എട്ട് നോമ്പ് ചരിത്രം

ഏഴാം നൂറ്റാണ്ടിൽ ഇറാക്കിലെ ‘ഹീറ’ എന്ന ക്രിസ്ത്യൻ നഗരം ബാഗ്ദാദ് ഖലീഫ പിടിച്ചടക്കി. ഹീറയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ സൗന്ദര്യം അക്കാലത്തു പ്രശസ്തമായിരുന്നു. ഖലീഫ അവിടെ നിയമിച്ച കടുത്ത വർഗീയ വാദിയും കാമവെറിയനുമായ കുപ്രസിദ്ധനായ മുസ്ലിം ഗവർണർ ഹീറയിലേക്ക് പുറപ്പെട്ടതായി അറിവ് കിട്ടിയ ക്രിസ്ത്യൻ സ്ത്രീകൾ മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ അഭയം പ്രാപിക്കുകയും തുടർന്ന് പുരോഹിതന്റെ നേത്രത്വത്തിൽ മൂന്ന് ദിവസം ജല പാനമില്ലാതെ കടുത്ത നോമ്പിലും പ്രാർത്ഥനയിലും അവർ മുഴുകി. മൂന്നാം ദിവസം കുർബ്ബാന മദ്ധ്യേ ഖലീഫ മരിച്ചതായും മാതാവിന്റെ അരുളപ്പാടുണ്ടായി, അടുത്ത ദിവസം അത് സ്ഥിരീകരിക്കപ്പെട്ടു. തുടർന്ന് കാമവെറിയനായ ഗവർണറുടെ ഹീര നഗരത്തിലേക്കുള്ള യാത്ര തടസ്സപ്പെട്ടു താൽക്കാലികമായെങ്കിലും അവിടെയുള്ള ക്രൈസ്തവർ രക്ഷപെടുകയും ചെയ്തു. കുറേപ്പേർ നഗരം വിട്ട് രക്ഷപെട്ടു. അന്ന് മുതൽ പലഭാഗത്തുമുള്ള അറബ് ക്രൈസ്തവർ എട്ട് നോമ്പ് പാരമ്പര്യം അനുഷ്ഠിച്ചിരുന്നു. പക്ഷെ പിൽക്കാലത്തു ഇസ്ലാമിക് അധിനിവേശം മധ്യേഷ്യയിൽ പൂർണമായതോടെ ഈ അനുഷ്ഠാനത്തിന്റെ പ്രശസ്തിക്ക് മങ്ങലേറ്റു .

ഇന്നത്തെ ഇസ്രായേൽ, ഇറാഖ്, സിറിയ ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങൾ അവ മുഹമ്മദിന്റെയും തുടർന്ന് വന്ന പിന്ഗാമികളുടെയും അധിനിവേശത്തിന് മുൻമ്പ് ക്രിസ്ത്യൻ ജൂത ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നു. എന്നാൽ ഏഴാം നൂറ്റാണ്ടിൽ സൗദിയിൽ തുടങ്ങി പിന്നീട് മധ്യേഷ്യയിലേക്ക് വ്യാപിച്ച മുഹമ്മദിന്റെയും പിന്ഗാമികളുടെയും ഇസ്ലാമിക് അക്രമങ്ങളിൽ നിന്നും തങ്ങളുട ജീവനും മാനവും കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓടിയ അറബ് ക്രൈസ്തവരിൽ കുറച്ചുപേർ എട്ടാം നൂറ്റാണ്ടോടെ കേരളത്തിലും വന്ന് താമസം തുടങ്ങി. ഇവർക്കിടയിൽ (ഇറാഖിൽ നിന്നും വന്ന അറബ് ക്രൈസ്തവർ ) എട്ട് നോമ്പ് ആചരണം ഉണ്ടായിരുന്നു പക്ഷെ അത് തദ്ദേശീയരായ മാർത്തോമാ ക്രിസ്ത്യാനികൾ ആചരിച്ചിരുന്നില്ല.

പിൽക്കാലത്തു പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പട മംഗലാപുരത്തും തുടർന്ന് മലബാറിലും നടത്തിയ ക്രിസ്ത്യൻ -ഹിന്ദു കൂട്ടക്കൊലകളും, മതം മാറ്റലും, സ്ത്രീകളെ ലൈംഗീക അടിമകളായി പിടിക്കുന്നതും വടക്കു നിന്നും രക്ഷപെട്ട ആളുകളാൽ തെക്കൻ കേരളത്തിലുള്ളവർ അറിഞ്ഞിരുന്നു . തുടർന്ന് മലബാറിന് ശേഷം തെക്കൻ കേരളത്തിലേക്ക് ടിപ്പു പടയോട്ടം നടത്തിയപ്പോൾ, എട്ടാം നൂറ്റാണ്ടിലെ ഇറാഖി ക്രിസ്ത്യൻസിന്റെ പിന്തലമുറക്കാരാലും മറ്റും ഹീരയിലുള്ള തങ്ങളുടെ പൂർവികരുടെ മേൽ പരിശുദ്ധ മാതാവിന്റെ സംരക്ഷണ ഇടപെടൽ അറിഞ്ഞ തിരുവതാംകൂറിലെ ക്രിസ്ത്യൻ സ്ത്രീകൾ അത് മാതൃകയാക്കി എട്ട് നോമ്പ് അനുഷ്ഠാനത്തിന് തുടക്കമിട്ടു . തുടന്ന് നടന്നത് ചരിത്രം, പെരിയാറിലെ അത്ഭുത വെള്ളപ്പൊക്കവും അത് മൂലം പടയും പടക്കോപ്പുകളും വലിയ രീതിയിൽ നശിച്ചുപോയ ടിപ്പുവിന് തിരുവതാംകൂർ ആക്രമിക്കാൻ കഴിയാതെ തിരിച്ചു പോവേണ്ടി വന്നു . അന്ന് മുതൽ ആണ് കേരളത്തിൽ എട്ട് നോമ്പിന് വലിയ രീതിയിൽ പ്രചാരം ലഭിക്കുന്നത് .
NB :
എട്ട് നോമ്പ് എന്നത് മാതാവിന്റെ ജനന തിരുന്നാളിനോട് കൂട്ടിച്ചേക്കപ്പെട്ട ഒന്ന് ആണെങ്കിലും ഈ അനുഷ്ഠാനത്തിന്റെ തുടക്കം ചെന്ന് എത്തുന്നത് ഏഴാം നൂറ്റാണ്ടിലെ ഇന്നത്തെ ഇറാക്കിലെ ഹീറയിലുള ക്രിസ്താനികൾ മുതൽ പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പുവിന്റെ പടയോട്ടകാലത്തെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾവരെയുള്ളവരുടെ തങ്ങളുടെ ജീവനും മാനവും കാത്ത പരിശുദ്ധ അമ്മയോടുള്ള കൃതജ്ഞതയിലാണ് .

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s