ഡോ. എ. പി. ജെ അബ്ദുൾ കലാം അധ്യാപകർക്കു നൽകിയ പ്രതിജ്ഞ
ഭാരതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു മുൻ രാഷ്ട്രപതിയും ‘ഇന്ത്യയുടെ മിസൈൽ മനുഷ്യൻമായ ‘ ഡോ. APJ അബ്ദുൾ കലാം. ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വഴിവിളക്കായ ഡോ. കലാമിന്റെ അധ്യാപകർക്കുള്ള പ്രതിജ്ഞ.
1. പ്രഥമവും പ്രധാനവുമായി ഞാൻ അധ്യാപനത്തെ സ്നേഹിക്കും. അധ്യാപനം എന്റെ ആത്മാവായിരിക്കും. അധ്യാപനം എന്റെ ജീവിതത്തിന്റെ ദൗത്യമായിരിക്കും.
2. ഒരു അധ്യാപകൻ അല്ലങ്കിൽ അധ്യാപിക എന്ന നിലയിൽ ദേശീയ പുരോഗതിക്കുവേണ്ടിയുള്ള പരിശ്രമങ്ങളിൽ വളരെ പ്രധാനപ്പെട്ട സംഭാവന നൽകുവാൻ എനിക്കു കഴിയുമെന്നു ഞാൻ തിരിച്ചറിയുന്നു.
3.വിദ്യാർത്ഥികളെ മാത്രമല്ല ഈ ഭുമി ക്കുള്ളിലെ ഈ ഭൂമിയിലെ ഈ ഭൂമിക്കു മുകളിലുള്ള ഏറ്റവും ശക്തമായ വിഭവമായ ‘ജ്വലിക്കുന്ന യുവത്വത്തെ ‘ രൂപപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്വം എനിക്കുണ്ടന്നു ഞാൻ മനസ്സിലാക്കുന്നു.
4. സാധാരണ നിലവാരമുള്ള വിദ്യാർത്ഥികളെ ഉയർന്ന നിരവരത്തിലേക്കു ഉയർത്തുമ്പോഴും എല്ലാ വിദ്യാർത്ഥികളെയും സ്വയം പര്യാപ്തരാക്കുമ്പോഴുമാണ് ഞാൻ എന്നെത്തന്നെ മഹാനായ അധ്യാപകനായി കാണുകയുള്ളു.
5. എന്റെ ജീവിതം എന്റെ വിദ്യാർത്ഥികൾക്കുള്ള ഒരു സന്ദേശമായി ഞാൻ രൂപപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യും .
6. എന്റെ വിദ്യാർത്ഥികളിൽ അന്വേഷണ തൽപരത വികസിപ്പിക്കുവാനും അവരെ സർഗ്ഗശേഷിയും പരിജ്ഞാനവുമുള്ള പൗരന്മാരായി വളർത്തിയെടുക്കാവാനും അവരോടു ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ഞാൻ അവരെ പ്രോത്സാഹിപ്പിക്കും.
7. എന്റെ എല്ലാ വിദ്യാർത്ഥികളെയും തുല്യരായി ഞാൻ പരിഗണിക്കും, മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഷയുടെ പേരിലോ അവരെ വേർതിരിക്കുന്നതിനെ ഞാൻ ഒരിക്കലും പിൻതുണയ്ക്കില്ല.
8. എന്റെ വിദ്യാർത്ഥികൾക്കു ഗുണകരമായ വിദ്യാഭ്യാസം പകർന്നു കൊടുക്കാനായി എന്റെതന്നെ അധ്യാപന കഴിവുകളെ തുടർച്ചയായി ഞാൻ വികസിപ്പിക്കും.
9. എന്റെ വിദ്യാർത്ഥികൾക്കിടയിൽ കുലീനമായ ചിന്തയും പ്രവർത്തികളും പടർത്തുന്നതിനുവേണ്ടി എന്റെ മനസ്സിനെ ഉന്നത ചിന്തകൾകൊണ്ടു നിറക്കാൻ ഞാൻ നിരന്തരം പരിശ്രമിക്കും.
10. എന്റെ വിദ്യാർത്ഥികളുടെ വിജയം എപ്പോഴും ഞാൻ ആഘോഷിക്കും.
എല്ലാ അധ്യാപകർക്കും നല്ല അധ്യാപകരാകാൻ ഒരുങ്ങുന്നവർക്കും അധ്യാപന ദിനാശംസകൾ
ഡോ. അബ്ദുൾ കലാമിന്റെ പ്രതിജ്ഞയുടെ സ്വതന്ത്ര വിവർത്തനം
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
