തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും
 
ലത്തീൻ സഭയിൽ സെപ്തംബർ മൂന്നാം തീയതി മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു. (540 – 604 ). AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” എന്നു പറയുന്ന ശൈലി രൂപപ്പെട്ടതിൽ ഗ്രിഗറി മാർപാപ്പയുടെ പങ്ക് പ്രശസം നീയമാണ് അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.
 
തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” “നല്ല ആരോഗ്യം” തുടങ്ങി പല സജ്ഞകളും പാശ്ചാത്യ ലോകത്തും, ഈശോ, അമ്മേ, തുടങ്ങിയ നാമങ്ങൾ മലയാളികളായ കത്തോലിക്കരുടെ ഇടയിലും സർവ്വ സാധാരണമാണ്. ഇതെങ്ങനെ രൂപപ്പെട്ടു ? എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചട്ടുണ്ടോ?
 
“ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” എന്ന ശൈലി പഴയ നിയമത്തിൽ നിന്നും ആദിമ ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും വരുന്നതാണ്. സംഖ്യയുടെ പുസ്തകത്തിൽ ഈ ആശംസ നാം കാണുന്നു, “കര്ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.” (സംഖ്യ 6:24). “ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ” എന്ന വാക്യം ആദിമ ക്രൈസ്തവരുടെ ആരാധനക്രമത്തിൽ സർവ്വസാധാരണയായി ഉപയോഗിക്കുന്ന ആശംസ ആയിരുന്നു.
 
ഏഴാം നൂറ്റാണ്ടു മുതലാണ് “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” എന്ന ശൈലി തുമ്മലുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ തുടങ്ങിയത്. മഹാനായ ഗ്രിഗറി ഒന്നാമൻ മാർപാപ്പയുടെ നിർദ്ദേേശാനുസരണമാണ് ഈ ശൈലി ഉപയോോഗിക്കാൻ തുടങ്ങിയത്. യുറോപ്പിലാകമാനം പ്ലേഗ് പടർന്നു പിടിച്ചിരുന്ന സമയത്താണ് (AD 590) മഹാനായ ഗ്രിഗറി ഒന്നാമൻ മാർപാപ്പയായി തെരഞ്ഞെടുക്കകപ്പെടുന്നത്. തുമ്മലു വഴി ആയിരുന്നു പ്ലേഗിന്റെ വൈറസ് പ്രധാനമായും പടർന്നിരുന്നത്. അതിനാൽ AD 600 ഫെബ്രുവരി 6 ന് അദ്ദേഹം പുറപ്പെടുവിച്ച ഒരു ഡിക്രിയിൽ ആരു തുമ്മിയാലും ദൈവത്തിന്റെ സംരക്ഷണം യാചിച്ചു കൊണ്ടു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നാശംസിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.”
 
മറ്റൊരു പാരമ്പര്യമനുസരിച്ച് തുമ്മുമ്പോൾ ഒരു മനുഷ്യൻ പെട്ടന്നു പിശാചിന്റെ പ്രലോഭനങ്ങൾക്കു വഴങ്ങുമെന്നു കരുതിയിരുന്നു, അതിൽ നിന്നു രക്ഷ നേടാനായി “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” എന്നു മറ്റുള്ളവർ ആശംസിച്ചിരുന്നു.
 
എന്തുതന്നെ അയാലും രോഗമോ സഹനങ്ങളോ വരുമ്പോൾ ദൈവനാമം വിളിച്ചു ആശംസ നേരുന്നതു സൗഖ്യദായകവും നല്ല പാരമ്പര്യവുമാണ്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
2017 ഒരു പോസ്റ്റ് with editing
Advertisements
Advertisements
Advertisement

One thought on “തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s