Daily Saints | September 04 അനുദിനവിശുദ്ധർ | സെപ്റ്റംബർ 04

⚜️⚜️⚜️ September 0️⃣4️⃣⚜️⚜️⚜️

വിശുദ്ധ റൊസാലിയാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തില്‍ ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി വിശുദ്ധ റൊസാലിയാ ജനിച്ചുയെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന്‌ തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ ഈ ലോകവാസം വെടിയുന്നതാണ്‌ അഭികാമ്യമെന്ന് കന്യകമറിയം പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടു. അപ്പോൾ അവള്‍ക്ക് കേവലം 14 വയസ്സ് മാത്രമേ ഉണ്ടായിരിന്നുള്ളൂ.

തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും എടുത്തു കൊണ്ട്, രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി. രണ്ട് മാലാഖമാർ- ഒന്ന് ആയുധധാരിയായ ഒരു യോദ്ധാവിന്റെ വേഷത്തിലും, മറ്റൊന്ന് ഒരു തീർത്ഥാടകന്റെ കപട വേഷത്തിലും അകമ്പടി സേവിച്ച് പെൺകുട്ടിയെ ക്വിസ്ക്വിറ്റാ മലമുകളിലെത്തിച്ചു. അവിടെ മഞ്ഞു മൂടിക്കിടന്ന ഒരു ഗുഹാ കവാടത്തിൽ ഉപേക്ഷിച്ച് അവർ അപ്രത്യക്ഷരായി. അവിടെ അവൾ കുറേ അധികം മാസങ്ങൾ ഒളിവിൽ കഴിച്ചു കൂട്ടി. ഒരു ദിവസം മാലാഖമാർ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവളുടെ മാതാപിതാക്കൾ അന്വേഷണം ഊർജ്ജിതപ്പെടുത്തിയെന്നും, അതിനാൽ വേറെ എങ്ങോട്ടെങ്കിലും ഒളിത്താവളം മാറ്റുന്നതാണ്‌ നല്ലതെന്നും ഉപദേശിച്ചു. അവർ അവളെ പെല്ലിഗ്രിനോ മലയിൽ കൊണ്ടു പോയി താമസിപ്പിച്ചു.

അവിടെ അവർ പ്രായശ്ചിത്ത കർമ്മാഭ്യാസങ്ങളിൽ മുഴുകി, പരിശുദ്ധാരൂപിയുടെ പോഷണത്തിൽ, തന്റെ ശിഷ്ടകാലമായ 16 വർഷം അൽഭുതകരമായി കഴിച്ചുകൂട്ടി, മുപ്പതാമത്തെ വയസ്സിൽ നിര്യാതയായി. വർഷങ്ങൾ നീണ്ട നിഷ്ഫലമായ അന്വേഷണങ്ങൾക്ക് ശേഷം, റൊസ്സാലിയോയുടെ തിരുശരീരം, അവസാനം, പതിനേഴാം നൂറ്റണ്ടിൽ ഒരു സ്ഫടികക്കൽ കൂട്ടിൽ അടക്കം ചെയ്യപ്പെട്ട നിലയിൽ കണ്ടെടുത്തു. തിരുശേഷിപ്പ് വീണ്ടെടുത്ത് ഘോഷയാത്രയായി കൊണ്ടുവന്നതിന്റെ ഓർമ്മ വലിയ രീതിയിലാണ് പലര്‍മോ നിവാസികള്‍ കൊണ്ടാടുന്നത്.

വിശുദ്ധ റൊസാലിയയാണ്‌ പലർമോയുടെ ദേശീയ രക്ഷക വിശുദ്ധ. അവരുടെ ബഹുമാനാർത്ഥം രണ്ട് തിരുനാളുകളാണ്‌ വർഷം തോറും അവിടത്തെ ജനങ്ങൾ കൊണ്ടാടുന്നത്. ഇതിൽ ഒരു തിരുനാൾ നിർബന്ധിത അവധി ദിനമായി പ്രഖ്യാപിച്ചു. 1625-ലെ പ്ലേഗ് ബാധയിൽ നിന്നും രാജ്യത്തെ ഈ വിശുദ്ധ രക്ഷിച്ചതിന്റെ മാത്രമല്ല അതിന്‌ ശേഷം ചെയ്ത ഒട്ടനവധി അൽഭുത രോഗശാന്തി പ്രവർത്തനങ്ങളോടുള്ള കൃതജ്ഞതാനുമോദനമാണ്‌ ഈ ആഘോഷം.

ഈ തിരുനാളിന്റെ സവിശേഷതകൾ, മുന്നോടിയായി ഭീരങ്കിധ്വനിയുടെ ഗാംഭീര്യത്തോടെ ആരംഭിക്കുന്ന ഈ ആഘോഷത്തിന്റെ പ്രത്യേകത പ്രൗഡോജ്വലമായ ഘോഷയാത്രയാണ്‌. പ്രാർത്ഥനാ ഗാനങ്ങളും, കീർത്തനങ്ങളും, ആർപ്പുവിളികളുമായി, സംഗീതജ്ഞന്മാരുടെ അകമ്പടിയിൽ വിശുദ്ധ ദിവ്യ സ്മാരക പേടകം വഹിക്കുന്ന കൂറ്റൻ രഥം 40 കഴുതകൾ വലിച്ചു കൊണ്ടാണ്‌ പട്ടണത്തിലൂടെ നീങ്ങുന്നത്. അത്യ അത്ഭുതം നിറഞ്ഞ ഒരു കാഴ്ചയാണ്‌. ഇരു വശങ്ങളിലെ വീടുകളുടെ മേല്ക്കൂരയോളം ഉയരമുള്ള രഥവിതാനം! എല്ലായിടവും പടക്കങ്ങളുടെ പൊട്ടിത്തെറിയാൽ മുഖരിതം! നിർത്താതെയുള്ള കാഹള സംഗീതം! അഞ്ചുനാൾ നീളുന്ന ഈ ആഘോഷങ്ങളിൽ, ആവേശം ഉച്ചസ്ഥായിയിൽ തന്നെ നീണ്ടു നില്ക്കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. തെയോഡോര്‍, ഓച്ചെയാനൂസ്, അമ്മിയാനൂസ്,ജൂലിയന്‍

2. ബോണിഫസ് പ്രഥമന്‍ പാപ്പാ

3. ചാര്‍ത്രെ ബിഷപ്പായിരുന്ന കലെത്രിക്കൂസ്

4. കാന്‍റിഡാ സീനിയര്‍

5. ഹെര്‍മ്മയോണ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) September 4th – St. Rosalia & St. Rose of Viterbo

St. Rosalia
St. Rosalia, daughter of Sinibald, Lord of Roses and Quisquina, was a descendant of the great Charlemagne. She was born at Palermo in Sicily. In her youth, her heart turned from earthly vanities to God. She left her home and took up her abode in a cave, on the walls of which she wrote these words: “I, Rosalia, daughter of Sinibald, Lord of Roses and Quisquina, have taken the resolution to live in this cave for the love of my Lord, Jesus Christ.” She remained there entirely hidden from the world.

She practiced great mortifications and lived in constant communion with God. Afterward she transferred her abode to Mount Pellegrino, about three miles from Palermo, in order to triumph entirely over the instincts of flesh and blood, in sight of her paternal home. She is said to have appeared after death and to have revealed that she spent several years in a little excavation near the grotto. She died alone, in 1160, ending her strange and wonderful life unknown to the world. Her body was discovered several centuries later, in 1625, during the pontificate of Pope Urban VIII. Her feast day is September 4th

St. Rose of Viterbo
Virgin, born at Viterbo, 1235; died 6 March, 1252. The chronology of her life must always remain uncertain, as the Acts of her canonization, the chief historical sources, record no dates. Those given above are accepted by the best authorities.

Born of poor and pious parents, Rose was remarkable for holiness and for her miraculous powers from her earliest years. When but three years old, she raised to life her maternal aunt. At the age of seven, she had already lived the life of a recluse, devoting herself to penances. Her health succumbed, but she was miraculously cured by the Blessed Virgin, who ordered her to enroll herself in the Third Order of St. Francis, and to preach penance to Viterbo, at that time (1247) held by Frederick II of Germany and a prey to political strife and heresy. Her mission seems to have extended for about two years, and such was her success that the prefect of the city decided to banish her. The imperial power was seriously threatened. Accordingly, Rose and her parents were expelled from Viterbo in January, 1250, and took refuge in Sorriano. On 5 December, 1250, Rose foretold the speedy death of the emperor, a prophecy realized on 13 December. Soon afterwards she went to Vitorchiano, whose inhabitants had been perverted by a famous sorceress. Rose secured the conversion of all, even of the sorceress, by standing unscathed for three hours in the flames of a burning pyre, a miracle as striking as it is well attested. With the restoration of the papal power in Viterbo (1251) Rose returned.

She wished to enter the monastery of St. Mary of the Roses, but was refused because of her poverty. She humbly submitted, foretelling her admission to the monastery after her death. The remainder of her life was spent in the cell in her father’s house, where she died. The process of her canonization was opened in that year by Innocent IV, but was not definitively undertaken until 1457. Her feast is celebrated on 4 September, when her body, still incorrupt, is carried in procession through Viterbo.

Advertisements

🌻 പ്രഭാത പ്രാർത്ഥന🌻


ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു..അവിടുത്തെ നാമം പരിശുദ്ധമാണ്.. (ലൂക്കാ : 1/49)

പരിശുദ്ധ അമ്മേ.. ദൈവമാതാവേ..
ത്രീയേക ദൈവത്തെ പോലും ആകർഷിക്കുകയും.. സ്വർഗ്ഗീയ ചൈതന്യത്താൽ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന എളിമയെന്ന പുണ്യവരത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ സന്നിധി തേടിയണയുന്നു.. കരുതൽ എന്ന വാക്കിന്റെ അർത്ഥം പരാതിപ്പെടലല്ല.. പരിഹാരം കാണലാണെന്ന് പല സാഹചര്യങ്ങളിലും അമ്മ ജീവിതം കൊണ്ടു തെളിയിച്ചു.. പലപ്പോഴും ഞങ്ങളുടെ ഇല്ലായ്മകളിലും വേദനകളിലും മനസ്സു മടുക്കുമ്പോഴും.. അയൽക്കാരന്റെ ജീവിതത്തിലേക്ക് കണ്ണുകളോടിച്ചു നോക്കാനും.. എന്നേക്കാൾ മികച്ച ഒരു ജീവിതസാഹചര്യം അവനും സ്വന്തമായിട്ടില്ല എന്നു പരിശോധിച്ചറിഞ്ഞ് ആശ്വാസം കണ്ടെത്താനും ഞങ്ങൾ ശ്രമിക്കാറുണ്ട് എന്നല്ലാതെ ഒരിക്കലും അപരന്റെ കുറവുകളിൽ പ്രാർത്ഥനയുടെ നിറവു കൊണ്ടു പോലും ഒരു കരുതലേകാൻ ഞങ്ങൾ ശ്രമിക്കാറില്ല..

അമ്മേ..മാതാവേ..ദൈവസ്നേഹത്തിലും പരസ്നേഹത്തിലും കൂടുതൽ തീഷ്ണതയുള്ളവരായി ഞങ്ങളും ഉണർന്നു പ്രവർത്തിക്കാനുള്ള അനുഗ്രഹമേകണമേ.. സ്വയം മറന്നും.. സ്വന്തം താല്പര്യങ്ങൾ മാറ്റിവച്ചും.. സ്വന്തം കുറവുകളെ അവഗണിച്ചും അപരന് കരുതലിന്റെ കാവൽസ്പർശമാകാൻ ഞങ്ങളെ വഴി നയിച്ചൊരുക്കുകയും ചെയ്യണമേ..

എളിമയുടെ ദർപ്പണമായ മറിയമേ.. ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.. ആമേൻ.

 

Advertisements

കര്‍ത്താവേ! എളിയവരുടെ അഭിലാഷംഅവിടുന്നു നിറവേറ്റും;
അവരുടെ ഹൃദയത്തിനു ധൈര്യം പകരും;
അവിടുന്ന്‌ അവര്‍ക്കു ചെവികൊടുക്കും.
സങ്കീര്‍ത്തനങ്ങള്‍ 10 17

മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു
(ലൂക്കാ 1 : 56)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s