ജോസഫ് ചിന്തകൾ

ദൈവാനുഗ്രഹത്തിൻ്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ

ജോസഫ് ചിന്തകൾ 272
ജോസഫ്: ദൈവാനുഗ്രഹത്തിൻ്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ
 
52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ അഞ്ചാം തീയതി തിരിതെളിഞ്ഞു. 87- സങ്കീർത്തനത്തെ ആസ്പദമാക്കിയുള്ള “എല്ലാ ഉറവകളും അങ്ങില്നിന്നാണ്” എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ആപ്തവാക്യം.
 
വിശുദ്ധ യൗസേപ്പിതാവിൻ്റെ ജിവിത നിയമം ഈ സങ്കീർത്തനവാക്യത്തിൽ നമുക്കു കണ്ടെത്താൻ കഴിയും.
 
ജീവിതത്തിലെ സർവ്വ ഐശ്വരങ്ങളുടെയും ഉറവിടം ദൈവമാണന്നുള്ള ഒരു ഭക്തൻ്റെ ആത്മസംതൃപ്തിയാണ് ഈ വാക്യം.
 
ഉറവകൾ പ്രതീക്ഷയുടെ അടയാളമാണ്. ദാഹിച്ചു വരണ്ട മനുഷ്യനു ജിവൻ്റെ കുളിർമ സമ്മാനിക്കുന്ന ഉറവകൾ ദൈവാനുഗ്രഹത്തിൻ്റെ ഭൂമിയിലെ പ്രതീകമാണ്. ഉറവ വറ്റാത്തിടത്തോളം ജീവനു സുരക്ഷിതത്വമുണ്ട്. ഉറവയില്ലാത്ത കിണർ പൊട്ടക്കിണറായി പരിണമിക്കും.
 
ദൈവത്തിൽ നിന്നു ഉത്ഭവിക്കുന്ന ഉറവകൾ ഒരിക്കലും വറ്റുകയില്ല. സ്നേഹത്തിൻ്റെ ആ ഉറവയിൽ എന്നും ജീവിതത്തിനു സംതൃപ്തി ലഭിക്കും. ഈ ഉറവയിൽ ആശ്രയിക്കുന്ന ആരും നിരാശരാവുന്നില്ല. പുതിയ നിയമത്തിലെ ജോസഫ് ദൈവത്തിൽ നിന്നു ഉത്ഭവിക്കുന്ന ഉറവകളിൽ ജീവൻ്റെ താളം തിരിച്ചറിഞ്ഞവനാണ്. എല്ലാ നന്മകളും പുണ്യങ്ങളും ഉറവ പൊടുന്ന ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ യൗസേപ്പിതാവു നമുക്കു മാതൃകയാണ്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s