ദാനധർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു.

ഇതിന്‌ തെളിവായി ഒരാചാരം നിലവിലുണ്ടായിരുന്നു. വധശിക്ഷക്ക് കൊണ്ടുപോയിരുന്ന കുറ്റവാളികളെ വിശുദ്ധ ഗില്‍സ് ആശുപത്രി കവാടത്തിൽ നിറുത്തി, അവർക്ക് “St.Giles’ Bowl”എന്ന് വിളിച്ചിരുന്ന ഒരു ‘പാത്രം വീഞ്ഞ്’ ദാനമായി നല്കപ്പെട്ടിരുന്നു. “പരിശുദ്ധ സഹായകർ” എന്ന 14 പേരുടെ ലിസ്റ്റിൽ വിശുദ്ധ ഗില്‍സും ഉൾപ്പെട്ടിട്ടുണ്ട്. ഈ 14 പേർക്കും ഒന്നിച്ചാണ്‌ പ്രാർത്ഥനാപേക്ഷ സമർപ്പിക്കുന്നത്; കാരണം, പരീക്ഷകളിലും കഷ്ടതയിലും സഹായിക്കാനുള്ള ശക്തി പ്രാപിച്ചവരാണിവർ. ഓരോ വിശുദ്ധനും പ്രത്യേകം തിരുനാളും ഓർമ്മദിനവും ഉണ്ട്.

ആഗസ്റ്റ് 8 നാണ്‌ ഇവരെ ഒന്നിച്ചോർമ്മിക്കുന്ന ദിവസം. എന്നാൽ 1969-ലെ റോമൻ കലണ്ടർ പരിഷ്കരണ പ്രകാരം ഈ കൂട്ടായ ദിനാചരണം റദ്ദു ചെയ്യപ്പെട്ടു. ഭിക്ഷാടകർ, മുലയൂട്ടുന്നവർ, സന്യാസികള്‍, ശാരീരിക ക്ഷമതയില്ലാത്തവർ, കൊല്ലപ്പണിക്കാർ, മുടന്തന്മാർ, കുഷ്ഠ രോഗികൾ, സന്താനശേഷിയില്ലാത്തവർ, ലൈംഗിക ശേഷി ഇല്ലാത്തവർ- എന്നിവർക്ക് ഈ വിശുദ്ധന്റെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കാം.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. പ്രിസ്കൂസ് കാസ്ട്രെസിസ്, ടമ്മാരിയൂസ്, റോസിയൂസ്, ഹെറാക്ലിയൂസ്,സെക്കുന്തിയൂസ്

2. അഡ്യുത്തോര്‍ മാര്‍ക്ക്, അഗുസ്തൂസ്, എല്‍പീഡിയൂസ്, കാനിയണ്‍, വിന്‍റോണിയൂസ്

3. സെന്‍സിലെ അഗിയോ

4. ത്രെയിസിലെ അമ്മോനും കൂട്ടരും

5. അക്വിനോ ബിഷപ്പായിരുന്ന കോണ്‍സ്റ്റാന്‍സിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) September 1st – St. Giles Abbot
St. Giles, Abbot (Patron of Physically Disabled) Feast day – September 1

St. Giles is said to have been a seventh century Athenian of noble birth. His piety and learning made him so conspicuous and an object of such admiration in his own country that, dreading praise and longing for a hidden life, he left his home and sailed for France. At first he took up his abode in a wilderness near the mouth of the Rhone river, afterward near the river Gard, and, finally, in the diocese of Nimes.

He spend many years in solitude conversing only with God. The fame of his miracles became so great that his reputation spread throughout France. He was highly esteemed by the French king, but he could not be prevailed upon to forsake his solitude. He admitted several disciples, however, to share it with him. He founded a monastery, and established an excellent discipline therein. In succeeding ages it embraced the rule of St. Benedict. St. Giles died probably in the beginning of the eighth century, about the year 724.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും..കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.. (ഹെബ്രായർ : 11/1)

രക്ഷകനായ ദൈവമേ..

ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി ഉണ്ടാകുവാനും, സത്കൃത്യങ്ങൾ ചെയ്യുന്നതിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ധാരാളമായി നൽകാൻ കഴിവുള്ളവനുമായ അങ്ങയിൽ ശരണമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രതീക്ഷകളാണ് ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ വിശ്വാസം പോലും നഷ്ടപ്പെട്ട് ഞങ്ങൾ വല്ലാതെ നിരാശരായി തീരാറുണ്ട്.. ഞാൻ സ്വപ്നം കണ്ട ജീവിതം, ഞാനാഗ്രഹിച്ച ജോലി, എന്റെ മനസ്സിനിണങ്ങിയ പങ്കാളി.. അതൊരിക്കലും ഇങ്ങനെയൊന്നുമായിരുന്നില്ല. ഒന്നും നേടിയെടുക്കാൻ എനിക്കു കഴിഞ്ഞില്ല.. എല്ലാം എന്നിൽ തന്നെ അവസാനിച്ചു എന്ന പരാതിയോടെ, പലപ്പോഴും ദൈവത്തിലും.. എന്നിലും ആത്മവിശ്വാസമില്ലാതെ ശേഷിച്ച ജീവിതം ജീവിച്ചു തീർക്കാൻ ഞങ്ങൾ പരിശ്രമിക്കും..

ഈശോയേ.. എന്റെ അവസ്ഥയിതാണ്.. ഞാൻ വീണ്ടും വീണ്ടും വീണു പോകുന്നു എന്നു വിലപിക്കേണ്ടി വരുന്ന കുന്നോളമുള്ള എന്റെ സങ്കടങ്ങളിൽ എനിക്കു തുണയായി നീയുണ്ടാകേണമേ.. എന്റെ ആത്മാവിനെ മുഷിപ്പിക്കുന്നവയിലേക്ക് വീണ്ടും പിന്തിരിഞ്ഞു നോക്കാനിട വരുത്താതെ എന്റെ വിശ്വാസത്തെ ബലപ്പെടുത്തേണമേ.. അപ്പോൾ മുന്നിലും പിന്നിലും എന്നെ അനുഗമിക്കുന്നവൻ മാത്രമാകാതെ എന്റെ ചാരെ.. എന്നോടൊപ്പം ചേർന്നു നടക്കുന്ന വിശ്വാസവെളിച്ചമായി അങ്ങെന്റെ വഴി തെളിച്ചരുളുക തന്നെ ചെയ്യും..

വിശുദ്ധ അന്തോണീസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഉറങ്ങും മുൻപ്‌
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ഈശോയെ ഈ രാത്രിയിൽ ഞങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു….. രക്ഷകനായ ദൈവമേ, ആശ്വാസദായകനായ അങ്ങേ കരത്തിൽ അടിയനു വിശ്രമം നൽകണമെ… ഭാരമേറിയ ജീവിതം, ഇടക്ക്‌ ആശ്രയമില്ലാതെ വഴി മുട്ടിപ്പോകുന്ന അനുഭവം.. തമ്പുരാനെ ഞങ്ങളെ കൈവിടല്ലേയെന്ന് പ്രാർത്ഥിക്കുന്നു… ഈശോക്ക്‌ അസാധ്യമായി എന്താണുള്ളത്‌ ? അങ്ങറിയാതെ എന്റെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ലല്ലോ ! … ഈ ബോധ്യം എന്നിൽ ഉറപ്പിക്കണമേ… എന്റെ അലച്ചിലുകൾ, ഭയം, ക്ഷീണം, അലസത, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനാവാത്ത അവസ്ഥ, തീരുമാനങ്ങളെടുക്കാനാവാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ്‌, ഞങ്ങളുടെ ബലഹീനതകൾ, എല്ലാമെല്ലാം തമ്പുരാനേ അങ്ങേക്ക്‌ അറിയാവുന്നതാണല്ലോ… എനിക്ക്‌ കൂടുതൽ ശക്തിയോടെ, ഉണർവ്വൊടെ പ്രവർത്തിക്കാനുള്ള വരത്തിനായി പ്രാർത്ഥിക്കുന്നു… ഇന്നത്തെ എന്റെ അലച്ചിലുകളും പ്രയാസങ്ങളും അർത്ഥമില്ലാതെ പോകരുതെ.. എന്റെ മാതാപിതാക്കളുടെ സ്നേഹം ഞാനീ നിമിഷം ഓർക്കുന്നു.. സഹോദരങ്ങൾ എനിക്കായി എടുത്ത സഹനങ്ങൾ ഇവയെല്ലാം എന്റെ നല്ല ജീവിതത്തിനായി ദൈവമേ അങ്ങു ക്രമപ്പെടുത്തിയതാണെന്ന് ഞങ്ങൾ അറിയുന്നു…. അനുഗ്രഹിക്കണെ കർത്താവെ… ഈ രാത്രിയിൽ നിന്റെ സന്നിധിയിൽ ഞാനെന്റെ സ്വപ്നങ്ങളെ, ആശങ്കകളെ, ഒക്കെ തന്നു പ്രാർത്ഥിക്കുന്നു… ഞങ്ങൾക്ക്‌ ഭയമില്ലാതെ ജീവിക്കുവാൻ കൃപ നൽകണെ… സർവ്വ ചരാചരങ്ങളെയും പരിപാലിക്കുന്ന അങ്ങെ തിരുക്കരങ്ങളിൽ എന്റെ സകല നിയോഗങ്ങളും സമർപ്പിക്കുന്നു.. ഉത്തരമില്ലാ എന്ന് കരുതുന്ന എല്ലാ പ്രശ്നങ്ങൾക്കും അങ്ങേ പക്കൽ ഉത്തരമുണ്ടെന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു… പിതാവിന്റെ സ്നേഹവും…. പുത്രന്റെ സാന്നിധ്യവും….. പരിശുദ്ധാത്മാവിന്റെ സഹവാസവും ഇന്നും എപ്പോഴും ഞങ്ങൾക്കുണ്ടാകണമേ….

🙏🏻 ആമേൻ 🙏🏻
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

Advertisements

കര്‍ത്താവ്‌ നിന്റെ ആശ്രയമായിരിക്കും;
നിന്റെ കാല്‍ കുടുക്കില്‍പ്പെടാതെഅവിടുന്ന്‌ കാത്തുകൊള്ളും.
(സുഭാ 3 : 26)

ദൈവത്തിന്‌ ഒന്നും അസാധ്യമല്ല
(ലൂക്കാ 1 : 37)

ഞങ്ങളുടെ രക്‌ഷയായ ദൈവമേ,ഭീതികരമായ പ്രവൃത്തികളാല്‍
അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു,
ഭൂമി മുഴുവന്റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്‌.
അവിടുന്നു ശക്‌തികൊണ്ട്‌ അര മുറുക്കി പര്‍വതങ്ങളെ ഉറപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 65 : 5-6

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ,
ഭൂമിയിലെങ്ങും അവിടുത്തെനാമംഎത്ര മഹനീയം!
അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കുമീതേപ്രകീര്‍ത്തിക്കപ്പെടുന്നു.
സങ്കീര്‍ത്തനങ്ങള്‍ 8 : 1

ജനതകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍!
അവിടുത്തെ സ്‌തുതിക്കുന്നസ്വരം ഉയരട്ടെ!
അവിടുന്നു നമ്മുടെ ജീവന്‍കാത്തുപാലിക്കുന്നു;
നമ്മുടെ കാലിടറാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 66 : 8-9

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s