Daily Saints | September 06 അനുദിനവിശുദ്ധർ | സെപ്റ്റംബർ 06

⚜️⚜️⚜️ September 0️⃣6️⃣⚜️⚜️⚜️

വിശുദ്ധ ഏലിയുത്തേരിയസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധന്‍. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന്‌ ഇവനെ തൊടാൻ പേടിയായിരിക്കും”.

ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി അവനെ ഉപദ്രവിക്കാൻ തുടങ്ങി. മനസാക്ഷിക്കുത്ത് കൃത്യമായി ശ്രദ്ധിക്കുന്ന സന്യാസവര്യൻ തന്റെ തെറ്റിന്‌ എളിമയോടെ കുറ്റസമ്മതം നടത്തി. സാത്താന്റെ സന്നിവേശത്തിൽ നിന്നും കുട്ടിക്ക് പൂർണ്ണ മോചനം കിട്ടുന്നത് വരെ, തന്റെ ജനത്തോടൊപ്പം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

വിശുദ്ധനെ പറ്റി ചരിത്രരേഖകളിലുള്ള മറ്റൊരു സംഭവം, ഒരിക്കൽ, മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പക്ക് അതികഠിനമായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം ഉയിര്‍പ്പിനോടനുബന്ധിച്ച് നോമ്പ് അനുഷ്ഠിക്കാൻ സാധിച്ചില്ല. ആ സമയം, പ്രായശ്ചിത്ത പ്രാർത്ഥനക്കായി ഈ വിശുദ്ധനും കൂട്ടരും വിശുദ്ധ ആന്‍ഡ്രൂസ് പള്ളിയിൽ പോകുന്ന കാലമായിരുന്നു. തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കാൻ തന്നേയും കൂടെ കൊണ്ട് പോകണമെന്ന് മാർപാപ്പ അദ്ദേഹത്തോട് അപേക്ഷിക്കുകയാണുണ്ടായത്.

കണ്ണീരോടെ എലുയിത്തേരിയസ് പ്രാർത്ഥിച്ചു. പള്ളിയിൽ നിന്നും പുറത്തിറങ്ങിയ പോപ്പ് ഉന്മേഷഭരിതനായിത്തീർന്നു. അദ്ദേഹം നോമ്പ് ആരംഭിക്കുകയും ചെയ്തു. ഒരു മരിച്ച മനുഷ്യനെ ഇദ്ദേഹം ഉയർത്തെഴുന്നേൽപ്പിച്ചിട്ടുണ്ടെന്നും വിശ്വസിച്ചു പോരുന്നു. ആശ്രമ ചുമതലകളിൽ നിന്നും വിരമിച്ച അദ്ദേഹം റോമിലെ വിശുദ്ധ ആന്‍ഡ്രൂസ് ആശ്രമത്തിൽ വച്ച് 585-ൽ ഇഹലോകവാസം വെടിഞ്ഞു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. ലാവോണ്‍ ബിഷപ്പായിരുന്ന ചൈനാ വേര്‍ദൂനിലെ അരാത്തോര്‍

2. ലാഒനിലെ ആദ്യത്തെ മെത്രാനായിരുന്ന കഞ്ഞോ ആള്‍ഡ്

3. ചൈനോ ആള്‍ടുസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) September 6th – St. Eleutherius

A wonderful simplicity and spirit of compunction were the distinguishing virtues of this holy man. He was chosen abbot of St. Mark’s near Spoleto, and favored by God with the gift of miracles. A child who was possessed by the devil, being delivered by being educated in his monastery, the Abbot said one day: “Since the child is among the servants of God, the devil dares not approach him.” These words seemed to savor of vanity, and thereupon the devil again entered and tormented the child.

The Abbot humbly confessed his fault, and fasted and prayed with his whole community till the child was again freed from the tyranny of the fiend. St. Gregory, the Great, not being able to fast on Easter-eve on account of extreme weakness, engaged this Saint to go with him to the church of St. Andrew’s and offer up his prayers to God for his health, that he might join the faithful in that solemn practice of penance.

Eleutherius prayed with many tears, and the Pope, coming out of the church, found that he was enabled to perform the fast as he desired. It is also said that St. Eleutherius raised a dead man to life. Resigning his abbacy, he died in St. Andrew’s monastery in Rome about the year 585.

Advertisements
🌻പ്രഭാത പ്രാർത്ഥന🌻

കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.. (ലൂക്കാ: 1/45)

കൃപ നിറഞ്ഞ മറിയമേ..
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്നുള്ള വിശ്വാസത്തിൽ ശരണപ്പെട്ട് ഈ പ്രഭാതത്തിലും കൃതജ്ഞതാ സ്തോത്രങ്ങളോടെ ഞങ്ങളവിടുത്തെ സന്നിധിയിൽ അണയുന്നു. കാലത്തിന്റെ വ്യതിയാനങ്ങൾക്കൊപ്പം മനുഷ്യഹൃദയങ്ങളിൽ രൂപം കൊള്ളുന്ന തിന്മയുടെ പ്രവർത്തന ഫലമായി യുദ്ധവും ക്ഷാമവും രോഗദുരിതങ്ങളും ഞങ്ങളുടെ ജീവിതങ്ങളെ ഉലയ്ക്കുമ്പോഴും.. വിശ്വാസികളോടൊപ്പം വിശ്വാസവും അതി ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും.. സ്വന്തമായിരുന്നവയെല്ലാം ഉപേക്ഷിച്ച് ജീവനെയും ജീവിതത്തെയും സംരക്ഷിക്കാൻ മരണഭീതിയോടെ പലായനം ചെയ്യേണ്ടി വരുമ്പോഴും.. സുരക്ഷിതമാണെന്നു വിശ്വസിച്ചു ജീവിച്ചിരുന്ന അവനിടങ്ങളിൽ നിന്നും ഒന്നുമില്ലായ്മയുടെ വറുതിയിലേക്ക് ഇനിയെന്ത് എന്ന ചോദ്യമായി ജീവിതം തളയ്ക്കപ്പെടുമ്പോഴും.. ആത്മാവിൽ ഉയരുന്ന ആകുലതകളോടെയും.. അത്യധികം മനോശരണത്തോടെയും ഞങ്ങളമ്മയുടെ മാധ്യസ്ഥം തേടിയണയുന്നു.. അശരണരുടെ സഹായമായ മാതാവേ.. ഇടയനില്ലാത്ത ആടുകളെ പോലെ പരിത്യക്തരും.. വഴിതെറ്റിയലയുന്നതുമായ ഞങ്ങളുടെ ജീവിതങ്ങളെ അമ്മയുടെ വിമലഹൃദയത്തിൽ നിന്നും പുറപ്പെടുന്ന കരുണയാൽ വഴിയും സത്യവും ജീവനുമായ ഈശോയിലേക്ക് ആനയിക്കേണമേ.. ക്ഷണികമായ ഈ പരീക്ഷണകാലത്തിനപ്പുറം ശാശ്വതമായ സൗഭാഗ്യം സമൃദ്ധിയോടും സ്ഥിരതയോടും കൂടെ അനുഭവിക്കാനുള്ള അനുഗ്രഹമേകി ഞങ്ങളെ വിശ്വാസത്തിൽ നയിച്ചരുളുകയും ചെയ്യണമേ..

വിശുദ്ധ മദർ തെരേസാ.. ഞങ്ങൾക്കു വേണ്ടിയും ലോകം മുഴുവനു വേണ്ടിയും അമ്മ പ്രാർത്ഥിക്കേണമേ.. ആമേൻ

Advertisements

കര്‍ത്താവു നീതിമാനാണ്‌; അവിടുന്നു നീതിയുക്‌തമായപ്രവൃത്തികള്‍ ഇഷ്‌ടപ്പെടുന്നു; പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
സങ്കീര്‍ത്തനങ്ങള്‍ 11 : 7

ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെഅനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങയുടെ വഴി ഭൂമിയിലും
അങ്ങയുടെ രക്‌ഷാകര ശക്‌തിസകല ജനതകളുടെയിടയിലുംഅറിയപ്പെടേണ്ടതിനുതന്നെ.
ദൈവമേ, ജനതകള്‍ അങ്ങയെപ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ.
സങ്കീര്‍ത്തനങ്ങള്‍ 67 : 1-3

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
(ലൂക്കാ 1 : 51)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s